Related Sub Topics

Riyad us saliheen Malayalam

ഇദ്ദ, ഹദീസുകള്‍

25) ഇബ്നുസീറീന്‍(റ) നിവേദനം: ഉമ്മുഅത്തിയ്യ(റ) യുടെ ഒരു മകന്‍ മരണപ്പെട്ടു. മൂന്നാമത്തെ ദിവസമായപ്പോള്‍ അവര്‍ മഞ്ഞനിറം കലര്‍ന്ന സുഗന്ധം കൊണ്ടുവരാന്‍ ആവശ്യപ്പെടുകയും അതുകൊണ്ട് തന്റെ ശരീരത്തില്‍ പുരട്ടുകയും ചെയ്തു. ശേഷം അവര്‍ പറഞ്ഞു. ഭര്‍ത്താവിന്റെ പേരിലല്ലാതെ മൂന്ന് ദിവസത്തിലധികം ഇദ്ദ അനുഷ്ടിക്കുന്നതിനെ ഞങ്ങളോട് വിരോധിക്കപ്പെട്ടിരിക്കുന്നു. (ബുഖാരി. 2. 23. 369)
 
26) സൈനബ്(റ) നിവേദനം: ശാമില്‍വെച്ച് അബൂസുഫ്യാന്‍ മരണപ്പെട്ട വാര്‍ത്ത ലഭിച്ചപ്പോള്‍ മൂന്നാം ദിവസം പുത്രി ഉമ്മുഹബീബ(റ) സുഗന്ധം ആവശ്യപ്പെടുകയും ശേഷം അത് കൊണ്ട് അവരുടെ ഇരു കവിള്‍ തടത്തിലും കൈകളിലും പുരട്ടി. അനന്തരം അവര്‍ ഇപ്രകാരം പ്രസ്താവിച്ചു. എനിക്ക് ഈ സുഗന്ധത്തോട് ആവശ്യമുള്ളത് കൊണ്ടല്ല പുരട്ടിയത്. എന്നാല്‍ നബി(സ) പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരു സ്ത്രീക്ക് ഒരു മയ്യത്തിന്റെ പേരില്‍ മൂന്ന് ദിവസത്തില്‍ കൂടുതല്‍ ദു:ഖമാചരിക്കാന്‍ പാടില്ല. പക്ഷെ ഭര്‍ത്താവ് മരിച്ചവള്‍ നാലുമാസവും പത്ത് ദിവസവും ഇദ്ദ അനുഷ്ഠിക്കണം. (ബുഖാരി. 2. 23. 370)
 
14) ഉമ്മു അത്വിയ്യ(റ) പറയുന്നു: ഭര്‍ത്താവിന് ഒഴികെ മറ്റുളള വ്യക്തികളുടെ മേല്‍ മൂന്ന് ദിവസത്തിലധികം ഇദ്ദ ഇരിക്കുന്നത് ഞങ്ങളോട് വിരോധിക്കപ്പെട്ടിട്ടുണ്ട്. (ബുഖാരി. 7. 63. 253)