മുഹാജിറുകള്‍, ഹദീസുകള്‍

22) അനസ്(റ) പറയുന്നു: മക്കയില്‍ നിന്ന് മുഹാജിറുകള്‍ മദീനയില്‍ വന്നപ്പോള്‍ അവരുടെ കൈകളില്‍ ഒന്നും തന്നെയുണ്ടായിരുന്നില്ല. അന്‍സാരികള്‍ ഭൂവുടമകളും തോട്ടമുടമകളുമായിരുന്നു. കൃഷിക്കുവേണ്ട ചിലവും അധ്വാനവും മുഹാജിറുകള്‍ വഹിക്കുമെന്നും അന്‍സാരികളുടെ തോട്ടങ്ങളില്‍ ഓരോ വര്‍ഷവുമുണ്ടാകുന്ന പഴങ്ങളില്‍ പകുതി അവര്‍ക്ക് കൊടുക്കുമെന്നുമുളള വ്യവസ്ഥയില്‍ അന്‍സാരികള്‍ തങ്ങളുടെ സ്വത്തുകളില്‍ മുഹാജിറുകളെ പങ്കു ചേര്‍ത്തു. അനസ്(റ)ന്റെ മാതാവ് ഉമ്മുസുലൈം അബ്ദുല്ലയുടെയും മാതാവായിരുന്നു. അവര്‍ നബി(സ)ക്ക് കുറെ ഈത്തപ്പനകള്‍ വിട്ടുകൊടുത്തിരുന്നു. നബി(സ) യാകട്ടെ ഉസാമത്തിന്റെ മാതാവും മുമ്പ് നബി(സ)യുടെ ദാസിയുമായിരുന്ന ഉമ്മു ഐമനിന് അവ നല്‍കി. അനസ്(റ) പറയുന്നു: നബി(സ)യെ ഖൈബര്‍ യുദ്ധത്തില്‍ നിന്നും വിരമിച്ച് മദീനയില്‍ തിരിച്ചെത്തിയപ്പോള്‍ അന്‍സാരി കള്‍ പഴം പറിക്കാന്‍ വിട്ടുകൊടുത്തിരുന്ന ഈത്തപ്പനകള്‍ അന്‍സാരികള്‍ക്കു തന്നെ തിരിച്ചു കൊടുത്തു. (അനസിന്റെ മാതാവ് വിട്ടുകൊടുത്തിരുന്ന ഈത്തപ്പനകള്‍ കൈവശം വെച്ചിരുന്ന)ഉമ്മുഐമിനിന് തല്‍സ്ഥാനത്തു നബി(സ) തന്റെ തോട്ടത്തില്‍ നിന്നും കുറെ ഈത്തപ്പനകള്‍ കൊടുത്തു. (ബുഖാരി. 3. 47. 799)