ശകുനപ്പിഴ , ഹദീസുകള്‍

13) ഇബ്നുഉമര്‍(റ) പറയുന്നു: നബി(സ)യുടെ അടുത്തുവെച്ച് ദുശ്ശകുനത്തെ സംബന്ധിച്ച് പറയപ്പെട്ടു. അപ്പോള്‍ നബി(സ) പറഞ്ഞു. ദുശ്ശകുനം എന്നതു ഉണ്ടാകുമായിരുന്നുവെങ്കില്‍ അതു വീട്, സ്ത്രീ, കുതിര എന്നിവയിലാണ് ഉണ്ടാവേണ്ടിയിരുന്നത് (പക്ഷേ അങ്ങിനെയൊന്ന് ഇല്ലതന്നെ). (ബുഖാരി. 7. 62. 30)
 
8) ഇബ്നുഅബ്ബാസ്(റ) നിവേദനം: നബി(സ)അരുളി: പൂര്‍വ്വിക സമുദായങ്ങളെയെല്ലാം എന്റെ മുമ്പില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു. ഓരോനബിമാരും ഈരണ്ടു നബിമാരും ഓരോസംഘം അനുചരന്മാരോടുകൂടി നടന്നുകൊണ്ടിരിക്കുന്നു. ചില പ്രവാചകരന്മാരോടൊപ്പം ആരുമുണ്ടായിരുന്നില്ല. അവസാനം ഒരു വലിയ സംഘം ആളുകള്‍ എന്റെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടു. ഞാന്‍ ചോദിച്ചു. ഈ സമുദായം ഏതാണ്? ഇതെന്റെ സമുദായമാണോ? ഇതു മൂസാ (അ)യും അദ്ദേഹത്തിന്റെ ജനതയുമാണെന്ന് എന്നോട് പറയപ്പെട്ടു. അപ്പോള്‍ ചക്രവാളം നിറയെ ഒരു ജനസമൂഹം നില്‍ക്കുന്നു. അങ്ങോട്ടുമിങ്ങോട്ടും നോക്കുക എന്ന് ചക്രവാളത്തിലേക്ക് ചൂണ്ടിക്കൊണ്ട് ത്തില്‍ പ്രവേശിക്കും. ഇത്രയുമരുളിയിട്ട് വിശദീകരിക്കാതെ നബി(സ) വീട്ടിനുളളിലേക്ക് പോയി. ജനങ്ങള്‍ അതിനെക്കുറിച്ചുളള ചര്‍ച്ചയില്‍ മുഴുകി. അവര്‍ പറഞ്ഞു: ഞങ്ങളാണു അല്ലാഹുവില്‍ വിശ്വസിക്കുകയും അവന്റെ ദൂതനെ പിന്‍തുടരുകയും ചെയ്തവര്‍. ഞങ്ങളാണ് ആ വിചാരണ കൂടാതെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്ന എഴുപതിനായിരം അല്ലെങ്കില്‍ ഇസ്ളാമില്‍ ജനിച്ച ഞങ്ങളുടെ സന്തതികള്‍. നാം അജ്ഞാനകാലത്ത് ജനിച്ചവരാണല്ലോ. നബി(സ) പുറത്തുവന്ന് അരുളി: മന്ത്രിച്ചൂതാത്തവരും ശകുനം നോക്കാത്തവരും ചൂട് വെക്കാത്തവരും (ഹോമം ഇടാത്തവരും) തങ്ങളുടെ രക്ഷിതാവില്‍ എല്ലാം അര്‍പ്പിക്കുന്നവരുമായിരിക്കും, വിചാരണ ചെയ്യാതെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്ന ആ എഴുപതിനായിരം. ഉക്കാശ(റ) ചോദിച്ചു: പ്രവാചകരേ! ഞാനാകൂട്ടത്തില്‍പെടുമോ? അതെയെന്ന് അവിടുന്ന് അരുളി. മറ്റൊരാള്‍ ചോദിച്ചു. ഞാന്‍ അവരില്‍പ്പെടുമോ? നബി(സ) അരുളി: ഉക്കാശ നിന്റെ മുമ്പില്‍ കടന്നുകഴിഞ്ഞു. (ബുഖാരി. 7. 71. 606)
 
14) അബൂഹുറൈറ(റ) നിവേദനം: നബി(സ)അരുളി: ശകുനം ശരിയല്ല. ഏറ്റവും ഉത്തമമായ ശുഭലക്ഷണം ഫഅ്ലാണ്. ഫഅ്ല് എന്താണെന്ന് അനുചരന്മാര്‍ ചോദിച്ചപ്പോള്‍ നബി(സ) അരുളി: നിങ്ങളിലൊരാള്‍ ഒരുകാര്യത്തിന് പുറപ്പെടുമ്പോള്‍ കേള്‍ക്കുന്ന നല്ല വാക്ക് തന്നെ. (ബുഖാരി. 7. 71. 650)
 
15) അനസ്(റ) പറയുന്നു: നബി(സ)അരുളി: ശകുനത്തിലുളളവിശ്വാസം ശരിയല്ല. എന്നാല്‍ നല്ല വാക്കുകള്‍ എന്നെ അത്ഭുതപ്പെടുത്തും. (ബുഖാരി. 7. 71. 652)
 
71) ഖബീസ(റ)യില്‍ നിന്ന് നിവേദനം: ഞാന്‍ റസൂല്‍(സ) പറഞ്ഞു കേട്ടു: ഇയാഫത്തും (വരശ്ശകുനം) ത്വിയറത്തും (ദുശ്ശകുനം) ത്വര്‍ഖും (പക്ഷിശകുനം) പൈശാചികമാണ്. (അബൂദാവൂദ്)
 
73) ഉര്‍വ(റ)യില്‍ നിന്ന് നിവേദനം: ഒരിക്കല്‍ നബി(സ) യുടെ സന്നിധിയില്‍ ത്വിയറത്തിനെ (ശകുനത്തെ) പറ്റി പറയപ്പെട്ടപ്പോള്‍ അവിടുന്ന് പറഞ്ഞു: അതില്‍വെച്ച് ഏറ്റവും നല്ലത് ശുഭലക്ഷണമാണ്. മുസ്ളിമിനെ (തന്റെ ലക്ഷ്യത്തില്‍ നിന്ന്) അത് തടുക്കുകയില്ല. ഇനി നിങ്ങളാരെങ്കിലും തനിക്കിഷ്ടമില്ലാത്തത് കണ്ടാല്‍ അവന്‍ പറഞ്ഞുകൊള്ളട്ടെ. അല്ലാഹുവേ, നീയല്ലാതെ നന്മ കൊണ്ടുവരുന്നില്ല. നീയല്ലാതെ തിന്മ തടുക്കുന്നില്ല. പാപങ്ങളില്‍ നിന്ന് പിന്മാറാനും ഇബാദത്തിനുമുള്ള കഴിവ് നിന്നില്‍ നിന്ന് മാത്രമാണ്. (അബൂദാവൂദ്)