സംഘടിതകക്ഷികള്‍, ഹദീസുകള്‍

4) ഇബ്നുഅബ്ബാസ്(റ) നിവേദനം: തിരുമേനി(സ) തന്റെ ഒരെഴുത്ത് ബഹ്റൈനിലെ രാജാവിന് കൊടുക്കാന്‍ കല്‍പ്പിച്ചുകൊണ്ട് ഒരാളെ അയച്ചു. ബഹ്റൈനിലെ രാജാവ് അത് കിസ്രാചക്രവര്‍ത്തിക്ക് നല്‍കി. അദ്ദേഹം അത് വായിച്ചപ്പോള്‍ പിച്ചിച്ചീന്തിക്കളഞ്ഞു. ഇബ്നുഅബ്ബാസ്(റ) പറയുന്നു: അപ്പോള്‍ കിസ്രാചക്രവര്‍ത്തിക്കെതിരായി തിരുമേനി(സ) പ്രാര്‍ത്ഥിച്ചു. അവരുടെ സംഘടിതശക്തി തകര്‍ന്ന് പോകട്ടെയെന്ന്. (ബുഖാരി. 1. 3. 64)