പരീക്ഷണഘട്ടങ്ങള്‍ , ഹദീസുകള്‍

141) ആയിശ(റ) നിവേദനം: തിരുമേനി(സ) നമസ്കാരത്തില്‍ ഇപ്രകാരം പ്രാര്‍ത്ഥിക്കാറുണ്ട്. അല്ലാഹുമ്മ ഇന്നീ അഊദുബിക മിന്‍ അദാബില്‍ ഖബരി വ അഊദുബിക മിന്‍ ഫിത്നതില്‍ മസീഹിദ്ദജ്ജാല്‍, വ അഊദിബിക മിന്‍ മിന്‍ ഫിത്നതില്‍ മഹ്യാ വ ഫിത്നത്തില്‍ മമാതീ. അല്ലാഹുമ്മ ഇന്നീ അഊദുബിക മിനല്‍ മാതമി വല്‍ മഗ്റമി (അല്ലാഹുവേ! ഖബറിലെ ശിക്ഷയില്‍ നിന്നും വ്യാപകമായ അസത്യവാദികളുടെ (ദജ്ജാല്‍) പരീക്ഷണത്തില്‍നിന്നും ജീവിതത്തിലും മരണത്തിലും അഭിമുഖീകരിക്കേണ്ടിവരുന്ന പരീക്ഷണങ്ങളില്‍ നിന്നും കാത്തുരക്ഷിക്കുവാനായി ഞാനിതാ നിന്നെ അഭയം പ്രാപിച്ചുകൊള്ളുന്നു. അല്ലാഹുവേ! പാപത്തില്‍നിന്നും കടബാധ്യതയില്‍ നിന്നും കാത്തു രക്ഷിക്കുവാനും ഞാനിതാ നിന്നെ അഭയം പ്രാപിക്കുന്നു). അപ്പോള്‍ ഒരാള്‍ തിരുമേനി(സ) യോട് ചോദിച്ചു: കടബാധ്യതയില്‍ നിന്ന് മുക്തനാവാന്‍ വേണ്ടി അങ്ങുന്ന് കൂടുതലായി പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നത് എന്തിനാണ്? അപ്പോള്‍ തിരുമേനി(സ) അരുളി: മനുഷ്യന്‍ കടബാധ്യതയില്‍പ്പെട്ടാല്‍ അവന്ന് കൂടുതല്‍ സംസാരിക്കേണ്ടിവരും. അപ്പോള്‍ അവന്‍ കള്ളംപറയും. വാഗ്ദാനം ചെയ്താലോ ലംഘിക്കുകയും ചെയ്യും. സുഹ്രി പറയുന്നു: ആയിശ(റ) പറഞ്ഞു: തിരുമേനി(സ) തന്റെ നമസ്കാരത്തില്‍ ദജ്ജാലിന്റെ കുഴപ്പത്തില്‍ നിന്ന് രക്ഷ തേടുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. (ബുഖാരി. 1. 12. 795)
 
9) അബൂഹുറയ്റ(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: നിങ്ങള്‍ ഓരോരുത്തരും അത്തഹിയ്യാത്തോതുമ്പോള്‍ നാല് കാര്യങ്ങളില്‍ നിന്ന് അല്ലാഹുവിനോട് കാവലിനെ തേടിക്കൊള്ളണം. അല്ലാഹുവേ! നരകശിക്ഷയില്‍ നിന്നും ഖബര്‍ ശിക്ഷയില്‍ നിന്നും ജീവിതത്തിലും മരണത്തിലുമുള്ള പരീക്ഷണങ്ങളില്‍നിന്നും ലോകസഞ്ചാരിയായ ദജ്ജാലിന്റെ ശര്‍റില്‍നിന്നും ഞാന്‍ നിന്നിലഭയം തേടുന്നു. (മുസ്ലിം)
 
82) അബൂഹുറൈറ(റ) നിവേദനം: നബി(സ) ഇപ്രകാരം പ്രാര്‍ത്ഥിക്കാറുണ്ട്. അല്ലാഹുവേ! ഖബറിലേയും ശിക്ഷകളില്‍ നിന്നും ജീവിതത്തിലേയും ചുറ്റി സഞ്ചരിക്കുന്ന ദജ്ജാലിന്റെ (അസത്യവാദികളുടെ)പരീക്ഷണങ്ങളില്‍ നിന്നും നിന്നോട് രക്ഷ തേടുന്നു. (ബുഖാരി. 2. 23. 459)
 
14) ആയിശ(റ) പറയുന്നു: ഒരു ദിവസം ഒരു സ്ത്രീക്ക് രണ്ടു പെണ്‍കുട്ടികളുമായി ഭിക്ഷ യാചിച്ചു കൊണ്ടു വന്നു. ഒരു കാരക്കയല്ലാതെ മറ്റു യാതൊന്നും തന്നെ അവള്‍ എന്റെയടുക്കല്‍ ദര്‍ശിച്ചില്ല. ഞാനത് അവള്‍ക്ക് നല്‍കി. അവള്‍ അത് രണ്ടു കുട്ടികള്‍ക്ക് ഭാഗിച്ചുകൊടുത്തു. അവള്‍ അതില്‍ നിന്ന് യാതൊന്നും ഭക്ഷിച്ചില്ല. അവള്‍ എഴുന്നേറ്റു പോയി ഉടനെ നബി(സ) കടന്നു വന്നു. ഞാന്‍ ഈ വിവരം നബി(സ)യോട് പറഞ്ഞു. അവിടുന്നു അരുളി: വല്ലവനും ഈ പെണ്‍കുട്ടികള്‍ മൂലം പരീക്ഷണ വിധേയനായി. എങ്കില്‍ അവര്‍ അന്ന് നരകാഗ്നിയില്‍ നിന്നും ഒരു മറയാണ്. (ബുഖാരി. 2. 24. 499)
 
14) ആയിശ(റ) നിവേദനം: നബി(സ) ഇപ്രകാരം പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു. അല്ലാഹുവേ! അലസത, വാര്‍ദ്ധക്യത്തിന്റെ പാരമ്യതയിലുണ്ടാകുന്ന അവശത, പാപകൃത്യങ്ങള്‍, കടബാധ്യത, ഖബറിലെ ശിക്ഷ, നരകശിക്ഷ, ധനത്തില്‍ നിന്നുണ്ടാകുന്ന പരീക്ഷണം, ദാരിദ്യ്രത്തില്‍ നിന്നുണ്ടാകുന്ന പരീക്ഷണം, ലോകത്ത് ചുറ്റിനടക്കുന്ന ദജ്ജാലിന്റെ പരീക്ഷണങ്ങള്‍ എന്നിവയില്‍ നിന്ന് രക്ഷ നേടുവാനായി ഞാനിതാ നിന്നെ അഭയം പ്രാപിക്കുന്നു. (ബുഖാരി. 8. 75. 379)
 
6) അബൂഹുറയ്റ(റ)യില്‍ നിന്ന്: റസൂല്‍(സ) പറഞ്ഞു: സത്യവിശ്വാസിക്ക് തന്റെ ശരീരത്തിലും സന്താനങ്ങളിലും സമ്പത്തിലും പരീക്ഷണമുണ്ടായിക്കൊണ്ടിരിക്കും. അവസാനം അവന്‍ പാപരഹിതനായി സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കും. (തിര്‍മിദി)
 
111) വാസിലത്തി(റ)ല്‍ നിന്ന് നിവേദനം: മുസ്ളീംകളില്‍ ഒരാളുടെ മയ്യിത്ത് നമസ്കാരം ഞങ്ങളൊന്നിച്ച് നബി(സ) നിര്‍വ്വഹിച്ചു. അന്നേരം അവിടുന്ന് പ്രാര്‍ത്ഥിക്കുന്നത് ഞാന്‍ കേട്ടു: അല്ലാഹുവേ! ഇന്ന വ്യക്തിയുടെ ഇന്ന മകന്‍ നിന്റെ ഉത്തരവാദിത്തത്തിലും സംരക്ഷണത്തിലുമാണ്, അതുകൊണ്ട് ഖബറിലെ പരീക്ഷണങ്ങളില്‍ നിന്നും അതിലെ ശിക്ഷയില്‍ നിന്നും നീ അവനെ സംരക്ഷിക്കേണമേ! നീ കരാര്‍ പൂര്‍ത്തികരിക്കുന്നവനും സ്തുതി അര്‍ഹിക്കുന്നവനുമാണ്. അല്ലാഹുവേ! നീ അവനോട് പൊറുക്കുകയും ദയ കാണിക്കുകയും ചെയ്യേണമേ! നിശ്ചയം, നീ പൊറുക്കുന്നവനും കരുണ കാണിക്കുന്നവനുമാണ്. (അബൂദാവൂദ്)
 
10) കഅ്ബുബ്നു ഇയാള്(റ) വില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറയുന്നത് ഞാന്‍ കേട്ടു. ഓരോസമുദായത്തിനും ഓരോ പരീക്ഷണം നേരിട്ടിട്ടുണ്ട്. എന്നാല്‍ ധനമാണ് എന്റെ ജനതയുടെ പരീക്ഷണത്തിന് നിദാനമായിട്ടുള്ളത്. (തിര്‍മിദി)