അന്‍സ്വാറുകള്‍, ഹദീസുകള്‍

10) അനസ്(റ) നിവേദനം: തിരുമേനി(സ) അരുളി: അന്‍സാരികളോടുള്ള സ്നേഹം സത്യവിശ്വാസത്തിന്റെ ലക്ഷണമാണ്. അന്‍സാരികളോടുള്ള കോപം കാപട്യത്തിന്റെയും. (ബുഖാരി. 1. 2. 16)
 
34) ഇബ്നുഅബ്ബാസ്(റ) നിവേദനം: തിരുമേനി(സ) ഒരിക്കല്‍ മിമ്പറന്മേല്‍ കയറി. അവിടുന്ന് മിമ്പറിന്മേല്‍ കയറി ഇരുന്ന അവസാനത്തെ ഇരുത്തമായിരുന്നു അത്. രണ്ടു ചുമലും ഒരു വസ്ത്രവും കൊണ്ട് മൂടിപ്പുതച്ചുകൊണ്ടാണ് തിരുമേനി(സ) മിമ്പറിന്മേല്‍ കയറിയത്. ഒരു കറുത്ത തുണിക്കഷ്ണം തലക്ക് കെട്ടിയിട്ടുമുണ്ട്. എന്നിട്ട് അല്ലാഹുവിന്റെ മഹത്വത്തെ തിരുമേനി(സ) പ്രകീര്‍ത്തനം ചെയ്തു. ശേഷം പറഞ്ഞു. ജനങ്ങളേ! എന്റെ അടുക്കലേക്ക് അടുത്തിരിക്കുവിന്‍. അപ്പോള്‍ അവരെല്ലാവരും കൂടി തിരുമേനി(സ)യുടെ അടുത്തിരുന്നു. ശേഷം അവിടുന്നു പറഞ്ഞു. അമ്മാബഅ്ദു. അന്‍സാരികളായ ഈ ഗോത്രക്കാര്‍ ഭാവിയില്‍ ന്യൂനപക്ഷമാകും. മറ്റുള്ളവര്‍ വര്‍ദ്ധിച്ചുകൊണ്ടുമിരിക്കും. അതുകൊണ്ട് മുഹമ്മദിന്റെ സമുദായത്തിന്റെ ഭരണകാര്യങ്ങളില്‍ വല്ലതും വല്ലവനും ഏറ്റെടുത്തു. എന്നിട്ട് ആ സ്ഥാനത്തിരുന്നുകൊണ്ട് വല്ലവനും ഉപകാരം ചെയ്യാനോ ഉപദ്രവമേല്‍പ്പിക്കാനോ അവന് അവസരം ലഭിച്ചു. എന്നാല്‍ നന്മചെയ്യുന്നവന്റെ നന്മയെ അവന്‍ സ്വീകരിക്കട്ടെ. തിന്മ ചെയ്യുന്നവരുടെ തിന്മ മാപ്പ് ചെയ്തുവിടുകയും ചെയ്യട്ടെ. (ബുഖാരി. 2. 13. 49)
 
48) അബൂസഈദ്(റ) നിവേദനം: അന്‍സാരികളില്‍ പെട്ട ചിലര്‍ നബി(സ)യോട് യാചിച്ചു. നബി(സ) അവര്‍ക്ക് ധര്‍മ്മം നല്‍കി. വീണ്ടും അവര്‍ യാചിച്ചു. അപ്പോഴും നബി(സ) അവര്‍ക്ക് കൊടുത്തു. വീണ്ടും അവര്‍ യാചിച്ചു. നബി(സ) വീണ്ടും അവര്‍ക്ക് ധര്‍മ്മം ചെയ്തു. അവസാനം നബി(സ)യുടെ അടുക്കലുണ്ടായിരുന്ന ധനം മുഴുവനും തീര്‍ന്നു. ശേഷം അവിടുന്ന് അരുളി: എന്റെയടുക്കല്‍ വല്ല ധനവുമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഞാനത് സൂക്ഷിച്ചുവെക്കുകയില്ല. വല്ലവനും മറ്റുള്ളവരോട് യാചിക്കാതെ അഭിമാനം പുലര്‍ത്തിക്കൊണ്ട് ജീവിച്ചാല്‍ അല്ലാഹു അവനെ പരിശുദ്ധനാക്കും. പരാശ്രയ രഹിതനായി ജീവിക്കാന്‍ ആഗ്രഹിച്ചാല്‍ അല്ലാഹു അവനെ പരാശ്രയ രഹിതനാക്കൂം. വല്ലവനും തന്റെ കഷ്ടപ്പാടുകള്‍ മനസ്സില്‍ ഒതുക്കി നിര്‍ത്തിയാല്‍ അല്ലാഹു അവന് ആത്മനിയന്ത്രണശക്തി നല്‍കും. ക്ഷമയേക്കാള്‍ വിശാലവും ഉല്‍കൃഷ്ടവുമായ ഒരു ദാനം അല്ലാഹുവില്‍ നിന്ന് ആര്‍ക്കും ലഭിക്കാനില്ല. (ബുഖാരി. 2. 24. 548)
 
1) ഇബ്നുഅബ്ബാസ്(റ) നിവേദനം: എല്ലാവര്‍ക്കും അവകാശികളെ നാം നിശ്ചയിച്ചിരിക്കുന്നു. എന്ന അല്ലാഹുവിന്റെ വാക്യം കൊണ്ട് ഉദ്ദേശിക്കുന്നത് അനന്തരാവകാശികളാണ്. നിങ്ങളുടെ സത്യങ്ങള്‍ ബന്ധിച്ചവര്‍ എന്നതുകൊണ്ട് വിവക്ഷിക്കുന്നത് മുഹാജിറുകള്‍ മദീനയില്‍ നബി(സ)യുടെ അടുത്തു വന്നപ്പോള്‍ അന്‍സാരികള്‍ രക്തബന്ധത്തെ അവഗണിച്ച് മുഹാജിറുകള്‍ക്ക് സ്വത്തവകാശം നല്‍കി. മതത്തിന്റെ അടിസ്ഥാനത്തില്‍ നബി(സ) അവര്‍ക്കിടയില്‍ ഉണ്ടാക്കിയ സാഹോദര്യ ബന്ധത്തെ പരിഗണിച്ചുകൊണ്ട് എല്ലാവര്‍ക്കും അവകാശികളെ നാം നിശ്ചയിച്ചിരിക്കുന്നു എന്ന ആയത്തു അവതരിപ്പിച്ചപ്പോള്‍ ഈ നിയമത്തെ ദുര്‍ബലപ്പെടുത്തി. ശേഷം അല്ലാഹു പറഞ്ഞു. നിങ്ങളുടെ സത്യങ്ങള്‍ ബന്ധിച്ചവര്‍ അവര്‍ക്ക് അവരുടെ പങ്ക് കൊടുക്കുവിന്‍. അതായത് പരസ്പര സഹായവും സമ്മാനങ്ങളും ഗുണം കാംക്ഷിക്കലും. അനന്തരാവകാശം അവര്‍ക്കില്ല. എന്തെങ്കിലും വസ്വിയ്യത്തു ചെയ്യാം. (ബുഖാരി. 3. 37. 489)
 
9) അനസ്(റ) നിവേദനം: നബി(സ) ബഹ്റൈനിലെ ഭൂമി അന്‍സാരികള്‍ക്ക് പതിച്ചുകൊടുക്കുവാന്‍ ഉദ്ദേശിച്ചു. അവര്‍ പറഞ്ഞു: പ്രവാചകരേ! നിങ്ങള്‍ അപ്രകാരം ചെയ്യുകയാണെങ്കില്‍ ഖുറൈശികളിലെ ഞങ്ങളുടെ സഹോദരങ്ങള്‍ക്കും അതുപോലെ എഴുതികൊടുക്കുക. എന്നാല്‍ അതിനുള്ള ഭൂമി നബി(സ)യുടെ അടുത്തു ഉണ്ടായിരുന്നില്ല. (ബുഖാരി. 3. 40. 564)
 
22) അനസ്(റ) പറയുന്നു: മക്കയില്‍ നിന്ന് മുഹാജിറുകള്‍ മദീനയില്‍ വന്നപ്പോള്‍ അവരുടെ കൈകളില്‍ ഒന്നും തന്നെയുണ്ടായിരുന്നില്ല. അന്‍സാരികള്‍ ഭൂവുടമകളും തോട്ടമുടമകളുമായിരുന്നു. കൃഷിക്കുവേണ്ട ചിലവും അധ്വാനവും മുഹാജിറുകള്‍ വഹിക്കുമെന്നും അന്‍സാരികളുടെ തോട്ടങ്ങളില്‍ ഓരോ വര്‍ഷവുമുണ്ടാകുന്ന പഴങ്ങളില്‍ പകുതി അവര്‍ക്ക് കൊടുക്കുമെന്നുമുളള വ്യവസ്ഥയില്‍ അന്‍സാരികള്‍ തങ്ങളുടെ സ്വത്തുകളില്‍ മുഹാജിറുകളെ പങ്കു ചേര്‍ത്തു. അനസ്(റ)ന്റെ മാതാവ് ഉമ്മുസുലൈം അബ്ദുല്ലയുടെയും മാതാവായിരുന്നു. അവര്‍ നബി(സ)ക്ക് കുറെ ഈത്തപ്പനകള്‍ വിട്ടുകൊടുത്തിരുന്നു. നബി(സ) യാകട്ടെ ഉസാമത്തിന്റെ മാതാവും മുമ്പ് നബി(സ)യുടെ ദാസിയുമായിരുന്ന ഉമ്മു ഐമനിന് അവ നല്‍കി. അനസ്(റ) പറയുന്നു: നബി(സ)യെ ഖൈബര്‍ യുദ്ധത്തില്‍ നിന്നും വിരമിച്ച് മദീനയില്‍ തിരിച്ചെത്തിയപ്പോള്‍ അന്‍സാരി കള്‍ പഴം പറിക്കാന്‍ വിട്ടുകൊടുത്തിരുന്ന ഈത്തപ്പനകള്‍ അന്‍സാരികള്‍ക്കു തന്നെ തിരിച്ചു കൊടുത്തു. (അനസിന്റെ മാതാവ് വിട്ടുകൊടുത്തിരുന്ന ഈത്തപ്പനകള്‍ കൈവശം വെച്ചിരുന്ന)ഉമ്മുഐമിനിന് തല്‍സ്ഥാനത്തു നബി(സ) തന്റെ തോട്ടത്തില്‍ നിന്നും കുറെ ഈത്തപ്പനകള്‍ കൊടുത്തു. (ബുഖാരി. 3. 47. 799)