വസ്വിയ്യത്ത് , ഹദീസുകള്‍

89) ആയിശ(റ) നിവേദനം: നിശ്ചയം ഒരു മനുഷ്യന്‍ നബി(സ)യോട് ചോദിച്ചു. എന്റെ മാതാവ് പൊടുന്നനവേയാണ് മരിച്ചത്. അവര്‍ക്ക് സംസാരിക്കാന്‍ കഴിഞ്ഞാല്‍ എന്തെങ്കിലും(വസ്വിയ്യത്തായി) ദാനം ചെയ്യുമായിരുന്നു. അതിനാല്‍ അവരുടെ പേരില്‍ ഞാന്‍ ദാനം ചെയ്താല്‍ അതിന്റെ പുണ്യം അവര്‍ക്ക് ലഭിക്കുമോ? നബി(സ) അരുളി: അതെ. (ബുഖാരി. 2. 23. 470)
 
92) ആയിശ(റ) നിവേദനം: അവര്‍ക്ക് മരണം അടുത്തപ്പോള്‍ അബ്ദുല്ലാഹിബ്നു സുബൈര്‍(റ) നോട് ഇപ്രകാരം വസ്വിയ്യത്ത് ചെയ്തു. നിങ്ങള്‍ എന്നെ അവരുടെ കൂടെ (നബി, അബൂബക്കര്‍, ഉമര്‍) ഖബറടക്കം ചെയ്യരുത്. ബഖീഅ്: ശ്മശാനത്തു എന്റെ സ്നേഹിതകളുടെ കൂടെ ഖബറടക്കം ചെയ്യുക. ഞാന്‍ സ്വയം ഒരിക്കലും പരിശുദ്ധപ്പെടുത്തുന്നില്ല. (ബുഖാരി. 2. 23. 474)
 
93) ഉമര്‍ (റ) നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു. ഉമറിന്റെ പുത്രനായ അബ്ദുല്ലാ! നീ സത്യവിശ്വാസികളുടെ മാതാവായ ആയിശ(റ) യുടെ അടുത്തു ചെന്ന് ഇപ്രകാരം പറയുക: ഉമര്‍ നിങ്ങള്‍ക്ക് സലാം പറഞ്ഞിരിക്കുന്നു. ശേഷം നീ നബി(സ)യുടെയും അബൂബക്കറിന്റെയും കൂടെ എന്നെ ഖബറടക്കം ചെയ്യുവാന്‍ അവരോട് അനുവാദം ചോദിക്കുക. അപ്പോള്‍ ആയിശ(റ) പറഞ്ഞു: ആ സ്ഥലം എനിക്ക് ഞാന്‍ ആഗ്രഹിച്ചിരുന്നു. എങ്കിലും എന്റെ ശരീരത്തിന്റെ മേല്‍ ഞാന്‍ ഇന്ന് അദ്ദേഹത്തിന്ന് മുന്‍ഗണന നല്‍കുന്നതാണ്. ഇബ്നു ഉമര്‍(റ) തിരിച്ചുവന്നപ്പോള്‍ ഉമര്‍(റ) അദ്ദേഹത്തോട് നിനക്ക് എന്ത് മറുപടി ലഭിച്ചുവെന്ന് ചോദിച്ചു. അദ്ദേഹം പറഞ്ഞു: നിങ്ങള്‍ക്ക് ആയിശ(റ) അനുമതി നല്‍കിയിരിക്കുന്നു. ഉമര്‍(റ) പറഞ്ഞു: ആ കിടപ്പ് സ്ഥലത്തേക്കാള്‍ എനിക്ക് പ്രധാനപ്പെട്ട മറ്റൊന്നും ഇല്ല തന്നെ. ഞാന്‍ മരണപ്പെട്ടാല്‍ നിങ്ങള്‍ എന്നെ വഹിക്കുവീന്‍. പിന്നെ ആയിശ(റ) ക്ക് നിങ്ങള്‍ സലാം പറയുകയും എന്നെ നബി(സ)യുടെ അടുത്ത് ഖബറടക്കം ചെയ്യുവാന്‍ ഒന്നു കൂടി നിങ്ങള്‍ അനുമതി ചോദിക്കുകയും ചെയ്യുവീന്‍. അവര്‍ അനുവാദം നല്‍കിയാല്‍ എന്ന ഖബറടക്കം ചെയ്യുവീന്‍. അല്ലാത്ത പക്ഷം മുസ്ളീമുകളുടെ ശ്മശാനത്തേക്ക് എന്നെ കൊണ്ടു പോകുവീന്‍. ഈ ഭരണത്തിന് ഈ സംഘത്തെയല്ലാതെ മറ്റൊരു സംഘത്തെ ഞാന്‍ ദര്‍ശിക്കുന്നില്ല. നബി(സ) മരണപ്പെട്ടപ്പോള്‍ അവരെ സംബന്ധിച്ച് സംതൃപ്തനായിരുന്നു. എനിക്ക് ശേഷം അവര്‍ ഖലീഫ: യാക്കുന്നവരെ നിങ്ങള്‍ അനുസരിക്കുകയും കേള്‍ക്കുകയും ചെയ്യുവീന്‍. അങ്ങനെ ഉമര്‍(റ) അവരുടെ പേര് ഇപ്രകാരംപറഞ്ഞു: ഉസ്മാന്‍, അലി, തല്‍ഹ:സുബൈര്‍, അബ്ദുറഹ്മാനുബ്നുഔഫ്, നൂസഅ്ദ്ബ്നുഅബീവഖാസ്. ഒരു യുവാവ് അവിടെ പ്രവേശിച്ചു. അദ്ദേഹം ഒരു അന്‍സാരിയാണ്. അദ്ദേഹം പറഞ്ഞു: മുസ്ളിംകളുടെ ഭരണാധികാരിയാക്കി. താങ്കള്‍ അവരോട് നീതിപുലര്‍ത്തി. പുറമേ സര്‍വ്വോപരി താങ്കള്‍ ഇതാ രക്തസാക്ഷിത്വം വഹിക്കുന്നു. അപ്പോള്‍ ഉമര്‍(റ) പറഞ്ഞു:എനിക്ക് ശേഷം വരുന്ന ഖലീഫ:യോട് ആദ്യ മുഹാജിറുകള്‍ക്ക് നന്മ ചെയ്യുവാന്‍ ഞാന്‍ വസ്വിയ്യത്ത് ചെയ്യുന്നു. അവരുടെ അവകാശങ്ങള്‍ അംഗീകരിച്ച് കൊടുക്കുവാനും അവരുടെ പവിത്രത കാത്തു സൂക്ഷിക്കുവാനും, അന്‍സാരികള്‍ക്കും നന്മ ചെയ്യുവാന്‍ ഞാന്‍ വസ്വിയ്യത്തു ചെയ്യുന്നു. അവരാണ് ആദ്യമായി ഈമാനും ഭവനവും തയ്യാറാക്കിയവര്‍. അവരുടെ നന്മയെ അംഗീകരിക്കുവാനും തിന്മയെ വിട്ടുവീഴ്ച ചെയ്യുവാനും ഞാന്‍ ഉപദേശിക്കുന്നു. അല്ലാഹുവിന്റെയും അവന്റെ ദൂതന്റെയും ബാധ്യതയുടെ അടിസ്ഥാനത്തില്‍ അവരോട് ചെയ്യുന്ന കരാറുകള്‍ പൂര്‍ത്തിയാക്കിക്കൊടുക്കുവാനും ഞാന്‍ അവനെ (ശേഷം വരുന്ന ഭരണാധികാരിയെ) ഉപദേശിക്കുന്നു. അവര്‍ക്ക് വേണ്ടി സമരം ചെയ്യുവാനും അവര്‍ക്ക് വഹിക്കുവാന്‍ സാധിക്കാത്തത് അവരോട് കല്‍പിക്കാതിരിക്കുവാനും. (ബുഖാരി. 2. 23. 475)
 
1) ഇബ്നുഅബ്ബാസ്(റ) നിവേദനം: എല്ലാവര്‍ക്കും അവകാശികളെ നാം നിശ്ചയിച്ചിരിക്കുന്നു. എന്ന അല്ലാഹുവിന്റെ വാക്യം കൊണ്ട് ഉദ്ദേശിക്കുന്നത് അനന്തരാവകാശികളാണ്. നിങ്ങളുടെ സത്യങ്ങള്‍ ബന്ധിച്ചവര്‍ എന്നതുകൊണ്ട് വിവക്ഷിക്കുന്നത് മുഹാജിറുകള്‍ മദീനയില്‍ നബി(സ)യുടെ അടുത്തു വന്നപ്പോള്‍ അന്‍സാരികള്‍ രക്തബന്ധത്തെ അവഗണിച്ച് മുഹാജിറുകള്‍ക്ക് സ്വത്തവകാശം നല്‍കി. മതത്തിന്റെ അടിസ്ഥാനത്തില്‍ നബി(സ) അവര്‍ക്കിടയില്‍ ഉണ്ടാക്കിയ സാഹോദര്യ ബന്ധത്തെ പരിഗണിച്ചുകൊണ്ട് എല്ലാവര്‍ക്കും അവകാശികളെ നാം നിശ്ചയിച്ചിരിക്കുന്നു എന്ന ആയത്തു അവതരിപ്പിച്ചപ്പോള്‍ ഈ നിയമത്തെ ദുര്‍ബലപ്പെടുത്തി. ശേഷം അല്ലാഹു പറഞ്ഞു. നിങ്ങളുടെ സത്യങ്ങള്‍ ബന്ധിച്ചവര്‍ അവര്‍ക്ക് അവരുടെ പങ്ക് കൊടുക്കുവിന്‍. അതായത് പരസ്പര സഹായവും സമ്മാനങ്ങളും ഗുണം കാംക്ഷിക്കലും. അനന്തരാവകാശം അവര്‍ക്കില്ല. എന്തെങ്കിലും വസ്വിയ്യത്തു ചെയ്യാം. (ബുഖാരി. 3. 37. 489)
 
5) ഇബ്നുഅബ്ബാസ്(റ) പറയുന്നു: ആദ്യകാലത്ത് ധനം ആണ്‍കുട്ടിക്കായിരുന്നു. വസ്വിയ്യത്ത് മാതാപിതാക്കള്‍ക്കും ശേഷം വസ്വിയത്തില്‍ ദുര്‍ബ്ബലമാക്കല്‍ ഉദ്ദേശിച്ചതു അല്ലാഹു ദുര്‍ബ്ബലമാക്കി. അങ്ങനെ പുരുഷന് സ്ത്രീയുടെ ഇരട്ടിയും മാതാപിതാക്കള്‍ക്ക് 1/6 വീതവും ഭാര്യക്ക് 1/8, 1/4, ഭര്‍ത്താവിന് 1/2, 1/4 ഓഹരികളും നിശ്ചയിച്ചു. (ബുഖാരി. 4. 51. 10)
 
3) അബ്ദുല്ല ബിന്‍ അബി ഔഫ(റ) നിവേദനം: നബി(സ) എന്തെങ്കിലും വസ്വിയത്ത് ചെയ്തിരുന്നോ എന്ന് ത്വല്‍ഹ അദ്ദേഹത്തോട് ചോദിച്ചു. ഇല്ലെന്ന് അബ്ദുല്ല(റ) മറുപടി പറഞ്ഞു. മനുഷ്യനോട് വസ്വിയ്യത്ത് ചെയ്യാന്‍ പിന്നീടെന്തുകൊണ്ടാണ് നബി(സ) കല്‍പ്പിച്ചത്? അദ്ദേഹം പറഞ്ഞു:അല്ലാഹുവിന്റെ കിതാബ് കൊണ്ട് അവിടുന്ന് വസ്വിയ്യത്തു ചെയ്തു. (ബുഖാരി. 4. 51. 3)