മനസ്സ് വിചാരങ്ങളുടെ കേന്ദ്രം

[ 5 - Aya Sections Listed ]
Surah No:14
Ibrahim
37 - 37
ഞങ്ങളുടെ രക്ഷിതാവേ, എന്‍റെ സന്തതികളില്‍ നിന്ന്‌ (ചിലരെ) കൃഷിയൊന്നും ഇല്ലാത്ത ഒരു താഴ്‌വരയില്‍, നിന്‍റെ പവിത്രമായ ഭവനത്തിന്‍റെ (കഅ്ബയുടെ) അടുത്ത്‌ ഞാനിതാ താമസിപ്പിച്ചിരിക്കുന്നു. ഞങ്ങളുടെ രക്ഷിതാവേ, അവര്‍ നമസ്കാരം മുറപ്രകാരം നിര്‍വഹിക്കുവാന്‍ വേണ്ടിയാണ്‌ (അങ്ങനെ ചെയ്തത്‌.) അതിനാല്‍ മനുഷ്യരില്‍ ചിലരുടെ മനസ്സുകളെ നീ അവരോട്‌ ചായ്‌വുള്ളതാക്കുകയും, അവര്‍ക്ക്‌ കായ്കനികളില്‍ നിന്ന്‌ നീ ഉപജീവനം നല്‍കുകയും ചെയ്യേണമേ. അവര്‍ നന്ദികാണിച്ചെന്ന്‌ വരാം.(37)
Surah No:25
Al-Furqaan
32 - 32
സത്യനിഷേധികള്‍ പറഞ്ഞു; ഇദ്ദേഹത്തിന്‌ ഖുര്‍ആന്‍ ഒറ്റതവണയായി ഇറക്കപ്പെടാത്തതെന്താണെന്ന്‌. അത്‌ അപ്രകാരം (ഘട്ടങ്ങളിലായി അവതരിപ്പിക്കുക) തന്നെയാണ്‌ വേണ്ടത്‌. അത്‌ കൊണ്ട്‌ നിന്‍റെ ഹൃദയത്തെ ഉറപ്പിച്ച്‌ നിര്‍ത്തുവാന്‍ വേണ്ടിയാകുന്നു. ശരിയായ സാവകാശത്തോടെ നാമത്‌ പാരായണം ചെയ്ത്‌ കേള്‍പിക്കുകയും ചെയ്തിരിക്കുന്നു.(32)
Surah No:28
Al-Qasas
10 - 10
മൂസായുടെ മാതാവിന്‍റെ മനസ്സ്‌ (അന്യ ചിന്തകളില്‍ നിന്ന്‌) ഒഴിവായതായിത്തീര്‍ന്നു. അവളുടെ മനസ്സിനെ നാം ഉറപ്പിച്ചു നിര്‍ത്തിയില്ലായിരുന്നുവെങ്കില്‍ അവന്‍റെ കാര്യം അവള്‍ വെളിപ്പെടുത്തിയേക്കുമായിരുന്നു. അവള്‍ സത്യവിശ്വാസികളുടെ കൂട്ടത്തിലായിരിക്കാന്‍ വേണ്ടിയത്രെ (നാം അങ്ങനെ ചെയ്തത്‌.)(10)
Surah No:75
Al-Qiyaama
2 - 2
കുറ്റപ്പെടുത്തുന്ന മനസ്സിനെക്കൊണ്ടും ഞാന്‍ സത്യം ചെയ്തു പറയുന്നു.(2)
Surah No:89
Al-Fajr
27 - 27
ഹേ; സമാധാനമടഞ്ഞ ആത്മാവേ,(27)