Related Sub Topics

Riyad us saliheen Malayalam

മുഹമ്മദ്‌ നബിയുടെ ഭാര്യമാര്‍ , ഹദീസുകള്‍

14) അനസ്ബ്നു മാലിക്(റ) നിവേദനം: തിരുമേനി(സ)യും അവിടുത്തെ ഭാര്യമാരില്‍ ഒരുത്തിയും ഒരേ പാത്രത്തില്‍ നിന്നും കുളിക്കാറുണ്ടായിരുന്നു. ശുഅ്ബ:(റ) പറയുന്നു. വലിയഅശുദ്ധിയോടു കൂടി. (ബുഖാരി. 1. 5. 264)
 
47) ആയിശ(റ) നിവേദനം: തിരുമേനി(സ)യെ രോഗം ബാധിക്കുകയും രോഗം മൂര്‍ച്ചിക്കുകയും ചെയ്തപ്പോള്‍ തിരുമേനി(സ)ക്ക് എന്റെ വീട്ടില്‍ വെച്ച് രോഗശുശ്രൂഷ നടത്താന്‍ മറ്റു ഭാര്യമാരോട് തിരുമേനി(സ) സമ്മതം ആവശ്യപ്പെട്ടു. അപ്പോള്‍ എല്ലാവരും അതനുവദിച്ചുകൊടുത്തു. അങ്ങനെ അബ്ബാസി(റ)ന്റെയും മറ്റൊരു പുരുഷന്റെയും ഇടയിലായി തന്റെ രണ്ടു കാലുകള്‍ ഭൂമിയിലൂടെ വലിച്ചിഴച്ചുകൊണ്ട് അവിടുന്ന് പുറപ്പെട്ടു. ഇബ്നു അബ്ബാസ്(റ) പറയുന്നു: ആയിശ(റ) പേര് പറയാത്ത ആ പുരുഷന്‍ അലി(റ) ആയിരുന്നു. (ബുഖാരി. 1. 11. 634)
 
52) ആയിശ(റ) നിവേദനം: തിരുമേനി(സ) തന്റെ വീട്ടില്‍ എന്താണ് ജോലി ചെയ്യാറുണ്ടായിരുന്നതെന്ന് അസ്വദ്(റ) അവരോട് ചോദിച്ചു. അപ്പോള്‍ ആയിശ(റ) പറഞ്ഞു: തിരുമേനി(സ) തന്റെ ഭാര്യമാരെ വീട്ടുജോലികളില്‍ സഹായിച്ചു കൊണ്ടിരിക്കും. അങ്ങനെ നമസ്കാരസമയമായാല്‍ നമസ്കാരത്തിലേക്ക് പുറപ്പെടും. (ബുഖാരി. 1. 11. 644)
 
16) ആയിശ(റ) നിവേദനം: നബി(സ)യുടെ ഭാര്യമാരില്‍ ചിലര്‍ നബി(സ)യോട് ചോദിച്ചു: ഞങ്ങളില്‍ ആരാണ് ഏറ്റവുമാദ്യം (പരലോകത്ത്)താങ്കളെ സമീപിക്കുക. നബി(സ) അരുളി: നിങ്ങളില്‍ കൈ നീളം കൂടിയ ആള്‍. പിന്നീട് നബി(സ)യുടെ പത്നിമാര്‍ ഒരു മുളക്കഷ്ണമെടുത്ത് കൈ അളക്കാന്‍ തുടങ്ങി. സൌദയായിരുന്നു കൈ ഏറ്റവും നീളമുള്ള സ്ത്രീ. കൈ നീളം കൂടിയവള്‍ എന്ന് നബി(സ) പറഞ്ഞതിന്റെ വിവക്ഷ അവള്‍ കൂടുതല്‍ ദാനധര്‍മ്മം ചെയ്തിരുന്നുവെന്നാണെന്ന് ശേഷം ഞങ്ങള്‍ ഗ്രഹിച്ചു. സൌദയാണ് ഏറ്റവും വേഗം നബി(സ)യെ പിന്‍തുടര്‍ന്നത്. അവര്‍ ദാനധര്‍മ്മം കൂടുതല്‍ ഇഷ്ടപ്പെട്ടിരുന്നു. (ബുഖാരി. 2. 24. 501)
 
1) ഇബ്നു അബ്ബാസ്(റ) പറയുന്നു: നബി(സ)യെ ഉംറ:യില്‍ നിന്നും തടയപ്പെട്ടു. അന്നേരം അവിടുന്ന് തന്റെ മുടി മുണ്ഡനം ചെയ്തു. ഭാര്യമാരുമായി സഹവസിച്ചു. ബലിയറുക്കുകയും ചെയ്തു. എന്നിട്ട് അടുത്ത വര്‍ഷം ഉംറ: നിര്‍വ്വഹിച്ചു. (ബുഖാരി. 3. 28. 36)
 
24) ആയിശ(റ) പറയുന്നു: നോമ്പ് അനുഷ്ഠിക്കുന്നവനായിക്കൊണ്ട് നബി(സ) തന്റെ ഭാര്യമാരെ ചുംബിക്കാറുണ്ട്. അവരുടെ കൂടെ സഹവസിക്കുകയും ചെയ്യാറുണ്ട്. കാമവികാരങ്ങളെ നിയന്ത്രിക്കാന്‍ നിങ്ങളെക്കാളെല്ലാം കഴിവുള്ളവനായിരുന്നു നബി(സ). (ബുഖാരി. 3. 31. 149)
 
25) ആയിശ(റ) നിവേദനം: നബി(സ) തന്റെ ചില ഭാര്യമാരെ നോമ്പ്കാരനായി ചുംബിക്കാറുണ്ട്. ശേഷം അവര്‍ ചിരിച്ചു. (ബുഖാരി. 1928)
 
27) ആയിശ(റ) നിവേദനം: സ്വപ്നസ്ഖലനം എന്ന നിലക്കല്ലാതെ തന്റെ ഭാര്യമാരുമായി ലൈംഗികബന്ധം സ്ഥാപിച്ചുകൊണ്ടു തന്നെ ജനാബത്തുകാരനായി നബി(സ) റമളാനില്‍ പ്രഭാതത്തില്‍ പിടികൂടാറുണ്ട്. ശേഷം അവിടുന്ന് കുളിച്ച് നോമ്പനുഷ്ഠിക്കും. (ബുഖാരി. 3. 31. 152)
 
12) അനസ്(റ) നിവേദനം: പഴകി അല്‍പം ദുര്‍ഗന്ധമുള്ള നെയ്യും ബാര്‍ലിയുടെ റൊട്ടിയും അദ്ദേഹം നബി(സ)ക്ക് കൊണ്ടു പോയിക്കൊടുത്തു. നിശ്ചയം നബി(സ) തന്റെ കവചം മദീനയിലെ ഒരു ജൂതന് പണയം വെച്ചു. അയാളില്‍ നിന്നു തന്റെ കുടുംബത്തിനു കുറച്ച് ബാര്‍ലി വിലക്ക് വാങ്ങി. അനസ്(റ) പറയുന്നു: സന്ധ്യയാകുമ്പോള്‍ നബി(സ)യുടെ കുടുംബത്തില്‍ ഒരു സാഅ് ഗോതമ്പോ മറ്റു ധാന്യങ്ങളോ കാണുകയില്ല. അദ്ദേഹത്തിന് ഒമ്പതു ഭാര്യമാരുണ്ട് താനും. (ബുഖാരി. 3. 34. 283)
 
12) ആയിശ(റ) നിവേദനം: നബി(സ) ഒരു യാത്രക്ക് ഉദ്ദേശിച്ചാല്‍ തന്റെ ഭാര്യമാര്‍ക്കിടയില്‍ നറുക്കിടും. നറുക്ക് വീഴുന്ന് പത്നിയെ നബി(സ) കൂടെ കൊണ്ടുപോകും. നബി(സ) ഓരോ ഭാര്യക്കും ഓരോ രാവും പകലും ഊഴമായി നിശ്ചയിച്ചിരുന്നു. നബി(സ)യുടെ തൃപ്തി കാംക്ഷിച്ചുകൊണ്ട് തന്റെ ദിവസം ആയിശ(റ)ക്ക് വിട്ടുകൊടുത്തിരുന്നു. (ബുഖാരി. 3. 47. 766)
 
13) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: എന്റെ അനന്തരാവകാശികള്‍ക്ക് ദിര്‍ഹമോ ദിനാറോ ഓഹരി വെക്കാനുണ്ടാവുകയില്ല. എന്റെ ഭാര്യമാരുടെ ചിലവും എന്റെ ഉദ്യോഗസ്ഥന്മാരുടെ ചിലവും കഴിച്ച് ബാക്കിയുള്ളത് ജനങ്ങള്‍ക്ക് പൊതു സ്വത്തായി ചിലവ് ചെയ്യാനുള്ളതാണ്. (ബുഖാരി. 4. 51. 37)
 
38) അനസ്(റ) പറയുന്നു: നബി(സ) തന്റെ ഭാര്യമാരൊഴിച്ച് മറ്റൊരു സ്ത്രീയുടെ വീട്ടിലും പ്രവേശിക്കാറുണ്ടായിരുന്നില്ല. എന്നാല്‍ ഉമ്മുസുലൈമിന്റെ വീട്ടില്‍ ചെല്ലാറുണ്ടായിരുന്നു. അതിനെക്കുറിച്ച് ചോദിക്കപ്പെട്ടപ്പോള്‍ അവിടുന്ന് അരുളി: എനിക്കവളോട് വളരെ അനുകമ്പയുണ്ട്. എന്നോടൊപ്പം യുദ്ധം ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് അവളുടെ സഹോദരന്‍ മരണമടഞ്ഞത്. (ബുഖാരി. 4. 52. 97)
 
45) ആയിശ:(റ) നിവേദനം: നബി(സ) ഒരു യാത്രക്ക് ഉദ്ദേശിച്ചാല്‍ തന്റെ ഭാര്യമാരുടെ ഇടയില്‍ നറുക്കിടും. ആരുടെ നറുക്കാണോ ലഭിച്ചത് അവരുമായി യാത്ര പുറപ്പെടും അങ്ങനെ ഒരു യുദ്ധത്തില്‍ നബി(സ) നറുക്കിടുകയും എന്റെ നറുക്ക് ലഭിക്കുകയും ഞാന്‍ നബി(സ)യുടെ കൂടെ പുറപ്പെടുകയും ചെയ്തു. ഈ സംഭവം ഹിജാബിന്റെ ആയത്ത് അവതരിപ്പിക്കപ്പെട്ട ശേഷമാണ്. (ബുഖാരി. 4. 52. 130)
 
33) ആയിശ(റ) പറയുന്നു: നബി(സ) ഒരു യാത്ര ഉദ്ദേശിച്ചാല്‍ തന്നോടൊപ്പം പോകേണ്ടതാരാണെന്ന് തീരുമാനിക്കാന്‍ ഭാര്യമാരുടെ ഇടയില്‍ നറുക്കിടുക പതിവാണ്. ഒരിക്കല്‍ ആയിശായുടെയും ഹഫ്സായുടെയും പേരിലാണ് നറുക്ക് വീണത്. നബി(സ) രാത്രിയാത്ര പോകുമ്പോള്‍ ആയിശയെയും കൂട്ടി സംസാരിച്ചു പോകുക പതിവാണ്. ഒരു ദിവസം ഹഫ്സ: ആയിശയോട് പറഞ്ഞു: ഇന്ന് നിങ്ങള്‍ക്ക് എന്റെ ഒട്ടകപ്പുറത്ത് സഞ്ചരിക്കാം. ഞാന്‍ നിങ്ങളുടെ ഒട്ടകപ്പുറത്തും. എങ്ങിനെയുണ്ടെന്ന് നോക്കാമല്ലോ. അങ്ങിനെയാവട്ടെ എന്ന് ആയിശ ഹഫ്സ: യുടെ ഒട്ടകപ്പുറത്തുകയറി. നബി(സ) ആയിശയുടെ ഒട്ടകത്തിന്റെ മുമ്പില്‍ വന്ന് ആയിശായെ ഉദ്ദേശിച്ച് സലാം ചൊല്ലി. ഒട്ടകപ്പുറത്തിരുന്നത് ഹഫ്സായായിരുന്നു. ഒട്ടകപ്പുറത്ത് കയറി മുമ്പോട്ട് യാത്ര പുറപ്പെട്ടു. ഉദ്ദിഷ്ടസ്ഥാനത്തെത്തിയപ്പോള്‍ എല്ലാവരുമിറങ്ങി. നോക്കുമ്പോള്‍ ആയിശ നബിയെ കാണുന്നില്ല. ആയിശ രണ്ടുകാലും ഇദ്ഖര്‍ പുല്ലിലേക്ക് തിരുകിവെച്ചിട്ടുപറഞ്ഞു: അല്ലാഹുവേ! എന്റെ കാലില്‍ തേളോ പാമ്പോകടിക്കട്ടെ. നബി(സ)യോട് എനിക്കൊന്നും മറുപടി പറയാന്‍ സാധിക്കുകയില്ല. (ബുഖാരി. 7. 62. 138)