രക്തസാക്ഷികള്‍ , ഹദീസുകള്‍

38) അബൂഹുറൈറ(റ) നിവേദനം. തിരുമേനി(സ) അരുളി: ഒരു മനുഷ്യന്‍ ഒരു വഴിക്ക് നടന്നുപോകുമ്പോള്‍ വഴിയില്‍ മുള്‍ച്ചെടിയുടെ ഒരു കഷ്ണം കണ്ടു. ഉടനെ അതവിടെ നിന്ന് തട്ടിനീക്കി. അപ്പോള്‍ അല്ലാഹു അവനോട് കൃതജ്ഞത പ്രകടിപ്പിച്ചു. അവന്റെ തെറ്റുകള്‍ അല്ലാഹു പൊറുത്തുകൊടുത്തു. ശേഷം തിരുമേനി(സ) അരുളി: രക്തസാക്ഷികള്‍ അഞ്ചു വിഭാഗക്കാരാണ്. പ്ളേഗില്‍ മരണമടഞ്ഞവന്‍, അതിസാരം മൂലം മരണമടഞ്ഞവന്‍, വെള്ളത്തില്‍ മുങ്ങി മരിച്ചവന്‍, വല്ലതും തകര്‍ന്ന് വീണിട്ടു അതിന്നടിയില്‍ കിടന്ന് മരിച്ചവന്‍, ദൈവമാര്‍ഗ്ഗത്തില്‍ സമരം ചെയ്തു മരിച്ചവന്‍. ശേഷം തിരുമേനി(സ) അരുളി: ബാങ്ക് വിളിച്ചാലും ആദ്യ വരിയിലുമുള്ള നന്മ മനുഷ്യര്‍ ശരിക്കും മനസ്സിലാക്കിയിരുന്നുവെങ്കില്‍ അതിന് നറുക്കെടുക്കേണ്ടി വന്നാല്‍ അവര്‍ നറുക്കെടുക്കുക തന്നെ ചെയ്യുമായിരുന്നു. തിരുമേനി(സ) അരുളി: അതുപോലെ ഉച്ചക്ക് പുറപ്പെടുന്നതിന്റെ ശ്രേഷ്ഠത അവര്‍ ഗ്രഹിച്ചിരുന്നുവെങ്കില്‍ അവരതിലേക്കു മുന്നിടുമായിരുന്നു. ഇശാ: നമസ്കാരത്തിലും സുബ്ഹിലുമുള്ള ശ്രേഷ്ഠത ഗ്രഹിച്ചിരുന്നുവെങ്കില്‍ അവരതിലേക്ക് ഇഴഞ്ഞിട്ടെങ്കിലും എത്തുമായിരുന്നു. (ബുഖാരി. 1. 11. 624)
 
9) അനസ്(റ) നിവേദനം:നബി(സ) അരുളി: മരണപ്പെടുന്ന യാതൊരു വ്യക്തിയും അല്ലാഹുവിന്റെ അടുത്തു അവന് ലഭിക്കുന്ന പ്രതിഫലത്തിന്റെ നന്മകാരണം ദുന്‍യാവിലെ സര്‍വ്വ വസ്തുക്കള്‍ ലഭിച്ചാലും ദുന്‍യാവിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കുകയില്ല. രക്തസാക്ഷികള്‍ ഒഴികെ. അവര്‍ ദുന്‍യാവിലേക്ക് തിരിച്ചുവന്നു ഒന്നുകൂടി രക്തസാക്ഷിയാവാന്‍ ആഗ്രഹിക്കുന്നതാണ്. അനസ്(റ) നിവേദനം: നബി(സ) അരുളി: തീര്‍ച്ചയായും സ്വര്‍ഗ്ഗവാസികളില്‍പ്പെട്ട ഒരു സ്ത്രീ ഭൂനിവാസികളുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടാല്‍ ആകാശഭൂമികള്‍ക്കിടയിലുള്ള സ്ഥലങ്ങള്‍ മുഴുവനും സുഗന്ധത്താല്‍ നിറയുന്നതാണ്. ആ വനിതകള്‍ തലയിലിടുന്ന തട്ടം ഈ ലോകത്തേക്കാളും അതിലുള്ള സര്‍വ്വവസ്തുക്കളേക്കാളും വിലപിടിച്ചതാണ്. (ബുഖാരി. 4. 52. 53)