അളവും തൂക്കവും , ഹദീസുകള്‍

80) ഇബ്നുഅബ്ബാസ്(റ) നിവേദനം: നബി(സ) മദീനയില്‍ വന്നു. അപ്പോള്‍ ജനങ്ങള്‍ ഒരു കൊല്ലത്തേയും രണ്ടു കൊല്ലത്തേയും ചരക്കിന് മുന്‍കൂട്ടി പണം കൊടുത്തു സ്ഥലം കച്ചവടം ചെയ്യുന്ന പതിവ് അവിടെയുണ്ടായിരുന്നു. അതു കണ്ടപ്പോള്‍ നബി(സ) അരുളി: വല്ലവനും ഈത്തപ്പഴത്തിനു മുന്‍കൂട്ടി വില കൊടുത്ത് കച്ചവടം ചെയ്യുന്നുണ്ടെങ്കില്‍ അളവും തൂക്കവും നിര്‍ണ്ണയിച്ചുകൊണ്ട് കച്ചവടം ചെയ്യട്ടെ. (ബുഖാരി. 3. 35. 441)
 
81) ഇബ്നു അബ്ബാസ്(റ) നിവേദനം: ഇബ്നു അബ്ബാസ്(റ) പറയുന്നു: നബി(സ) മദീനയില്‍ വന്നപ്പോള്‍ രണ്ടു കൊല്ലത്തേയും മൂന്നു കൊല്ലത്തേയും കാരക്കക്ക് ജനങ്ങള്‍ മുന്‍കൂര്‍ പണം കൊടുത്തു കച്ചവടം ചെയ്യാറുണ്ടായിരുന്നു. അപ്പോള്‍ നബി(സ) പറഞ്ഞു: വല്ലവനും മുന്‍കൂര്‍ കച്ചവടം നടത്തുകയാണെങ്കില്‍ തൂക്കം, അളവ്, സമയം മുതലായവ ശരിക്കും നിര്‍ണ്ണയിക്കണം. (ബുഖാരി. 3. 35. 443)