ക്രിസ്ത്യാനിസഭ ക്രിസ്തുവിന്റെ സഭയല്ല


Article By
ഈസ പെരുമ്പാവൂര്‍
Perumbavoor

യേശുക്രിസ്തുവിന്റെ സ്വര്‍ഗാരോഹണ ശേഷം മുപ്പത് വര്‍ഷത്തോളം അദ്ദേഹത്തിന്റെ അനുയായികളായവര്‍ നട ത്തിയ സുവിശേഷപ്രവര്‍ത്തനം ബൈബിളില്‍രേഖപ്പെടു ത്തിയിട്ടുണ്ട്. ഇക്കാലയളവില്‍നടന്ന സംഭവങ്ങള്‍ സൂക്ഷ് മമായി പഠിക്കുന്ന ഏവര്‍ക്കും ഇന്ന് നിലനില്‍ക്കുന്ന ക്രിസ് തീയ വിശ്വാസം ഏത് കാലത്ത് രൂപപ്പെട്ടതാണെന്നും ഇതി ന്റെ ഉത്ഭവത്തിന് നിദാനമായ സാഹചര്യം എന്താണെന്നും എളുപ്പത്തില്‍മനസ്സിലാക്കാവുന്നതാണ്. യേശുക്രിസ്തുവില്‍നിന്ന് നേരിട്ട് സുവിശേഷം സ്വീകരിക്കുകയും അദ്ദേഹത്തിന്റെ നിര്‍ദേശാനുസരണം വിശുദ്ധനഗരമായ യെരുശലേമില്‍സമ്മേളിക്കുകയും പരിശുദ്ധാത്മാവിന്റെ സഹായത്തോ ടെ വളരുകയും അപ്പൊസ്തലപ്രമുഖരായ പത്രോസിന്റെയും യോഹന്നാന്റെയും യാക്കോ ബിന്റെയും നേതൃത്വത്തില്‍സുവിശേഷപ്രവര്‍ത്തനം നടത്തുകയും ചെയ്ത യഥാര്‍ഥ ക്രിസ്തുസഭയുടെ പിന്‍തുടര്‍ച്ചക്കാരാണോ ഇന്നുള്ള ക്രൈസ്തവര്‍? വളരെ ഗൗരവമേറിയ ഈ പഠനത്തിന്റെ സൗകര്യാര്‍ഥം യേശുക്രിസ്തുവിന് ശേഷമുള്ള അപ്പൊസ്തല കാലഘട്ട ത്തെ മൂന്ന് പതിറ്റാണ്ടുകളായി വേര്‍തിരിക്കുകയാണ്.

ഒന്നാം പതിറ്റാണ്ട് CE 3140*

''പരിശുദ്ധാത്മാവ് നിങ്ങളുടെ മേല്‍വരുമ്പോള്‍ നിങ്ങള്‍ ശക്തി പ്രാപിക്കുകയും, യെരുശ ലേമിലും യഹൂദ്യയില്‍എല്ലായിടത്തും ശമര്യയിലും ഭൂമിയുടെ അതിരുകള്‍ വരെയും എന്റെ സാക്ഷികളായി തീരും.'' അവസാനമായി യേശു പറഞ്ഞ വാക്കുകളാണ് ഇവ. ഇതിന് ശേഷം ശിഷ്യന്‍മാര്‍ നോക്കി നില്‍ക്കേ യേശു ആകാശത്തിലേക്ക് ഉയര്‍ത്തപ്പെട്ടു. ഒരു മേഘം അദ്ദേഹത്തെ അവരുടെ ദൃഷ്ടിയില്‍നിന്ന് മറച്ചു. അവര്‍ ആകാംക്ഷയോടെ നോക്കി നില്‍ക്കുമ്പോള്‍ രണ്ട് മാലാഖമാര്‍ പുരുഷരൂപത്തില്‍അവരുടെ സമീപം വന്നു.

അവര്‍ പറഞ്ഞു. നിങ്ങള്‍ എന്തിന് ആകാശത്തിലേക്കു നോക്കി നില്‍ക്കുന്നു. നിങ്ങളില്‍നിന്ന് സ്വര്‍ഗത്തിലേക്ക് എടുക്കപ്പെട്ട യേശു എപ്രകാരം സ്വര്‍ഗാരോഹണം ചെയ്തതായി നിങ്ങള്‍ കണ്ടുവോ, അതേപോലെ തന്നെ തിരികെവരും.''(1)

ശേഷം അവര്‍ ഗുരുവിന്റെ നിര്‍ദേശാനുസരണം യെരുശലേം നഗരത്തിലേക്ക് മടങ്ങിവന്ന് പരിശുദ്ധാത്മാവ് എന്ന ദൈവികവരത്തിനായി കാത്തിരുന്നു. ആ സംഘത്തില്‍പതിനൊന്ന് അപ്പൊസ്തലന്‍മാരും യേശുവിന്റെ അമ്മ മറിയയും, യേശുവിന്റെ സഹോദരന്മാരും ഉള്‍പ്പെടെ ഏകദേശം നൂറ്റിയിരുപത് പേരുണ്ടായിരുന്നു.

അപ്പൊസ്തലത്വ പൂര്‍ത്തീകരണം-ആദ്യ നടപടി
യേശുക്രിസ്തു പ്രവര്‍ത്തിച്ച യിസ്രയേല്‍സമൂഹത്തില്‍പന്ത്രണ്ട് ഗോത്രങ്ങള്‍ അടങ്ങിയിട്ടുള്ളതിനാല്‍തന്റെ ശിഷ്യഗണങ്ങളില്‍നിന്നും പന്ത്രണ്ട് പേരെ അദ്ദേഹം തിരഞ്ഞെടുത്ത് അപ്പൊസ്തലന്മാര്‍ എന്ന് പ്രത്യേകം നാമകരണം ചെയ്തിരുന്നു. അവരില്‍പ്പെട്ട യൂദ ഇസ്‌ക്കരിയോത്ത തന്റെ ശ്രേഷ്ഠ സ്ഥാനത്തോട് നീതി കാണിക്കാതെ ശത്രുക്കളുടെ വôനയില്‍അകപ്പെട്ടു. അയാള്‍ യേശുവിനെ ഒറ്റിക്കൊടുത്ത് സ്വയം നശിച്ചു. അങ്ങനെ ഒഴിവ് വന്ന അപ്പൊസ്തലത്വ പദവിയിലേക്ക് ഒരാളെ തിരഞ്ഞെടുക്കണമെന്ന് അവര്‍ തീരുമാനിച്ചു.

യേശുവിന്റെ പ്രവര്‍ത്തനത്തിന്റെ തുടക്കം മുതല്‍അവസാനം വരെ ശിഷ്യന്‍മാരോടു കൂടെ ഉണ്ടായിരുന്ന ഒരാളെ വേണം അപ്പൊസ്തലശുശ്രൂഷ ഏല്‍പ്പിക്കേണ്ടതെന്ന് അവരില്‍പ്രമുഖനായ പത്രോസ് നിബന്ധന വെച്ചു. അവര്‍ പ്രാര്‍ഥനയോടെ രണ്ട് പേരെ മുന്‍നിര്‍ത്തി നറുക്കിട്ടു. അങ്ങനെ മത്ഥിയാസ് എന്ന ശിഷ്യന് നറുക്ക് വീഴുകയും അദ്ദേഹം പതിനൊന്ന് അപ്പൊസ്തലന്മാരുടെ കൂട്ടത്തില്‍ഒരാളാകുകയും ചെയ്തു.(2)

പരിശുദ്ധാത്മാവിന്റെ ആഗമനവും യെരുശലേം സഭയുടെ വളര്‍ച്ചയും
ഒരു ദിവസം ശിഷ്യന്‍മാര്‍ അവരുടെ മുറിയില്‍ഒരുമിച്ച് കൂടിയിരിക്കെ അവരില്‍ഓരോരുത്തരുടെ മേലും പരിശുദ്ധാത്മാവ് വന്നു. അതിന്റെ തെളിവെന്നോണം അവര്‍ക്ക് വിവിധ ഭാഷകള്‍ സംസാരിക്കാനുള്ള കഴിവ് ലഭിച്ചു. ജനങ്ങളെല്ലാം ഇവര്‍ക്ക് ചുറ്റും ഓടിക്കൂടി. അന്ന് ഉത്സവദിവസമായിരുന്നതിനാല്‍വിവിധ ഭാഷക്കാരായ യഹൂദന്മാരും യഹൂദമതം സ്വീകരിച്ചവരും മറ്റുള്ളവരും യെരുശലേമില്‍വന്ന് താമസിക്കുന്നുണ്ടായിരുന്നു.
അരമായ ഭാഷ മാത്രം അറിയുന്നവര്‍ അനേകം ഭാഷയില്‍സംസാരിക്കുന്നത് അവരില്‍അത്ഭുതമുളവാക്കി. ഈ അവസരം പ്രയോജനപ്പെടുത്തി അപ്പൊസ്തല പ്രമുഖനായ പത്രോസ് എഴുന്നേറ്റ് യേശുവിനെ കുറിച്ച് പ്രസംഗിച്ചു. അതിന്റെ രത്‌നച്ചുരുക്കം ഇതാണ്-യേശു എന്ന മനുഷ്യനിലൂടെ ദൈവം യിസ്രയേല്‍മക്കളുടെ ഇടയില്‍ധാരാളം അത്ഭുതപ്രവൃത്തികള്‍ ചെയ്തു. എന്നാല്‍നിങ്ങള്‍ അവനെ ശത്രുക്കള്‍ക്ക് (റോമാക്കാര്‍ക്ക്) ഏല്‍പ്പിച്ച് കൊടുക്കുകയും അവര്‍ അവനെ കൊല്ലുകയും ചെയ്തു. എന്നാല്‍ദൈവം മരിച്ചവരില്‍നിന്ന് യേശുവിനെ ഉയിര്‍പ്പിച്ചിരിക്കുന്നു. അവന്‍ സത്യത്തില്‍കര്‍ത്താവും ക്രിസ്തുവുമാണ്. അതിനാല്‍നിങ്ങള്‍ ചെയ്തത് ഗുരുതരമായ പാപമാണ്.

പത്രോസിന്റെ വാക്കുകള്‍ കേട്ട് ജനങ്ങള്‍ പശ്ചാത്താപവിവശരായി. ദൈവം നിയോഗിച്ച ക്രിസ്തുവിനെ തങ്ങള്‍ കൊന്നുവെന്ന ചിന്ത അവര്‍ക്ക് കഠിനമായ നിരാശ പടര്‍ത്തി. അവര്‍ ചോദിച്ചു: ഞങ്ങള്‍ എന്താണു ചെയ്യേണ്ടത്?

അദ്ദേഹം പറഞ്ഞു: നിങ്ങള്‍ പാപങ്ങള്‍ ഉപേക്ഷിച്ച് മാനസാന്തരപ്പെടണം. യേശുവിനെ ക്രിസ്തുവായി വിശ്വസിക്കുകയും അദ്ദേഹത്തിന്റെ പേരിലുള്ള സ്‌നാനം സ്വീകരിക്കുകയും ചെയ്യണം. എന്നാല്‍നിങ്ങളുടെ സകല പാപങ്ങള്‍ പൊറുക്കപ്പെടുകയും ഞങ്ങള്‍ക്ക് ലഭിച്ചതുപോലെ പരിശുദ്ധാത്മാവ് എന്ന ദൈവിക ദാനം നിങ്ങള്‍ക്കു ലഭിക്കുകയും ചെയ്യും. അദ്ദേഹത്തിന്റെ സന്ദേശം മൂവായിരത്തോളം പേര്‍ സ്വീകരിച്ചു.

ഇവര്‍ എല്ലാവരും അപ്പൊസ്തലന്മാരുടെ നേതൃത്വത്തില്‍ഒരുമിച്ച് കൂടുകയും അവരില്‍നിന്ന് ഉപദേശം സ്വീകരിക്കുകയും അപ്പം മുറിക്കുകയും പ്രാര്‍ഥനകളില്‍മുഴുകുകയും ചെയ്തു. വിശ്വാസികളുടെ വ്യക്തിപരമായ സ്വത്തുക്കളെല്ലാം വില്‍ക്കുകയും സമ്പത്തെല്ലാം പൊതുവകയായി കണക്കാക്കുകയും ആവശ്യമുള്ളത് പോലെ എല്ലാവരും പങ്കിട്ടെടുക്കുകയും ചെയ്തു. അപ്പൊസ്തലന്മാര്‍ മുഖേന ധാരാളം അത്ഭുതങ്ങളും രോഗസൗഖ്യവും നടന്നു. അവരുടെ നിസ്വാര്‍ഥ പ്രവര്‍ത്തനം മൂലം എല്ലാ ജനങ്ങളും അവരെ സ്‌നേഹിച്ചു. ഓരോ ദിവസവും പുതിയ ആളുകള്‍ വിശ്വസിക്കുകയും ഇവരോടൊപ്പം ചേരുകയും ചെയ്തു. അവര്‍ ഏക മനസ്സും ഏക ഹൃദയവുമുള്ളവരായിരുന്നു. അവര്‍ ഉല്ലാസത്തോടും ഹൃദയപരമാര്‍ഥതയോടും കൂടെ ഒരുമിച്ച് ഭക്ഷണം കഴിച്ചുപോന്നു. ഇങ്ങനെ ക്രിസ്തുവിന്റെ പേരില്‍യെരുശലേമില്‍രൂപപ്പെട്ട കൂട്ടായ്മയെ ഇനി 'യെരുശലേം സഭ'യെന്നാണ് പ്രതിപാദിക്കുന്നത്.

പൊതുവായുള്ള പ്രാര്‍ഥനയ്ക്ക് വേണ്ടി അവര്‍ ദിനംപ്രതി യഹൂദ സിനഗോഗില്‍എത്തി. യേശുവിനെ അംഗീകരിക്കുന്നവരും അല്ലാത്തവരുമായ എല്ലാ യഹൂദന്‍മാരും പ്രാര്‍ഥനക്കായി ഒരു ദേവലായത്തിലാണ്് കൂടിവന്നിരുന്നത്. ഒരു ദിവസം അപ്പൊസ്തലപ്രമുഖരായ പത്രോസും യോഹന്നാനും ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കുള്ള പ്രാര്‍ഥനാസമയത്ത് യെരുശലേം ദേവാലയത്തിലേക്ക് പോകുന്ന വഴി ഒരു മുടന്തനെ സൗഖ്യമാക്കി. ശേഷം, അവര്‍ മൂന്നുപേരും യെരുശലേം ദേവാലയത്തില്‍എത്തിയപ്പോള്‍ ജനമെല്ലാം ആശ്ചര്യഭരിതരായി അവരുടെ അടുക്കല്‍ഓടിക്കൂടി. അവരുടെ ശ്രദ്ധ തങ്ങളിലേക്ക് കേന്ദ്രീകരിച്ചിരിക്കുന്നു എന്ന് ബോധ്യപ്പെട്ട പത്രോസ് പ്രസംഗം ആരംഭിച്ചു. നമ്മള്‍ പ്രതീക്ഷിച്ചിരുന്ന ക്രിസ്തുവായിരുന്നു ദൈവത്തിന്റെ ദാസനായ യേശുവെന്നും അദ്ദേഹത്തെ വധിക്കാന്‍ നിങ്ങള്‍ കൂട്ടുനിന്നത് ഗുരുതരമായ പാപമാണന്നും വ്യക്തമാക്കി. അതിനാല്‍തെറ്റുകള്‍ ഏറ്റ് പറഞ്ഞ് പശ്ചാത്തപിച്ചാല്‍ദൈവം നിങ്ങള്‍ക്ക് പൊറുത്ത് തരികയും ആശ്വാസം നല്‍കുകയും ചെയ്യും. ഇത് കേട്ട് ധാരാളം ആളുകള്‍ വിശ്വസിച്ചു. അങ്ങനെ യെരുശലേം സഭയുടെ അംഗസംഖ്യ അയ്യായിരമായി വര്‍ധിച്ചു.

പത്രോസിന്റെ പ്രസംഗം നടന്നുകൊണ്ടിരിക്കേ പുരോഹിതന്മാരും ദേവാലയത്തിലെ സൈന്യാധിപനും അവിടേക്ക് വന്നു. തങ്ങള്‍ കൊന്നുകളഞ്ഞ മനുഷ്യനെ ക്രിസ്തുവാക്കി അവതരിപ്പിച്ചതും ആ കൊലക്കുറ്റം തങ്ങളുടെ തലയില്‍ചുമത്തി പാപികളാക്കുന്നതും അവര്‍ക്ക് സഹിച്ചില്ല. അവര്‍ അപ്പൊസ്തലന്മാരെ ബന്ധനസ്ഥരാക്കി. ഇനി ഒരിക്കലും യേശുവിനെ കുറിച്ച് പ്രസംഗിക്കുകയോ, അദ്ദേഹത്തിന്റെ പേരില്‍അത്ഭുതപ്രവൃത്തി ചെയ്യുകയോ അരുതെന്ന് അവര്‍ താക്കീതു ചെയ്തു. എന്നാല്‍മറ്റ് പ്രധാന കുറ്റങ്ങളൊന്നും ഇല്ലാത്തതിനാല്‍അപ്പൊസ്തലന്‍മാരെ മോചിപ്പിച്ചു.

പുതുതായി യെരുശലേം സഭയോട് ചേരുന്നവര്‍ എല്ലാം തന്നെ അവരുടെ സ്വത്തുക്കള്‍ വിറ്റ് അപ്പൊസ്തലന്മാര്‍ക്ക് നല്‍കി. അവരുടെ ഇടയില്‍ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ ആരുമുണ്ടായിരുന്നില്ല. ആവശ്യാനുസരണം സമ്പത്ത് അവരുടെ ഇടയില്‍വീതിക്കപ്പെട്ടു. അങ്ങനെ തുല്യതയില്ലാത്ത ഐക്യം അവരില്‍രൂപപ്പെട്ടു. ഇപ്രകാരം ഉയര്‍ന്ന ആത്മീയനിലവാരമുള്ള വിശ്വാസികളുടെ കൂട്ടത്തില്‍പ്രധാനിയാണ് ബര്‍ണബാസ്. അപ്പൊസ്തലന്മാര്‍ ഇദ്ദേഹത്തെ പ്രബോധനപുത്രന്‍ എന്ന് വിശേഷിപ്പിച്ചിരുന്നു. (ഈ ചരിത്രപഠനത്തില്‍ബര്‍ണബാസ് ഏറ്റവും നിര്‍ണായക വ്യക്തിയാണ്.)(3)

യഹൂദപൗരോഹിത്യം തന്ത്രം മെനയുന്നു
അപ്പൊസ്തലന്മാര്‍ എല്ലാ ദിവസവും മുടങ്ങാതെ യെരുശലേം ദേവാലയത്തിലും വീടുകളിലുമൊക്കെ യേശുവിനെക്കുറിച്ച് പ്രസംഗിച്ചുകൊണ്ടിരുന്നു. അനേകം ആളുകള്‍ക്ക് രോഗസൗഖ്യമുണ്ടായി. ധാരാളം ജനങ്ങള്‍ യേശുവില്‍വിശ്വസിച്ചു. യെരുശലേമിന് വെളിയില്‍നിന്നും ആളുകള്‍ ഇവരുടെ പ്രസംഗം കേള്‍ക്കാന്‍ ഒത്തുകൂടി. അപ്പൊസ്ത ലന്മാര്‍ നടന്നുപോകുന്ന വഴികളിലെല്ലാം ജനങ്ങള്‍ രോഗികളെ കൊണ്ടുകിടത്തി. യേശു ജീവിതകാലത്ത് ചെയ്ത അത്ഭുതങ്ങളെ അനുസ്മരിപ്പിക്കുമാറ് രോഗസൗഖ്യം വ്യാപകമായി. യഹൂദ പൗരോഹിത്യം എന്ത് ചെയ്യണമെന്നറിയാതെ ആശയക്കുഴപ്പത്തിലായി. ജനങ്ങളുടെ ശക്തമായ പിന്തുണ യേശുവിന്റെ അനുയായികള്‍ക്ക് ഉള്ളതിനാല്‍ബലം പ്രയോഗിച്ച് അവരെ അറസ്റ്റ് ചെയ്യാന്‍ യഹൂദ മതനേതൃത്വം ഭയപ്പെട്ടു. അതിനാല്‍വളരെ നയപരമായി അപ്പൊസ്തലന്‍മാരെ അവരുടെ മുമ്പില്‍കൊണ്ടുവന്നു.

യേശുവിനെക്കുറിച്ച് പ്രസംഗിക്കുക്കരുതെന്ന് ഞങ്ങള്‍ മുമ്പ് നല്‍കിയ കല്പന നിങ്ങള്‍ ലംഘിക്കുകയും അദ്ദേഹത്തെ കൊന്നതിന്റെ കുറ്റം ഞങ്ങളുടെ മേല്‍ചുമത്തി ജനങ്ങളെ മുഴുവന്‍ ഞങ്ങള്‍ക്ക് എതിരാക്കുകയും ചെയ്യുന്നുവെന്ന് പുരോഹിതന്‍മാര്‍ ആരോപിച്ചു. എന്നാല്‍ദൈവത്തെക്കാള്‍ അധികം നിങ്ങളെ അനുസരിക്കാന്‍ കഴിയുകയില്ലെന്ന് അപ്പൊസ്തലന്‍മാര്‍ ധീരമായി പ്രഖ്യാപിച്ചു. കോപാകുലരായ മതനേതൃത്വം ഇവരെ കൊല്ലാന്‍ ആഗ്രഹിച്ചു.

ഇങ്ങനെ പ്രശ്‌നം രൂക്ഷമായപ്പോള്‍ കുശാഗ്രബുദ്ധിയുള്ള ഗമാലിയേല്‍എന്ന പണ്ഡിതന്‍ എഴുന്നേറ്റ് നിന്നു. തനിക്ക് ഒരു കാര്യം പറയാനുണ്ടെന്നും അതിന് മുമ്പ് അപ്പൊസ്തലന്മാരെ പുറത്ത് നിറുത്തണമെന്നും ആവശ്യപ്പെട്ടു. ശേഷം, നമ്മള്‍ വൈകാരികമായി പ്രതികരിച്ചാല്‍ജനസമ്മതി ഇവര്‍ക്ക് വര്‍ധിക്കുമെന്നും അതിനാല്‍സമാധാനമായി അല്‍പം കാത്തിരി ക്കുന്നതാണ് ബുദ്ധിയെന്നും മുന്‍കാല സംഭവങ്ങള്‍ സൂചിപ്പിച്ചുകൊണ്ട് ഗമാലിയേല്‍പറഞ്ഞു. എല്ലാവരും പ്രസ്തുത തന്ത്രത്തോട് യോജിച്ചു. അപ്പൊസ്തലന്മാരെ തിരികെ വിളിപ്പിച്ച് തല്ലുകൊടുക്കുകയും മേലില്‍യേശുവിനെ കുറിച്ച് പ്രസംഗിക്കരുതെന്ന് താക്കീതു നല്‍കി പ്രശ്‌നം അവസാനിപ്പിച്ചു.

പൗലോസിന്റെ ക്രൂരത ഇഋ 36
യെരുശലേം സഭയിലെ അംഗസംഖ്യ ക്രമാതീതമായി വര്‍ധിച്ചു. അപ്പൊസ്തലന്മാര്‍ക്ക് പ്രബോധനത്തോടൊപ്പം വിശ്വാസികളുടെ ദൈനംദിന സാമ്പത്തിക വിതരണം കാര്യക്ഷമമായി നടത്താന്‍ സാധിക്കാതെ വന്നു. തങ്ങളുടെ പ്രധാന ഉത്തരവാദിത്തമായ വചനശുശ്രൂഷ സുഗമമായി നടക്കുന്നതിന് വേണ്ടി ഏഴ് പേരെ സഹായികളായി അപ്പൊസ്തലന്മാര്‍ തെരഞ്ഞെടുത്തു. ഇതില്‍പ്രധാനിയായ സ്‌തേഫാനോസിനെതിരെ ശത്രുക്കള്‍ ദുരാരോപണം ഉന്നയിക്കുകയും യഹൂദന്മാരുടെ ന്യായാധിപ സംഘത്തിന് മുന്നില്‍ഹാജരാക്കുകയും ചെയ്തു. മുന്‍കാല പ്രവാചകന്‍മാര്‍ക്കും മോശെയുടെ ന്യായപ്രമാണത്തിനും വിരുദ്ധമായി സ്‌തേഫാനോസ് സംസാരിച്ചു എന്നതാണ് കുറ്റം. ഇതിന് അദ്ദേഹം നല്‍കിയ ദീര്‍ഘമായ മറുപടിയില്‍എല്ലാം വ്യക്തമായിരുന്നു. അബ്രഹാം പിതാവിന്റെ കാലം മുതല്‍ദൈവം ചെയ്ത അനുഗ്രഹങ്ങള്‍ അദ്ദേഹം അനുസ്മരിച്ചു. മുന്‍കാല പ്രവാചകന്മാരെയും മോശെയെയും ന്യായപ്രമാണത്തെയും മഹത്വവല്‍ക്കരിച്ചു. എന്നാല്‍ദൈവം നല്‍കിയ അനുഗ്രഹത്തിന് പകരം നമ്മുടെ പിതാക്കന്മാര്‍ അനുസരണ ക്കേട് കാണിച്ചു. യിസ്രയേല്യരിലേക്ക് വന്ന എല്ലാ പ്രവാചകന്‍മാരെയും ഉപദ്രവിക്കുകയും ധാരാളം പേരെ കൊല്ലുകയും ചെയ്തു. ഇന്ന് നിങ്ങള്‍ ധിക്കാരികളായ പിതാക്കന്മാരെ പോലെ യേശുക്രിസ്തുവിനെ കൊന്നിരിക്കുന്നു.

ഇത് കേട്ട് അവര്‍ ക്രോധം നിറഞ്ഞവരായി. യേശു എന്ന വ്യാജപ്രവാചകനെ കൊന്നത് വലിയ പുണ്യമായി കരുതിയിരിക്കുന്ന തങ്ങളെ, പ്രവാചകന്‍മാരെ കൊല്ലുന്ന ധിക്കാരികളാ യിട്ടാണ് സ്‌തേഫാനോസ് ചിത്രീകരിക്കുന്നത്. അതിന്റെ സ്വഭാവിക പ്രതികരണ മായികൊണ്ട് അദ്ദേഹത്തിന്റെ ഉടലില്‍നിന്ന് ജീവന്‍ വേര്‍പെടുന്നത് വരെ അവര്‍ കല്ലെറി ഞ്ഞു. ഈ ക്രൂരകൃത്യത്തിന് മേല്‍നേട്ടം വഹിച്ചത് ഗമാലിയേലിന്റെ അരുമശിഷ്യനായ പൗലോസായിരുന്നു.(4)

ഈ വാര്‍ത്ത കേട്ട് അപ്പൊസ്തലന്മാര്‍ ഒഴികെ ഉള്ളവര്‍ യെരുശലേമില്‍നിന്നും ചിതറിയോടി. പൗലോസ് വീടുവീടാന്തരം കയറി വിശ്വാസികളായ പുരുഷന്മാരെയും സ്ത്രീകളെയും പീഡിപ്പിച്ചു. അവരെ ഉപദ്രവിച്ച് കൊല്ലുന്നതില്‍പൗലോസ് യാതൊരു ദയാദാ ക്ഷിണ്യവും കാണിച്ചില്ല. അപ്പൊസ്തലന്‍മാരുടെ ആത്മീയ ശിക്ഷണത്തിന്‍ കീഴെ സമാധാനത്തോടെ കഴിഞ്ഞിരുന്ന അനുയായികള്‍ ആദ്യമായി പരീക്ഷണമുഖത്തേക്ക് എടു ത്തെറിയപ്പെട്ടു.

ഏത് സ്ഥലത്ത് ചെന്നുപെട്ടുവോ അവിടെയുള്ള യഹൂദന്‍മാരോടെല്ലാം അവര്‍ വചനം പ്രസംഗിച്ചു. രക്തസാക്ഷിയാക്കപ്പെട്ട സ്‌തേഫാനോസിന്റെ കൂട്ടുപ്രവര്‍ത്തകനായ ഫിലി പ്പോസ്, മോശൈക ന്യായപ്രമാണം പിന്‍പറ്റുന്ന മറ്റൊരു കൂട്ടരായ ശമര്യക്കാരുടെ ഇടയില്‍സുവിശേഷം അറിയിച്ചു. ജനങ്ങള്‍ യേശുവില്‍വിശ്വസിക്കുകയും സ്‌നാനം ഏല്‍ക്കുകയും ചെയ്തു. വാര്‍ത്ത അറിഞ്ഞ യെരുശലേമിലെ സഭ അപ്പൊസ്തലന്‍മാരായ യോഹന്നാ നെയും പത്രോസിനെയും ശമര്യക്കാരുടെ അടുക്കല്‍അയച്ചു. അവിടുത്തെ ധാരാളം ഗ്രാമങ്ങളില്‍ഇവര്‍ സുവിശേഷം അറിയിച്ചതിന് ശേഷം യെരുശലേമിലേക്ക് മടങ്ങിപ്പോയി.(5)

പൗലോസ് ശുപാര്‍ശയിലൂടെ യെരുശലേം സഭയിലേക്ക്
യേശു എന്ന പേര്‍ യെരുശലേമിലുള്ള യഹൂദന്മാരെ കവിഞ്ഞ് ഇതര സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നത് പൗലോസിന് സഹിച്ചില്ല. അതിനാല്‍ദമസ്‌കസ് എന്ന സ്ഥലത്തുള്ള വിശ്വാസികളെ അറസ്റ്റ് ചെയ്യാനുള്ള അനുവാദം പുരോഹിതന്‍മാരില്‍നിന്ന് വാങ്ങികൊണ്ട് പൗലോസ് അവിടെക്ക് യാത്ര തിരിച്ചു. പക്ഷേ വഴിമധ്യേ ദര്‍ശനം ലഭിച്ചുവെന്നും തന്നെ സുവിശേഷ പ്രവര്‍ത്തനത്തിന് യേശു തെരഞ്ഞെടുത്തുവെന്നും പൗലോസ് പറയുന്നു.

എന്നാല്‍തിരിച്ച് യെരുശലേമില്‍പോയി അപ്പൊസ്തലന്‍മാരില്‍നിന്ന് സുവിശേഷം പഠിക്കാന്‍ പൗലോസ് ആഗ്രഹിച്ചില്ല. പഠിക്കുന്നത് പോയിട്ട്, ദര്‍ശനം ഉണ്ടായ കാര്യം പോലും ക്രിസ്തുസഭയുടെ നേതാക്കന്മാരായ അപ്പൊസ്തലന്‍മാരെ അറിയിച്ചില്ല. പകരം സുവിശേഷപ്രവര്‍ത്തനത്തിന്റെ മേഖലയായി അതുവരെ അറിയപ്പെടാത്ത അറേബ്യയി ലേക്ക് പോയി. ഇവിടെ അദ്ദേഹം എന്തിന് പോയിയെന്നോ, എന്ത് ചെയ്തുവെന്നോ അജ്ഞാതം.

പിന്നീട് പൗലോസ് തിരിച്ച് ദമസ്‌കസിലെത്തുകയും അവിടെയുള്ള വിശ്വാസികളുമായി കൂടിചേരുകയും ചെയ്തു. അധികം താമസിയാതെ യഹൂദ സിനഗോഗുകളില്‍യേശുവിനെകുറിച്ച് പ്രസംഗിച്ച് തുടങ്ങി. അപ്പൊസ്തലന്മാരുടെ ശൈലിയില്‍നിന്ന് വ്യത്യസ്തമായി യഹൂദന്മാരോട് തര്‍ക്കം നടത്തി സ്ഥാപിക്കുവാനാണ് പൗലോസ് ശ്രമിച്ചത്. അതിനാല്‍അദ്ദേഹത്തെ കൊല്ലാന്‍ അവര്‍ തീരുമാനിച്ചു. ഇത് അറിഞ്ഞ അദ്ദേഹം അവിടെ നിന്നും രക്ഷപെട്ട് യെരുശലേമില്‍എത്തി.

അപ്പോഴേയ്ക്കും പൗലോസിന് ദര്‍ശനം ലഭിച്ച് മൂന്നു വര്‍ഷം പിന്നിട്ടിട്ടുണ്ടായിരുന്നു. അപ്പൊസ്തലന്‍മാരോടും യെരുശലേം സഭയോടും ചേരുവാന്‍ പൗലോസ് ശ്രമം നടത്തിയെങ്കിലും ഇദ്ദേഹത്തിന്റെ ഉദ്ദേശശുദ്ധിയെകുറിച്ച് അവര്‍ സംശയാലുക്കളായിരുന്നു. യഹൂദ പൗരോഹിത്യത്തിന്റെ ഭാഗത്തുനിന്നും ഒരു തന്ത്രപ്രധാനമായ ഗൂഢനീക്കം അപ്പൊസ്തലന്‍മാര്‍ പ്രതീക്ഷിച്ചിരിക്കാം. എന്നാല്‍ശുദ്ധഗതിക്കാരനായ ബര്‍ണബാസിന് പൗലോസിന്റെ അവസ്ഥയില്‍സഹതാപം തോന്നുകയും അദ്ദേഹത്തെ കൂട്ടിക്കൊണ്ട് പിന്നെയും അപ്പൊസ്തലന്‍മാരുടെ മുമ്പില്‍കൊണ്ട് പോകുകയും ചെയ്തു. നിഷ്‌കളങ്കനായ ബര്‍ണബാസിന്റെ ശുപാര്‍ശയെ മാനിച്ച് പൗലോസിനെ അപ്പൊസ്തലന്‍മാര്‍ കൂടെ കൂട്ടി.(6) എന്നാല്‍ഈ സഹവാസം വെറും പതിനô് ദിവസമേ നീണ്ടുനിന്നുള്ളൂ.(7) അവിടെയും പൗലോസ് യഹൂദന്‍മാരോട് തര്‍ക്കം നടത്തിയതിനാല്‍അവര്‍ അദ്ദേഹത്തെ കൊല്ലുവാന്‍ ശ്രമിച്ചു. ഇതറിഞ്ഞ വിശ്വാസികള്‍ പൗലോസിനെ അദ്ദേഹത്തിന്റെ ജന്‍മസ്ഥലമായ തര്‍സോസിലേക്ക് പറഞ്ഞുവിട്ടു ഈ കാലയളവില്‍അപ്പൊസ്തലന്‍മാരില്‍പത്രോസി നെയും യാക്കോബിനേയും മാത്രമെ അദ്ദേഹത്തിന് കാണുവാന്‍ സാധിച്ചുള്ളു. അങ്ങനെ സുവിശേഷത്തിന്റെ പ്രഥമ പതിറ്റാണ്ട് അപ്പൊസ്തലന്‍മാരുടെ കൈകളില്‍ഭദ്രമായ നിലയില്‍അവസാനിച്ചു. ഇപ്രകാരം ആദിമ വിശുദ്ധി നിറഞ്ഞുനിന്ന സമയത്ത് പൗലോസിന് പ്രത്യേക പദവികളോ അനുയായികളോ ഇല്ലായെന്ന് പ്രത്യേകം ശ്രദ്ധിക്കുക.

രണ്ടാം പതിറ്റാണ്ട് ഇഋ 41-50

പൗലോസിന്റെ തിരിച്ചുവരവും ക്രിസ്ത്യാനികളുടെ ഉത്ഭവവും
സ്‌തേഫാനോസിന്റെ വധത്തെ തുടര്‍ന്ന് ചിതറിപോയ അപ്പൊസ്തല അനുയായികളില്‍പെട്ട ഒരു കൂട്ടര്‍, ഇതര മതസ്ഥരുടെ ഇടയില്‍ന്യൂനപക്ഷമായി ജീവിക്കുന്ന യഹൂദന്‍മാരോട് സുവിശേഷം അറിയിക്കുന്നതിന് യാത്രയായി. അവര്‍ പല നാടുകളും സന്ദര്‍ശിക്കു ന്നതിനിടയില്‍അന്ത്യൊക്യ എന്ന സ്ഥലത്ത് എത്തുകയും അവിടെയുള്ള യഹൂദന്‍മാരോട് സുവിശേഷം അറിയിക്കുകയും ചെയ്തു. പ്രസ്തുത പ്രബോധക സംഘത്തില്‍ഗ്രീക്ക് ഭാഷ അറിയുന്നവരില്‍ചിലര്‍, യഹൂദേതരായ ഗ്രീക്കുകാരോടും സുവിശേഷം അറിയിച്ചു. അവരില്‍വലിയ ഒരു ജനസമൂഹം യേശുവിനെ ക്രിസ്തുവായി വിശ്വസിക്കാന്‍ തയ്യാറായി.

ഈ സന്തോഷവാര്‍ത്ത യെരുശലേം സഭയിലുമെത്തി. അവരില്‍അപ്പൊസ്തലന്മാര്‍ക്കോ മറ്റധികം പേര്‍ക്കോ ഗ്രീക്ക് ഭാഷ അറിയുകയില്ല. അതിനാല്‍ഗ്രീക്ക് ഭാഷ നല്ലതായി സംസാരിക്കാന്‍ കഴിയുന്നവനും എല്ലാവര്‍ക്കും സീകാര്യനും നേതൃഗുണവുമുള്ള ബര്‍ണബാസിനെ അന്തൊക്യയിലേക്ക് അയക്കാന്‍ യെരുശലേം സഭ തീരുമാനിച്ചു. അദ്ദേഹം അവിടെ പ്രബോധനം നടത്തുകയും ധാരാളം ആളുകള്‍ വിശ്വസിക്കുകയും ചെയ്തു. അവരുടെ ഇടയിലെ പ്രവര്‍ത്തനം വിജയകരമാണെന്ന് തിരിച്ചറിഞ്ഞ ബര്‍ണബാസ്, ഗ്രീക്ക് ഭാഷ അറിയാവുന്ന ഒരു സഹപ്രവര്‍ത്തകനെ കൂട്ടിന് ആഗ്രഹിച്ചു. അപ്പോഴാണ് യെരുശലേമില്‍നിന്നും തിരിച്ചയച്ച പൗലോസിന്റെ കാര്യം അദ്ദേഹത്തിന് ഓര്‍മ്മ വന്നത്. ഗ്രീക്ക് ഭാഷ അറിയാവുന്ന പൗലോസിനെ അന്വേഷിച്ച് അദ്ദേഹം തര്‍സോസിലെത്തി. അങ്ങനെ ബര്‍ണബാസിനോടൊപ്പം പൗലോസ് അന്ത്യോക്യയില്‍എത്തി. ഒരു വര്‍ഷത്തെ ഇവരുടെ പ്രവര്‍ത്തഫലമായി വിശ്വാസികളുടെ എണ്ണം വളരെയധികം വര്‍ധിച്ചു.

അപ്പൊസ്തലന്മാരുടെ യെരുശലേം സഭയെയോ, ഇതര സ്ഥലങ്ങളില്‍ഉള്ള യഹൂദന്മാരായ വിശ്വാസികളുടെ കൂട്ടത്തെയോ പോലെയായിരുന്നില്ല അന്തോക്യാ സഭ. മോശെയുടെ ന്യായപ്രമാണമോ പരിച്ഛേദന പോലുള്ള നിയമങ്ങളോ ഇവര്‍ പാലിച്ചിരുന്നില്ല. യേശുവില്‍വിശ്വസിക്കുകയും നല്ല സ്വാഭാവത്തിനുവേണ്ടി പരിശ്രമിക്കുകയും ചെയ്യുന്നവര്‍ എന്നല്ലാതെ, അവര്‍ക്ക് യഹൂദേതരായ മറ്റ് ജനങ്ങളില്‍നിന്നും കാര്യമായ വ്യത്യാസമെന്നും ഉണ്ടായിരുന്നില്ല. ഇവര്‍ യഹൂദസംസ്‌ക്കാരം സ്വീകരിക്കാത്തതിനാല്‍യഹുദാസിനഗോ ഗുകളില്‍മറ്റ് അപ്പൊസ്തല അനുയായികളെ പോലെ പ്രവേശനം ലഭിക്കുകയില്ല ഈ കാരണത്താല്‍ഇവരെ യഹൂദ മതക്കാര്‍ എന്ന് വിളിക്കാന്‍ സാധ്യക്കാതെ വരികയും പുതിയൊരു പേര് തിരിച്ചറിയാന്‍ അനിവാര്യമാവുകയും ചെയ്തു. അങ്ങനെ പൗ ലോസിന്റെയും ബര്‍ണബാസിന്റെയും നേതൃത്വത്തിന്‍ കീഴില്‍രൂപപ്പെട്ട യഹൂദേതരെ വിശ്വാസികളുടെ കൂട്ടായ്മയെ ജനങ്ങള്‍ 'ക്രിസ്ത്യാനി' എന്ന് പേര്‍ വിളിച്ചു. ശക്തമായ പ്രവര്‍ത്തനം നടത്തിയ പൗലോസിലൂടേയും ബര്‍ണബാസിലൂടെയും ധാരാളം ആളുകള്‍ ക്രിസ്ത്യാനികളായി.(8)

പ്രശ്‌നങ്ങളുടെ തുടക്കം
അങ്ങനെയിരിക്കെ ഒരു ദിവസം അപ്പൊസ്താലന്‍മാരുടെ അനുയായികളില്‍ചിലര്‍ അവിചാരിതമായി ക്രിസ്ത്യാനികളുടെ സഭയില്‍എത്തി. അവിടെ മോശെയുടെ ന്യായപ്രമാണമോ പരിച്ഛേദനയോ ഒന്നും അനുഷ്ഠിക്കാത്ത ക്രിസ്ത്യാനികളെ കണ്ട് അവര്‍ അത്ഭൂതപ്പെട്ടു. നിയമം അനുസരിക്കാതെ ജീവിക്കുന്ന ഇവരോട് അവര്‍ക്ക് സഹതാപമുണ്ടായി. യേശുവിനെ വിശ്വസിക്കുന്നതോടൊപ്പം മോശെയുടെ ന്യായപ്രമാണവും അനുഷ്ഠിച്ചാല്‍മാത്രമെ രക്ഷ ലഭിക്കുകയുളളുവെന്ന് അവര്‍ ഇവരെ ഉപദേശിച്ചു. തുടക്കക്കാരായ ക്രിസ്ത്യാനികളുടെ സാമൂഹിക സാഹചര്യമോ, മാനസികാവസ്ഥയോ പരിഗണിക്കാതെയുള്ള അപ്പൊസ്തല അനുയായികളുടെ കര്‍ശന നിലപാടിനെ പൗലോസും ബര്‍ണബാസും എതിര്‍ത്തു. തര്‍ക്കം രൂക്ഷമായി.(9) ന്യായപ്രമാണം അനുസരിക്കാതെയുള്ള ഇവരുടെ പ്രവര്‍ത്തനം പാഴ് വേലയാണെന്നും ഇവര്‍ക്ക് രക്ഷയ്ക്കുള്ള യഥാര്‍ഥ സുവിശേഷം ലഭിച്ചിട്ടില്ലായെന്നും അവര്‍ വ്യക്തമാക്കി.(10) ആശയക്കുഴപ്പത്തിലായ അന്ത്യോക്യസഭ പ്രസ്തുത വിഷയത്തിന്റെ സത്യം മനസ്സിലാക്കുന്നതിന് പൗലോസും ബര്‍ണബാസും ഉള്‍പ്പെടുന്ന ഒരു സംഘത്തെ യെരുശലേമിലുള്ള അപ്പൊസ്തലന്‍മാരുടെ അടുത്തേയ്ക്ക് അയച്ചു.

യെരുശലേം കൗണ്‍സില്‍- ഇഋ 49(11)
യെരുശേലം സഭയിലെത്തിയ അന്ത്യോക്യസഭയുടെ പ്രതിനിധികളെ അപ്പൊസ്തലന്‍മാര്‍ സന്തോഷത്തോടെ സ്വീകരിച്ചു. ആമുഖസംഭാഷണങ്ങള്‍ക്ക് ശേഷം അന്ത്യോക്യയിലെ വിശേഷങ്ങള്‍ അവര്‍ ചോദിച്ചറിഞ്ഞു. ഈ സമയം അന്ത്യോക്യ സന്ദര്‍ശിച്ച് പ്രശ്‌നമുണ്ടാക്കിയ അപ്പൊസ്തല അനുയായികള്‍ അവര്‍ കണ്ട കാര്യങ്ങള്‍ വിശദീകരിച്ചു. മാത്രമല്ല, നമ്മളെ പോലെ അന്ത്യോക്യയിലെ വിശ്വാസികളും മോശൈക ന്യായപ്രമാണം അനുസരിക്കണമെന്നും പരിച്ഛേദന നടത്തണമെന്നും കല്‍പ്പിക്കാന്‍ അപ്പൊസ്തലന്‍മാരോട് അവര്‍ ആവശ്യപ്പെട്ടു.

കാര്യത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് യെരുശലേം സഭയുടെ പ്രധാനികളെല്ലാം ഒരുമിച്ചുകൂടി. യേശുവോ, അപ്പൊസ്തലന്‍മാരോ ഇതുവരെ അഭിമുഖീകരിച്ചിട്ടില്ലാത്ത ഒരു പുതിയ പ്രശ്‌നം. യിസ്രയേല്‍മക്കളിലേക്ക് നിയോഗിതരായ പ്രവാചകന്‍മാരില്‍യഹൂദേതരായവര്‍ വിശ്വസിക്കുകയാണെങ്കില്‍മോശൈക ന്യായപ്രമാണം അനുസരിച്ചാണ് ജീവിക്കേണ്ടിയിരുന്നത്. അങ്ങനെയുള്ളവര്‍ക്ക് സ്‌നാനവും പരിച്ഛേദനയും എന്ന രണ്ട് കര്‍മ്മങ്ങളാണ് പ്രവേശനത്തിന് ഉള്ളത്. ഇപ്രകാരം നടന്നുവന്ന കാര്യങ്ങള്‍ക്ക് വിപരീതമായിട്ടാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. അന്തൊക്യയിലെ വിശ്വാസികള്‍ യേശുവിനെ വിശ്വസിച്ചെങ്കിലും നിയമം അനുസരിക്കാതെ ജീവിച്ചുവരുന്നു. ഇതിനെ ചോദ്യം ചെയ്ത അപ്പൊസ്തല അനുയായികളുമായി പൗലോസും ബര്‍ണബാസും പ്രശ്‌നമുണ്ടാക്കിയിരിക്കുന്നു. എന്താണ് ചെയ്യേണ്ടത്? അപ്പൊസ്തലന്‍മാര്‍ പ്രശ്‌നത്തെ വിലയിരുത്തിക്കൊണ്ടിരുന്നു. തങ്ങളുടെ ഗുരുവായ യേശുവില്‍നിന്നും ഈ സാഹചര്യത്തില്‍നല്‍കേണ്ട വിധിയെ കുറിച്ച് ഒന്നും ലഭിച്ചിട്ടില്ല. അതിനാല്‍തന്നെ ഈ വിഷയത്തെക്കുറിച്ച് വ്യക്തമായ അഭിപ്രായം പറയാന്‍ സാവകാശം ലഭിച്ചേ പറ്റുകയുള്ളൂ.

അന്തൊക്യയിലെ വിശ്വാസികളാകട്ടെ നിഷ്‌കളങ്കരാണ്. അവര്‍ യേശുവിനെ സ്‌നേഹിക്കുകയും മ്ലേച്ഛത കൈവെടിയുകയും ചെയ്തുകൊണ്ട് വര്‍ഷങ്ങള്‍ പിന്നിട്ടു കഴിഞ്ഞു. പാരമ്പര്യമായി ശീലമില്ലാത്ത പരിച്ഛേദനയും മറ്റ് നിയമങ്ങളും ഉടന്‍തന്നെ അനുസരിക്കാന്‍ നിര്‍ദേശിക്കുന്നത് അവര്‍ക്ക് എല്ലാവര്‍ക്കും സഹിക്കാന്‍ കഴിയണമെന്നില്ല. അവരുടെ വളര്‍ച്ചയ്ക്ക് കാരണമായ ബര്‍ണബാസ് വളരെയധികം വിശ്വസ്തനും യെരുശലേം സഭയില്‍എല്ലാവര്‍ക്കും സ്വകാര്യനുമാണ്. അദ്ദേഹം തന്റെ വസ്തുക്കളെല്ലാം വിറ്റ് അപ്പൊസ്തലന്‍മാര്‍ക്ക് നല്‍കിയ ഉത്തമവിശ്വാസിയും ശരിയായ ആത്മീയശിക്ഷണം അവരില്‍നിന്ന് നേടിയ വ്യക്തിയുമാണ്. അദ്ദേഹം യഹൂദേതരുടെ അടുക്കല്‍പ്രവര്‍ത്തിച്ചതും അപ്പൊസ്തലന്‍മാരുടെ നിര്‍ദേശപ്രകാരമാണ്. ഇക്കാലമത്രയും താന്‍ സ്വരൂപിച്ച വിശ്വാസികള്‍ക്ക് വേണ്ടിയാണ് അദ്ദേഹം ഇപ്പോള്‍ വന്നിരിക്കുന്നത്. അവര്‍ക്ക് താങ്ങാന്‍ കഴിയാത്ത ഒരു തീരുമാനം ഗുണത്തേക്കാള്‍ ദോഷമാണ് ചെയ്യുക.

മറ്റൊരാള്‍ ബര്‍ണബാസിന്റെ അടുത്ത സ്‌നേഹിതനായ പൗലോസാണ്. മുമ്പ് ഉപദ്രവകാരിയായതിനാല്‍ആദ്യം തങ്ങള്‍ ഒഴിവാക്കിയതാണ്. അപ്പോഴും ബര്‍ണബാസിന്റെ നിര്‍ബന്ധം മൂലമാണ് കൂടെ സഹകരിപ്പിച്ചത്. പൗലോസ് പൊതുവേ മറ്റുള്ളവരേക്കാള്‍ ഏത് കാര്യത്തിലും തീവ്രത കാണിക്കുന്ന പ്രകൃതക്കാരനാണ്. യേശുവിനെ എതിര്‍ത്തതും പിന്നീട് ന്യായീകരിക്കുന്നതും മറ്റാരെക്കാള്‍ അല്‍പം കൂടുതലായിട്ടാണ്. അദ്ദേഹത്തിന്റെ ശൈലി സഹകരിച്ചുള്ള പ്രവര്‍ത്തനത്തിന് തടസ്സമാണെങ്കിലും ആദര്‍ശ വൈരുധ്യമൊന്നും പ്രകടിപ്പിച്ചിട്ടില്ല. ബര്‍ണാബാസ് അന്ത്യൊക്യയില്‍ഉള്ളിടത്തോളം കാലം ആദര്‍ശവ്യതിയാനത്തെകുറിച്ച് ആശങ്കപ്പെടേണ്ടതില്ല. അപ്പൊസ്തല അനുയായികള്‍ക്ക് പൗലോസിനെ കുറിച്ച് കേട്ടുകേള്‍വി മാത്രമേ ഉള്ളൂ. അവര്‍ക്ക് നേരിട്ട് മുഖപരിചയമില്ല. അവര്‍ക്ക് ഇദ്ദേഹം നേതാവോ ഗുരുവോ, അപ്പൊസ്തലനോ ഒന്നുമല്ല.

മാത്രമല്ല അന്ത്യോക്യയിലെ യഹൂദേതര വിശ്വാസികളുടന്‍ തന്നെ നിയമം അനുസരി ക്കണമെന്ന് വാദിച്ച അപ്പോസ്തല അനുയായികളുമായി ഇവര്‍ രൂക്ഷമായ തര്‍ക്കം നടത്തിക്കഴിഞ്ഞു. യെരുശലേം സഭയിലെ മൂപ്പന്‍മാര്‍ പറഞ്ഞാലും പൗലോസ് അനുസരിക്കാന്‍ സാധ്യതയില്ല. കാരണം, ഇദ്ദേഹത്തിന് അപ്പൊസ്തലന്‍മാരുമായി ഗുരു ശിഷ്യ ബന്ധമൊന്നുമില്ല. തങ്ങള്‍ എതിര്‍ക്കുകയാണെങ്കില്‍തെറ്റിപ്പിരിഞ്ഞ് സ്വതന്ത്രമായി മുന്നോട്ടു പോകാനാണ് പൗലോസിന്റെ ഒരുക്കമെന്ന് അദ്ദേഹത്തിന്റെ സംസാരരീതിയില്‍നിന്നും അപ്പൊസ്തലന്‍മാര്‍ ഗ്രഹിച്ചിരുന്നു.(12) ഈ സാഹചര്യത്തില്‍വിട്ടുവീഴ്ച നിര്‍ദേശിക്കാന്‍ കഴിയുന്നത് തങ്ങളുടെ അനുയായികളോട് മാത്രമാണ്. അവര്‍ വിഷമത്തോടെയാണെങ്കിലും അപ്പൊസ്തലന്‍മാരെ അനുസരിക്കുമെന്ന് തീര്‍ച്ചയാണ്. യേശുവില്‍വിശ്വസിച്ചവര്‍ മോശൈക ന്യായപ്രമാണം അനുസരിക്കരുതെന്ന പൗലോസിന്റെ പില്‍ക്കാലവാദം ഇപ്പോള്‍ ഉയര്‍ന്നുവന്നിട്ടില്ല. അങ്ങനെയെങ്കില്‍യഹൂദേതരായ ജനങ്ങള്‍ മാത്രമല്ല, യെരുശലേം സഭയിലെ ആരും തന്നെ ന്യായപ്രമാണം അനുസരിക്കരുതെന്നാണ് പൗലോസ് വാദിക്കേണ്ടത്. എന്നാല്‍, തുടക്കക്കാരായ ഇവര്‍ക്ക് പരിച്ഛേദനയും മറ്റ് മോശൈക നിയമങ്ങളും ഉടന്‍ അനുസരിക്കണമോ എന്ന പ്രായോഗിക പ്രശ്‌നം മാത്രമാണ് ഇവിടെ ഉയര്‍ന്നു വന്നിട്ടുള്ളത്. പിതാക്കന്‍മാരായി പഠിപ്പിക്കപ്പെട്ടുവന്ന പ്രസ്തുത നിയമങ്ങള്‍ യഥാവിധി പൂര്‍ത്തീയാക്കാന്‍ യഹൂദന്‍മാര്‍ തന്നെ പലപ്പോഴും പരാജയപ്പെട്ടിരിക്കേ, ഇതുവരെ യാതൊരു ശീലവുമില്ലാത്ത ഇവരെ നിയമത്തിന്റെ പേര് പറഞ്ഞ് ബുദ്ധിമുട്ടിക്കുന്നത് ന്യായമല്ല.

പ്രശ്‌നം രൂക്ഷമായപ്പോള്‍ പത്രോസ് എഴുന്നേറ്റ് നിന്നു. മുമ്പൊരിക്കല്‍ദൈവം തന്നെ യഹൂദേതരനായ ഒരാളുടെ കുടുംബത്തിലേക്ക് സുവിശേഷം അറിയിക്കുവാന്‍ അയച്ച സംഭവം വിശദീകരിച്ചു. യേശുവിലൂടെയുള്ള രക്ഷ അംഗീകരിക്കുന്നവരും നമ്മളെപ്പോലെ തന്നെ ഹൃദയശുദ്ധി നേടിയവരുമായ ഇവരെ ദൈവം അംഗീകരിച്ചിട്ടുണ്ട്. അതിനാല്‍പാരമ്പര്യമായി അനുഷ്ഠിക്കാന്‍ ശ്രമിച്ചിട്ടും നമ്മള്‍ക്ക് തന്നെ യഥാവിധി പാലിക്കാന്‍ കഴിയാത്ത ന്യായപ്രമാണത്തെ തുടക്കക്കാരായ യഹൂദേതര ജനങ്ങളുടെ മുകളില്‍അടിച്ചേല്‍പ്പിക്കുന്നത് നീതിയല്ലെന്ന് ബോധിപ്പിച്ചു. സാവധാനം രംഗം ശാന്തമായപ്പോള്‍ അധ്യക്ഷനും യേശുവിന്റെ സഹോദരനുമായ യാക്കോബ് സാഹചര്യത്തിന് ഉചിതമായ ഒരു പ്രശ്‌നപരിഹാരം നിര്‍ദേശിച്ചു.

അന്ത്യോക്യയിലെ പ്രവര്‍ത്തനത്തെ സാധൂകരിക്കുന്ന രണ്ട് വിഷയങ്ങള്‍ അദ്ദേഹം പ്രത്യേകം പറഞ്ഞു.

1. വിശ്വസ്തനായ പത്രോസിലൂടെ യഹുദദേതരായ ഒരു കുടുംബം യേശുവില്‍വിശ്വസിച്ചത്.
2. മുന്‍കാല പ്രവാചകന്‍മാരുടെ വാക്കുകളിലും രക്ഷ യഹൂദരല്ലാത്ത ജനങ്ങളുടെ അടുക്കല്‍എത്തുമെന്ന് വ്യക്തമാക്കിയിട്ടുള്ളത്്

ആയതിനാല്‍, അന്ത്യോക്യയിലുള്ള തുടക്കക്കാരായ യഹുദേതര വിശ്വാസികളുടെ മുകളില്‍കഠിനമായ നിയമങ്ങള്‍ കൊടുത്ത് ബുദ്ധിമുട്ടിക്കേണ്ട. എന്നാല്‍(ആദ്യപടിയെന്ന നിലയില്‍) വിഗ്രാഹര്‍പ്പിതം, വ്യഭിചാരം, ശ്വാസംമുട്ടിചത്തത്, രക്തം തുടങ്ങി നാല് കാര്യങ്ങള്‍ നിര്‍ബന്ധമായും ഉപേക്ഷിക്കണമെന്ന് നിര്‍ദേശിക്കാം. മാത്രവുമല്ല മുമ്പു തന്നെ ഇവരുടെ നാട്ടിലുള്ള പട്ടണങ്ങളില്‍മോശെയുടെ ന്യായപ്രമാണം പ്രസംഗിക്കുന്ന വ്യക്തികള്‍ ഉളളതിനാല്‍ഇവര്‍ക്ക് അത് ശ്രവിക്കാനും സാഹചര്യമുണ്ടല്ലോ എന്ന് യാക്കോബ് നിരീക്ഷിച്ചു.

ചുരുക്കത്തില്‍മോശൈക നിയമങ്ങള്‍ ഉടന്‍ യഹൂദേതര്‍ക്ക് നല്‍കിയില്ലെങ്കിലും പഴയ അവസ്ഥയില്‍നിന്നും അല്പം പുരോഗമനം സാധ്യമാകുന്നതിനാണ് നാലുകാര്യങ്ങള്‍ വര്‍ജിക്കാന്‍ നിര്‍ദേശിച്ചത്. അതോടൊപ്പം ഇവരുടെ പട്ടണങ്ങളില്‍മോശൈക നിയമത്തെക്കുറിച്ചും പ്രസംഗിക്കുന്നവരുള്ളതിനാല്‍ഇവര്‍ക്കതു സാവധാനത്തില്‍മനസ്സിലാക്കുവാനും സാഹചര്യമുണ്ടെന്ന് യാക്കോബ് നിരീക്ഷിച്ചു. ഇത് സന്ദര്‍ഭത്തിന് ഏറ്റവും അനുയോജ്യമായിരുന്ന നിഷ്പക്ഷവിധിയായിരുന്നു. കാരണം, ഇവിടെ പൗലോസിന്റെയും ബര്‍ണബാസിന്റെയും പ്രവര്‍ത്തനത്തെ തടഞ്ഞിട്ടുമില്ല. അതോടൊപ്പം അപ്പൊസ്തല അനുയായികളുടെ ആവശ്യത്തെ പൂര്‍ണമായി നിരാകരിച്ചിട്ടുമില്ല. മറിച്ച് നിഷ്‌കളങ്കരായ യഹൂദേതര വിശ്വാസികളുടെ അവസ്ഥയെ അനുഭാവപൂര്‍വ്വം പരിഗണിക്കുന്നതായിരുന്നു പ്രസ്തുത വിധി.

തങ്ങളുടെ തീരുമാനം വ്യക്തമാക്കുന്ന ഒരു കത്തും രണ്ട് പ്രതിനിധികളെയും അന്ത്യോക്യയിലേക്ക് അയക്കാന


ക്രിസ്ത്യാനിസഭ ക്രിസ്തുവിന്റെ സഭയല്ല
Shared By
Naseem Khan
Karunagappally