ബലി , ഹദീസുകള്‍

1) ആയിശ(റ) നിവേദനം: ഞങ്ങള്‍ പുറപ്പെട്ടു. ഹജ്ജ് മാത്രമായിരുന്നു ഞങ്ങളുടെ ഉദ്ദേശ്യം. തിരുമേനി(സ) എന്റെയടുക്കല്‍ കടന്നുവന്നു. ഞാന്‍ കരയുകയാണ്. അവിടുന്ന് ചോദിച്ചു. നിനക്കെന്തു സംഭവിച്ചു? ആര്‍ത്തവം തുടങ്ങിയോ? അതെ എന്നു ഞാന്‍ ഉത്തരം നല്‍കി. തിരുമേനി(സ) അരുളി: ആദമിന്റെ പെണ്‍മക്കള്‍ക്ക് അല്ലാഹു നിശ്ചയിച്ച കാര്യമാണത്. അതുകൊണ്ട് മറ്റു ഹാജിമാര്‍ ചെയ്യുന്നതുപോലെ നീയും ചെയ്യുക. എന്നാല്‍ കഅ്ബയെ പ്രദക്ഷിണം ചെയ്യരുത്. ആയിശ(റ) പറഞ്ഞു. നബി(സ) പത്നിമാര്‍ക്ക് വേണ്ടി പശുക്കളെയാണ് അന്ന് ബലികഴിച്ചത്. (ബുഖാരി. 1. 6. 293)
 
5) അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: വല്ലവനും വെള്ളിയാഴ്ച ദിവസം ജനാബത്തു കുളിക്കും പോലെ കുളിച്ചു. എന്നിട്ട് ജുമുഅഃക്ക് പുറപ്പെട്ടു. എന്നാല്‍ അവന്‍ ഒരു ഒട്ടകത്തെ ബലി കഴിച്ചവന് തുല്യനാണ്. രണ്ടാമത്തെ മണിക്കൂറിലാണ് ഒരുത്തന്‍ ജുമുഅക്ക് പോയതെങ്കില്‍ അവന്‍ ഒരു പശുവിനെ ബലികഴിച്ചവനു തുല്യനാണ്. മൂന്നാമത്തെ മണിക്കൂറിലാണ് ഒരുത്തന്‍ പോയതെങ്കില്‍ കൊമ്പുള്ള ഒരു ആടിനെ ബലി കഴിച്ചവന് തുല്യനാണ്. നാലാമത്തെ മണിക്കൂറിലാണ് ഒരുത്തന്‍ പോയതെങ്കില്‍ അവന്‍ ഒരു കോഴിയെ ബലികഴിച്ചവന് തുല്യനാണ്. അഞ്ചാമത്തെ മണിക്കൂറിലാണ് ഒരുത്തന്‍ പോയതെങ്കില്‍ അവന്‍ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ഒരു കോഴിമുട്ട നല്‍കിയവന് തുല്യനാണ്. അങ്ങനെ ഇമാമ് പള്ളിയിലേക്ക് പുറപ്പെട്ടുകഴിഞ്ഞാല്‍ അല്ലാഹുവിന്റെ സ്മരണ വാക്യങ്ങള്‍ ശ്രദ്ധിച്ചു കേള്‍ക്കുവാന്‍ മലക്കുകള്‍ അവിടെ ഹാജറാവും. (ബുഖാരി. 2. 13. 6)
 
4) അനസ്(റ) നിവേദനം: നബി(സ) അരുളി: നമസ്കാരത്തിന് മുമ്പായി വല്ലവനും ബലി കര്‍മ്മം നിര്‍വ്വഹിച്ചിട്ടുണ്ടെങ്കില്‍ അവന്‍ പകരം മറ്റൊന്ന് ആവര്‍ത്തിക്കട്ടെ. അപ്പോള്‍ ഒരാള്‍ എഴുന്നേറ്റു നിന്നുകൊണ്ട് പറഞ്ഞു. മാംസത്തിന് ആഗ്രഹിക്കുന്ന ഒരു ദിവസമാണിത്. ശേഷം തന്റെ അയല്‍വാസിയെ അദ്ദേഹം സ്മരിച്ചു. അയാള്‍ പറഞ്ഞത് നബി(സ) സത്യപ്പെടുത്തിയതുപോലെയുണ്ട്. അദ്ദേഹം തുടര്‍ന്നു: എന്റെ അടുത്ത് ഒരു വയസ്സു പ്രായമുള്ള തടിച്ചുകൊഴുത്ത ആട്ടിന്‍കുട്ടിയുണ്ട്. രണ്ടാടിനേക്കാള്‍ എനിക്കിഷ്ടപ്പെട്ടതാണത്. അപ്പോള്‍ നബി(സ) അയാള്‍ക്ക് അതിനെ ബലിയറുക്കുവാന്‍ അനുമതി നല്‍കി. ഈ ഇളവ് അദ്ദേഹത്തിന് മാത്രമോ അതല്ല, മറ്റുള്ളവര്‍ക്ക് ലഭിക്കുമോ എന്നത് എനിക്ക് അജ്ഞാതമാണ്. (ബുഖാരി. 2. 15. 74)
 
5) ബറാഅ്(റ) നിവേദനം: ഒരു ബലിപെരുന്നാള്‍ ദിവസം നബി(സ) നമസ്ക്കാര ശേഷം ഞങ്ങളോടു പ്രസംഗിച്ചു. അങ്ങനെ നബി(സ) പറഞ്ഞു: വല്ലവനും നാം നമസ്കരിക്കും പോലെ നമസ്കരിച്ചു. നാം ബലിയറുക്കും പോലെ ബലിയറുത്തുവെങ്കില്‍ അവന്റെ ബലി ശരിയായ മാര്‍ഗ്ഗത്തിലാണ് നടന്നത്. എന്നാല്‍ വല്ലവനും നമസ്കാരത്തിനു മുമ്പ് ബലി കഴിച്ചെങ്കില്‍ ആ ബലിനമസ്കാരത്തിനു മുമ്പുള്ളതാണ്. ശരിയായ ബലിയല്ല. അപ്പോള്‍ അബൂബുര്‍ദ: പറഞ്ഞു: അദ്ദേഹം ബര്‍റാഇന്റെ അമ്മാവനാണ്. അല്ലാഹുവിന്റെ ദൂതരേ! ഞാന്‍ എന്റെ ആടിനെ നമസ്കാരത്തിനുമുമ്പായി ബലിയറുത്ത് ഇന്നത്തെ ദിവസം തിന്നുകയും കുടിക്കുകയും ചെയ്യുന്ന ദിവസമാണെന്ന് ഞാന്‍ മനസ്സിലാക്കി. അതനുസരിച്ച് എന്റെ വീട്ടില്‍ അറുക്കപ്പെടുന്ന ആദ്യത്തെ ആട് എന്റെ ആടായിരിക്കണമെന്നും ഞാന്‍ ആഗ്രഹിച്ചു. എന്റെ ആടിനെ ഞാന്‍ അറുത്തു. പെരുന്നാള്‍ നമസ്കാരത്തിന് പുറപ്പെടും മുമ്പ് അതുകൊണ്ട് ഞാന്‍ പ്രാതല്‍ കഴിക്കുകയും ചെയ്തു. തിരുമേനി(സ) അരുളി: നിന്റെ ആട് മാംസത്തിന്റെ ആട് മാത്രമാണ്. അബൂബുര്‍ദ പറഞ്ഞു: പ്രവാചകരേ! ഞങ്ങളുടെ അടുത്ത് ഒരു വയസ്സായ ഒരു ആട്ടിന്‍കുട്ടിയുണ്ട്. രണ്ടാടിനേക്കാള്‍ എനിക്ക് ഇഷ്ടപ്പെട്ടതാണ്. എനിക്കുവേണ്ടി അതിനെ ബലിയറുക്കുവാന്‍ പറ്റുമോ? നബി(സ) അരുളി: അതെ, മതിയാവും. എന്നാല്‍ നിനക്ക് ശേഷം അത് മറ്റാര്‍ക്കും മതിയാവുകയില്ല. (ബുഖാരി. 2. 15. 75)
 
20) ഇബ്നു ഉമര്‍(റ) നിവേദനം: നബി(സ) ഒട്ടകത്തേയും മറ്റു മൃഗങ്ങളെയും പെരുന്നാള്‍ മൈതാനത്ത് വെച്ച് തന്നെയാണ് ബലി കഴിക്കാറുണ്ടായിരുന്നത്. (ബുഖാരി. 2. 15. 98)
 
21) അനസ്(റ) നിവേദനം: നബി(സ) ബലി പെരുന്നാള്‍ ദിവസം നമസ്കരിക്കുകയും ശേഷം പ്രസംഗിക്കുകയും പ്രസംഗത്തില്‍ നമസ്കാരത്തിന് മുമ്പായി ബലികര്‍മ്മം നിര്‍വ്വഹിച്ചവരോട് പകരം അറുക്കുവാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. അപ്പോള്‍ അന്‍സാരികളില്‍ പെട്ട ഒരാള്‍ എഴുന്നേറ്റ് നിന്ന് പറഞ്ഞു: പ്രവാചകരേ! എനിക്ക് ദരിദ്രനായ ഒരു അയല്‍വാസിയുണ്ട്. അതിനാല്‍ നമസ്കാരത്തിനു മുമ്പായി എന്റെ ബലി മൃഗത്തെ ഞാന്‍ അറുത്തു. എന്റെ അടുത്ത് ഒരു വയസ്സുള്ള ആടുണ്ട്. രണ്ട് ആടിനേക്കാള്‍ എനിക്ക് ഇഷ്ടപ്പെട്ടതാണത്. അപ്പോള്‍ നബി(സ) അതിനെ അറുക്കുവാന്‍ അദ്ദേഹത്തിന് ഇളവ് നല്‍കി. (ബുഖാരി. 2. 15. 100)
 
22) ജുന്‍ദുബ്(റ) നിവേദനം: നബി(സ) ബലിപെരുന്നാള്‍ നമസ്കരിക്കുകയും ശേഷം പ്രസംഗിക്കുകയും ചെയ്തു. പിന്നീട് അറവ് നിര്‍വ്വഹിച്ചു. അവിടുന്നു പറഞ്ഞു: വല്ലവനും നമസ്കാരത്തിന്റെ മുമ്പ് ബലിമൃഗത്തെ അറുത്തിട്ടുണ്ടെങ്കില്‍ അതിന്റെ സ്ഥാനത്ത് മറ്റൊന്നു അറുക്കട്ടെ. അറുക്കാത്തവന്‍ അല്ലാഹുവിന്റെ നാമത്തില്‍ അറുക്കട്ടെ. (ബുഖാരി. 2. 15. 101)
 
31) ബറാഇബ്നു ആസിബ്(റ) നിവേദനം ചെയ്തു: ഏതു ബലികളാണ് ഉപേക്ഷിക്കേണ്ടതെന്ന് പ്രവാചക(സ) നോടു ചോദിച്ചു. അവിടന്നു തന്റെ കൈ കൊണ്ടു കാണിച്ചു പറഞ്ഞു: നാല് ; പ്രത്യക്ഷമായിക്കാണുന്ന മുടന്തുള്ളത്, ഒരു കണ്ണ് കുരുടാകയാല്‍ പ്രത്യക്ഷമായി വൈരൂപ്യമുള്ളത്, പ്രത്യക്ഷമായി രോഗം ബാധിച്ച രോഗമുള്ളത്, എല്ലുകളില്‍ മജ്ജ നശിച്ചു ശോഷിച്ചത്. (അബൂദാവൂദ്)
 
72) അനസ്(റ) പറയുന്നു: നബി(സ) ഏഴ് ഒട്ടകത്തെ നിറുത്തികൊണ്ട് തന്റെ കൈകൊണ്ട് തന്നെ അറുക്കുകയുണ്ടായി. മദീനയില്‍ വെച്ച് രണ്ട് തടിച്ച കൊമ്പുള്ള ആടുകളെ നബി(സ) തന്നെ ബലിയറുത്തു. (ബുഖാരി. 2. 26. 770)
 
73) ഇബ്നുഉമര്‍(റ) നിവേദനം: ഒരാള്‍ ഒട്ടകത്തെ കിടത്തി ബലിയറുക്കുന്നത് ഇബ്നു ഉമര്‍(റ) കണ്ടു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: അതിനെ എഴുന്നേല്‍പ്പിച്ചു നിറുത്തി കെട്ടിയ ശേഷം നീ ബലിയറുക്കുക. നബിയുടെ സുന്നത്ത് അതാണ്. (ബുഖാരി. 2. 26. 771)
 
77) ജാബിര്‍(റ) നിവേദനം: മിനായില്‍ താമസിക്കുന്ന മൂന്ന് ദിവസമല്ലാതെ ബലിമൃഗങ്ങളുടെ മാംസത്തില്‍ നിന്ന് ഞങ്ങള്‍ ഭക്ഷിക്കാറില്ലായിരുന്നു. ശേഷം നബി(സ) ഞങ്ങള്‍ക്കതില്‍ ഇളവനുവദിച്ചു കൊണ്ടരുളി: നിങ്ങളതു ഭക്ഷിക്കുകയും സൂക്ഷിച്ചുവെക്കുകയും ചെയ്യുവീന്‍. അപ്പോള്‍ ഞങ്ങളതു ഭക്ഷിക്കുകയും സൂക്ഷിച്ചുവെക്കുകയും ചെയ്തു. (ബുഖാരി. 2. 26. 777)
 
2) സല്‍മാന്‍(റ) പറയുന്നു: നബി(സ) അരുളി: കുട്ടിക്ക് അഖീഖ അറുക്കേണ്ടതാണ്. അതിനാല്‍ അവന്നു വേണ്ടി ബലിമൃഗത്തിന്റെ രക്തം ഒഴുക്കുവീന്‍. ശരീരത്തില്‍ നിന്ന് അസംസ്കൃത സാധനങ്ങള്‍ (മുടിപോലെയുളള) നീക്കം ചെയ്യുകയും ചെയ്യുവിന്‍. (ബുഖാരി. 7. 66. 380)
 
86) ഉമ്മുസല്‍മ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: അറുത്തുകൊടുക്കാനുള്ള മൃഗം വല്ലവരുടേയും പക്കലുങ്കിെല്‍ ദുല്‍ഹജ്ജ് മാസത്തില്‍ അവന്‍ ബലിചെയ്യുന്നതുവരെ സ്വന്തം മുടിയും നഖവും നീക്കംചെയ്യാന്‍ പാടില്ല. (മുസ്ലിം)
 
29) അബൂഹുറയ്റാ(റ) പറഞ്ഞു: അല്ലാഹുവിന്റെ ദൂതന്‍(സ) പറഞ്ഞു: ത്രാണിയുണ്ടായിരിക്കെ, ആരൊരുവന്‍ ഒരു മൃഗത്തെ ബലികഴിക്കുന്നില്ലയോ, അവന്‍ നമ്മുടെ പ്രാര്‍ത്ഥന സ്ഥലത്ത് വരാതിരിക്കട്ടെ. (അഹ്മദ്)