മനുഷ്യന്റെ ശത്രു

[ 4 - Aya Sections Listed ]
Surah No:12
Yusuf
5 - 5
അദ്ദേഹം (പിതാവ്‌) പറഞ്ഞു: എന്‍റെ കുഞ്ഞുമകനേ, നിന്‍റെ സ്വപ്നം നീ നിന്‍റെ സഹോദരന്‍മാര്‍ക്ക്‌ വിവരിച്ചുകൊടുക്കരുത്‌. അവര്‍ നിനക്കെതിരെ വല്ല തന്ത്രവും പ്രയോഗിച്ചേക്കും. തീര്‍ച്ചയായും പിശാച്‌ മനുഷ്യന്‍റെ പ്രത്യക്ഷ ശത്രുവാകുന്നു.(5)
Surah No:17
Al-Israa
53 - 53
നീ എന്‍റെ ദാസന്‍മാരോട്‌ പറയുക; അവര്‍ പറയുന്നത്‌ ഏറ്റവും നല്ല വാക്കായിരിക്കണമെന്ന്‌. തീര്‍ച്ചയായും പിശാച്‌ അവര്‍ക്കിടയില്‍ (കുഴപ്പം) ഇളക്കിവിടുന്നു. തീര്‍ച്ചയായും പിശാച്‌ മനുഷ്യന്ന്‌ പ്രത്യക്ഷ ശത്രുവാകുന്നു.(53)
Surah No:25
Al-Furqaan
29 - 29
എനിക്ക്‌ ബോധനം വന്നുകിട്ടിയതിന്‌ ശേഷം അതില്‍ നിന്നവന്‍ എന്നെ തെറ്റിച്ചുകളഞ്ഞുവല്ലോ. പിശാച്‌ മനുഷ്യനെ കൈവിട്ടുകളയുന്നവനാകുന്നു.(29)
Surah No:59
Al-Hashr
16 - 16
പിശാചിന്‍റെ അവസ്ഥ പോലെ തന്നെ. മനുഷ്യനോട്‌, നീ അവിശ്വാസിയാകൂ എന്ന്‌ അവന്‍ പറഞ്ഞ സന്ദര്‍ഭം. അങ്ങനെ അവന്‍ അവിശ്വസിച്ചു കഴിഞ്ഞപ്പോള്‍ അവന്‍ (പിശാച്‌) പറഞ്ഞു: തീര്‍ച്ചയായും ഞാന്‍ നീയുമായുള്ള ബന്ധത്തില്‍ നിന്ന്‌ വിമുക്തനാകുന്നു. തീര്‍ച്ചയായും ലോകരക്ഷിതാവായ അല്ലാഹുവെ ഞാന്‍ ഭയപ്പെടുന്നു.(16)