Related Sub Topics

Related Hadees | ഹദീസ്

Riyad us saliheen Malayalam

വേദക്കാര്‍ പ്രവാചകന്ന്‍ ദിവ്യത്വം ആരോപിച്ചു , ഹദീസുകള്‍

26) അബൂമൂസാ(റ) നിവേദനം: തിരുമേനി(സ) അരുളി: മൂന്ന് വിഭാഗം ആളുകള്‍ക്ക് ഇരട്ടി പ്രതിഫലം ലഭിക്കും. പൂര്‍വ്വവേദക്കാരില്‍പെട്ട ഒരു മനുഷ്യന്‍. അയാള്‍ തന്റെ നബിയില്‍ വിശ്വസിച്ചു. ശേഷം മുഹമ്മദ് നബിയിലും വിശ്വസിച്ചു. അല്ലാഹുവിനോട് കടപ്പാടുകളും യജമാനനോടുള്ള ബാദ്ധ്യതകളും നിര്‍വ്വഹിച്ച അടിമ, തന്റെ അധീനത്തില്‍ ഒരു അടിമ സ്ത്രീയുണ്ട്. അവള്‍ക്കവന്‍ ശരിക്കുള്ള സാംസ്കാരിക പരിശീലനം നല്‍കി. മാത്രമല്ല, അവള്‍ക്ക് വിദ്യാഭ്യാസം നല്‍കി. നല്ല നിലക്ക് വിദ്യ അഭ്യസിപ്പിച്ചു. ശേഷം അവളെ അടിമത്വത്തില്‍ നിന്ന് മോചിപ്പിക്കുകയും അവളെ അവന്‍ തന്നെ വിവാഹം ചെയ്യുകയും ചെയ്തു. അവനും ഇരട്ടി പ്രതിഫലമുണ്ട്. അമീര്‍ പറയുന്നു: നിനക്ക് യാതൊരു വിഷമവും ഇല്ലാതെ ഈ ഹദീസ് ഞാന്‍ അറിയിച്ചു തരുന്നു. ഇതിനേക്കാള്‍ നിസ്സാരമായ കാര്യങ്ങള്‍ക്ക് വേണ്ടി അദ്ദേഹം മദീനയിലേക്ക് യാത്ര ചെയ്യാറുണ്ടായിരുന്നു. (ബുഖാരി. 1. 3. 97)