Related Sub Topics
- മുഹമ്മദ് നബി
- മുഹമ്മദ് നബി അന്ത്യപ്രവാചകന്
- നബിയെ അനുസരിക്കണം
- പരീക്ഷണ ഘട്ടങ്ങള്‍
- മുഹമ്മദ് നബി മനുഷ്യമോചകന്
- നബിയേയും വിശ്വാസികളെയും പറ്റി
- മുഹമ്മദ് നബി ജനങ്ങളുടെ സാക്ഷി
- ഇതര മതസ്ഥരും മുഹമ്മദ് നബിയെ പിന്തുടരണം
- മുഹമ്മദ് നബി മനുഷ്യ സമുദായത്തിലേക്ക് ഒന്നടങ്കം നിയോഗിതനായവന്
- മുഹമ്മദ് നബിയുടെ ഭാര്യമാര്‍
- മുഹമ്മദ് നബിക്ക് സ്വലാത്ത് (പ്രാര്‍ത്ഥന)
- മുഹമ്മദ് നബി മുന്‍ വേദങ്ങളില്‍
- മുഹമ്മദ് നബി വഴികാട്ടി മാത്രം
- നബിയുടെ സന്ദേശങ്ങള്‍ വേദപണ്ഡിതന്മാര്ക്ക് ബോധ്യമായിരുന്നു
- മുഹമ്മദ് നബി പ്രവാചകത്വത്തിന്ന് കാത്തിരുന്നില്ല
- മുഹമ്മദ് നബി പ്രവാചകത്വം ആഗ്രഹിച്ചതുമില്ല
Related Hadees | ഹദീസ്
Special Links
മുഹമ്മദ് നബിക്ക് സ്വലാത്ത് (പ്രാര്‍ത്ഥന), ഹദീസുകള്‍
1) അബ്ദുല്ല(റ)യില്‍ നിന്ന് നിവേദനം: നബി(സ) പറയുന്നത് അദ്ദേഹം കേട്ടിട്ടുണ്ട്. എന്റെ പേരില്‍ വല്ലവനും സ്വലാത്ത് ചൊല്ലിയാല്‍ അല്ലാഹു അവനെ പത്ത് പ്രാവശ്യം അനുഗ്രഹിക്കും. (മുസ്ലിം) |
9) അബൂമസ്ഊദി(റ)ല്‍ നിന്ന് നിവേദനം: ഒരിക്കല്‍ ഞങ്ങള്‍ സഅ്ദുബിന് ഉബാദ(റ)യുടെ സദസ്സിലിരിക്കെ റസൂല്‍(സ) ഞങ്ങളുടെ അടുത്ത് വന്നു. തദവസരം ബഷീര്‍ പറഞ്ഞു: പ്രവാചകരേ! അങ്ങയ്ക്ക് സ്വലാത്ത് ചൊല്ലാന്‍ അല്ലാഹു ഞങ്ങളോട് ആജ്ഞാപിച്ചിരിക്കുന്നു. ഞങ്ങള്‍ എങ്ങനെ സ്വലാത്ത് ചൊല്ലണം. റസൂല്‍(സ) മൌനം ദീക്ഷിച്ചു. അദ്ദേഹം അത് ചോദിച്ചില്ലായിരുന്നുവെങ്കില്‍! എന്ന് ഞങ്ങള്‍ ആഗ്രഹിച്ചുപോയി. പിന്നീട് അവിടുന്ന് പറഞ്ഞു: നിങ്ങള്‍ ഇപ്രകാരം പറയൂ: അല്ലാഹുവേ! ഇബ്രാഹീം (അ) മിനെ നീ അനുഗ്രഹിച്ചതുപോലെ മുഹമ്മദി(സ)നെയും കുടുംബത്തെയും നീ അനുഗ്രഹിക്കുകയും ഇബ്രാഹീം (അ) കുടുംബത്തിന് നീ അഭിവൃദ്ധി നല്കിയതുപോലെ മുഹമ്മദി(സ)നും കുടുംബത്തിനും നീ അഭിവൃദ്ധി നല്‍കുകയും ചെയ്യേണമെ. നിശ്ചയം നീ സ്തുത്യര്‍ഹനും ഉന്നതനുമാണ്. സലാമ് നിങ്ങള്‍ക്ക് അറിയാം. (മുസ്ലിം) |
5) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: എന്റെ ഖബര്‍ നിങ്ങള്‍ ആഘോഷ സ്ഥലമാക്കരുത്. മറിച്ച്, നിങ്ങളെനിക്ക് സ്വലാത്ത് ചൊല്ലണം. നിങ്ങള്‍ എവിടെയായിരുന്നാലും നിങ്ങളുടെസ്വലാത്ത് എനിക്കെത്തും. (അബൂദാവൂദ്) |
6) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) അരുള്‍ ചെയ്തു: എന്റെ പേരില്‍ ആരും സലാം ചൊല്ലുകയില്ല-എന്റെ റൂഹ് എനിക്ക് അല്ലാഹു മടക്കിത്തരികയും ഞാന്‍ സലാം മടക്കുകയും ചെയ്തിട്ടല്ലാതെ. (അബൂദാവൂദ്) |
8) ഫളാലത്തി(റ)ല്‍ നിന്ന് നിവേദനം: അല്ലാഹുവിനെ സ്തുതിക്കുകയോ നബി(സ)യുടെ പേരില്‍ സ്വലാത്ത് ചൊല്ലുകയോ ചെയ്യാതെ നമസ്കാരത്തില്‍ പ്രാര്‍ത്ഥിക്കുന്ന ഒരാളെ നബി(സ) കേട്ടു. അന്നേരം റസൂല്‍(സ) പറഞ്ഞു: ഇവന് (പ്രാര്‍ത്ഥനക്ക് മുമ്പ് ഹംദും സ്വലാത്തും കൊണ്ടുവരാതെ) ബദ്ധപ്പാട് കാണിച്ചു. പിന്നീട് അവിടുന്ന് അയാളെ വിളിച്ചിട്ട് അവനോടും മറ്റുള്ളവരോടും പറഞ്ഞു: നിങ്ങളിലാരെങ്കിലും പ്രാര്‍ത്ഥിക്കുകയാണെങ്കില്‍ തന്റെ റബ്ബിനെ ആദ്യമായിസതുതിക്കുകയും നബി(സ)യുടെ പേരില്‍ സ്വലാത്ത് ചൊല്ലുകയും ചെയ്തുകൊള്ളട്ടെ. എന്നിട്ടായിരിക്കണം അവന് പ്രാര്‍ത്ഥിക്കേണ്ടത്. (അബൂദാവൂദ്, തിര്‍മിദി) |
2) ഇബ്നുമസ്ഊദി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പ്രഖ്യാപിച്ചു: അന്ത്യദിനത്തില്‍ ജനങ്ങളില്‍ നിന്ന് എന്നോട് ഏറ്റവും അടുത്തവന് എന്റെ പേരില്‍ ഏറ്റവും കൂടുതല്‍ സ്വലാത്ത് ചൊല്ലിയവനാണ്. (തിര്‍മിദി) |
4) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: എന്നെപ്പറ്റി പറയപ്പെടുകയും അനന്തരം എന്റെ പേരില്‍ സ്വലാത്ത് ചൊല്ലാതിരിക്കുകയും ചെയ്തവന്റെ മൂക്ക് മണ്ണോട് ചേരട്ടെ! (നിന്ദ്യനും നിസ്സാരനുമാകട്ടെ) (തിര്‍മിദി) |
7) അലി(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) അരുള്‍ ചെയ്തു: എന്നെപ്പറ്റി പറയപ്പെടുകയും എന്റെ പേരില്‍ സ്വലാത്ത് ചൊല്ലാതിരിക്കുകയും ചെയ്തവനാണ് സത്യത്തില്‍ ലുബ്ധന്. (തനിക്ക് നിര്‍ബന്ധമായ സ്വലാത്ത് ചൊല്ലിക്കൊണ്ട് ബാദ്ധ്യത നിറവേറ്റാത്തതുമൂലം തനിക്ക് ലഭിക്കേണ്ട മഹത്തായ നേട്ടങ്ങള്‍ പലതും അവന് കിട്ടാതെ വരും) (തിര്‍മിദി) |