രണ്ടുവര്‍ഷം മുലപ്പാല്‍ നല്‍കുക , ഹദീസുകള്‍

5) ഇബ്നുഅബ്ബാസ്(റ) നിവേദനം: ഹംസയുടെ പുത്രിയെക്കുറിച്ച് നബി(സ) പറഞ്ഞു: അവള്‍ എനിക്ക് അനുവദനീയമല്ല. മുലകുടി മൂലം രക്തബന്ധം കൊണ്ട് നിഷിദ്ധമാകുന്നത് നിഷിദ്ധമാകുന്നതാണ്. അവള്‍ മുലകുടി ബന്ധത്തിലൂടെ എന്റെ സഹോദരന്റെ പുത്രിയാണ്. (ബുഖാരി. 3. 48. 813)
 
6) ആയിശ(റ) നിവേദനം: നബി(സ) അവരുടെ അടുക്കലിരിക്കുമ്പോള്‍ ഹഫ്സയുടെ വീട്ടിലേക്ക് പ്രവേശിക്കുവാന്‍ ഒരു പുരുഷന്‍ അനുവാദം ചോദിക്കുന്നത് അവര്‍ കേട്ടു. ഞാന്‍ പറഞ്ഞു: പ്രവാചകരേ! മുലകുടിബന്ധത്തിലുളള ഹഫ്സ:യുടെ പിതൃവ്യനാണ് അയാളെന്ന് ഞാന്‍ വിചാരിക്കുന്നു. നബി(സ) അരുളി: അതെ, തീര്‍ച്ചയായും പ്രസവം മൂലം നിഷിദ്ധമാവുന്നത് മുലകുടി മൂലം നിഷിദ്ധമാകും. (ബുഖാരി. 2646)
 
7) ആയിശ(റ) നിവേദനം: നബി(സ) ഒരിക്കല്‍ എന്റെ അടുത്ത് കയറി വന്നപ്പോള്‍ എന്റെ അടുത്ത് ഒരു പുരുഷനുണ്ടായിരുന്നു. ഇദ്ദേഹം ആരാണെന്ന് നബി(സ) എന്നോട് ചോദിച്ചു. മുലകുടി ബന്ധത്തിലുളള എന്റെ സഹോദരനാണെന്ന് ഞാന്‍ പറഞ്ഞു. നബി(സ) പറഞ്ഞു: ആയിശ! നിങ്ങളുടെ സഹോദരന്മാരെ സംബന്ധിച്ച് നിങ്ങള്‍ ശരിക്കും അന്വേഷിക്കണം. നിശ്ചയം വിശപ്പ് അടങ്ങുന്ന നിലക്ക് മുലകുടിച്ചാലാണ് ബന്ധം സ്ഥാപിതമാകുന്നത്. (ബുഖാരി. 3. 48. 814)
 
15) ആയിശ(റ) പറയുന്നു: ഒരിക്കല്‍ നബി(സ) അവരുടെ അടുക്കല്‍ ചെല്ലുമ്പോള്‍ അവിടെ മറ്റൊരുപുരുഷന്‍ ഉണ്ടായിരുന്നു. നബി(സ)യുടെ മുഖത്തു ഭാവവ്യത്യാസമുണ്ടായി. അവിടുത്തേക്ക് അതിഷ്ടപ്പെട്ടില്ലെന്ന് തോന്നി. അപ്പോള്‍ ആയിശ(റ) പറഞ്ഞു: ഇദ്ദേഹം എന്റെ സഹോദരനാണ്. നബി(സ) അരുളി: ആരാണ് നിങ്ങളുടെ സഹോദരി അല്ലെങ്കില്‍ സഹോദരന്‍ എന്ന് നല്ലവണ്ണം ശ്രദ്ധിച്ചു നോക്കിക്കൊളളണം. ശിശു പാല്‍ മാത്രം കുടിച്ച് ജീവിക്കുന്ന പ്രായത്തില്‍ മുലകുടിച്ചാല്‍ മാത്രമേ മുലകുടിബന്ധം സ്ഥാപിതമാവുകയുളളൂ. (ബുഖാരി. 7. 62. 39)
 
18) ഉഖ്ബത്തുബ്നുല്‍ ഹാരിസില്‍ നിന്ന് നിവേദനം: അദ്ദേഹം അബു ഇഹാബിന്റെ ഒരു മകളെ വിവാഹം കഴിച്ചു. ഉടനെ ഒരു സ്ത്രീ അദ്ദേഹത്തിന്റെ അടുക്കല്‍ വന്നു പറഞ്ഞു; നിശ്ചയം ഞാന്‍ ഉബ്ബത്തിനും അദ്ദേഹം വിവാഹം ചെയ്ത സ്ത്രീക്കും മുലകൊടുത്തിട്ടുണ്ട്. അപ്പോള്‍ ഉബ്ബത്ത് അവളോട് പറഞ്ഞു: നീ എനിക്ക് മുലപ്പാല്‍ തന്നതായി എനിക്കറിയില്ല. ആ വിവരം നീ എന്നെ അറിയിച്ചിട്ടുമില്ല. ശേഷം അദ്ദേഹം മദീനയില്‍ നബി(സ)യുടെ അടുക്കലേക്ക് യാത്രചെയ്യുകയും ഇതിനെക്കുറിച്ച് തിരുമേനിയോട് ചോദിക്കുകയും ചെയ്തു. അപ്പോള്‍ അവിടുന്ന് അരുളി. അവര്‍ ഇങ്ങനെയെല്ലാം പറയുന്ന സ്ഥിതിക്ക് എങ്ങനെയാണ് നിങ്ങള്‍ ഭാര്യാഭര്‍ത്താക്കളായി ജീവിക്കുക. ഉടനെ ഉബ്ബത്ത് അവളെ പിരിച്ചയച്ചു. അവളെ വേറെ ഒരാള്‍ വിവാഹം ചെയ്യുകയും ചെയ്തു. (ബുഖാരി. 1. 3. 88)
 
38) അനസ്(റ) നിവേദനം: ഞങ്ങള്‍ ഒരിക്കല്‍ നബി(സ)യുടെ കൂടെ കൊല്ലനായിരുന്ന അബൂസൈഫിന്റയടുക്കല്‍ പ്രവേശിച്ചു. നബി(സ)യുടെ പുത്രന്‍ ഇബ്റാഹീമിന് മുലകൊടുത്ത സ്ത്രീയുടെ ഭര്‍ത്താവായിരുന്നു അദ്ദേഹം. നബി(സ) ഇബ്രാഹീമിനെ എടുത്ത് ചുംബിച്ചു. ഇതിനുശേഷം ഇബ്രാഹിം മരണാസന്നനായിരിക്കുമ്പോള്‍ ഞങ്ങള്‍ അദ്ദേഹത്തിന്റെ അടുത്തു പ്രവേശിച്ചു. നബി(സ)യുടെ കണ്ണുകളില്‍ നിന്ന് കണ്ണുനീര്‍ ഒഴുകാന്‍ തുടങ്ങി. അബ്ദുറഹ്മാനുബ്നു ഔഫ് ചോദിച്ചു. ദൈവദൂതരേ! അങ്ങുന്നു കരയുകയാണോ? ഇബ്നുഔഫ്! ഇത് കൃപയാണ്, വീണ്ടും നബി(സ) കണ്ണുനീര്‍ ഒഴുക്കുവാന്‍ തുടങ്ങി. കണ്ണ് കരയുകയും ഹൃദയം ദു:ഖിക്കുകയും ചെയ്യും. പക്ഷെ നമ്മുടെ നാഥന്‍ തൃപ്തിപ്പെടാത്തതൊന്നും നാം പറയരുത്. ഇബ്രാഹീം! നിന്റെ വേര്‍പാടില്‍ ഞങ്ങള്‍ ദു:ഖിതരാണ് എന്ന് നബി(സ) അരുളി. (ബുഖാരി. 2. 23. 390)
 
4) ആയിശ(റ) നിവേദനം: അഫ്ലഹ് എന്റെ അടുത്തു പ്രവേശിക്കുവാന്‍ സമ്മതം ചോദിച്ചു. ഞാന്‍ അദ്ദേഹത്തിന് സമ്മതം നല്‍കിയില്ല. ഞാന്‍ നിന്റെ പിതൃസഹോദരന്‍ ആയിട്ടും നീ എന്നില്‍ നിന്ന് മറ സ്വീകരിക്കുകയാണോ?! എന്ന് അദ്ദേഹം ചോദിച്ചു. ഞാന്‍ ചോദിച്ചു. അതെങ്ങനെയാണ് നിങ്ങള്‍ എന്റെ പിതൃവ്യനായത്? അദ്ദേഹം പറഞ്ഞു. എന്റെ സഹോദരന്റെ ഭാര്യ നിനക്ക് മുല തരികയുണ്ടായി. ആയിശ(റ) പറയുന്നു: ഇതിനെക്കുറിച്ച് നബി(സ)യോട് ഞാന്‍ ചോദിച്ചു. അപ്പോള്‍ അവിടുന്ന് അരുളി: അഫ്ലഹ് പറഞ്ഞതു യാഥാര്‍ത്ഥ്യമാണ്. നീ അദ്ദേഹത്തിനുളള അനുവാദം നല്‍കുക. (ബുഖാരി. 3. 48. 812)