കടത്തിന്റെ സകാത്ത്


Article By
Padasala

എനിക്കൊരാള്‍ മൂന്ന് ദീനാര്‍ തരാനുണ്ട്. അയാളൊരു വിദ്യാര്‍ഥിയായിരുന്നു. പഠിത്തം അവസാനിച്ചുവെങ്കിലും ഇപ്പോള്‍ തൊഴിലൊന്നുമില്ല. ആ തുകയ്ക്ക് ആനുപാതികമായ സകാത്ത് ഞാനയാള്‍ക്ക് നല്‍കി. അത് അനുവദനീയമാണോ? പ്രസ്തുത സംഖ്യ കിട്ടാനുള്ള കടമായിരിക്കെ അതിന് ഞാന്‍ സകാത്ത് നല്‍കേണ്ടതുണ്ടോ?

ഉത്തരം: കടം തിരിച്ചുകിട്ടുമെന്ന പ്രതീക്ഷ ഉള്ളിടത്തോളം കാലം അതിന് സകാത്ത് നിര്‍ബന്ധമായിരിക്കും. കാരണം, അതയാളുടെ ഉടമയിലുള്ളതാണ്. സ്വന്തം ഉടമയിലുള്ള ധനത്തിന് സകാത്ത് ബാധകമാണ്. ഈ സക്കാത്ത് പ്രതിവര്‍ഷം നല്‍കുകയും വേണം. കടം തിരിച്ചുകിട്ടുന്നതുവരെ സകാത്തു നല്‍കുന്നത് താമസിപ്പിക്കാം എന്ന അഭിപ്രായമുള്ള ചില പണ്ഡിതരുണ്ട്. എന്നാല്‍ അപ്പപ്പോള്‍ നല്‍കണമെന്നാണ് മറുപക്ഷം. വര്‍ഷം തികയുമ്പോള്‍ നല്‍കണമെന്നതാണ് ഭൂരിപക്ഷാഭിപ്രായം.

അധമര്‍ണന്‍ നിരസിക്കുന്നതുമൂലമോ ഉത്തമര്‍ണന്റെ വശം തെളിവുകള്‍ ഇല്ലാത്തതിനാലോ തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയില്ലാത്ത കടങ്ങള്‍ക്ക് സകാത്തില്ല. എന്നാല്‍ അത് തിരിച്ചുകിട്ടുമ്പോള്‍ കൊടുക്കണം. അപ്പോള്‍ ഒരു വര്‍ഷത്തേക്കുള്ളത് മാത്രം നല്‍കിയാല്‍ മതി. തിരിച്ചുകിട്ടി ഒരു കഴിഞ്ഞശേഷം സകാത്ത്


കടത്തിന്റെ സകാത്ത്
http://tinyurl.com/42kmx7c
Shared By
Naseem Khan
Karunagappally