മഹ്ര്‍, ഹദീസുകള്‍

10) സഹ്ല്(റ) നിവേദനം: ഒരിക്കല്‍ ഒരു സ്ത്രീ ചെന്ന് തന്നെ വിവാഹം കഴിക്കണമെന്ന് നബി(സ)യോട് പറഞ്ഞു. സഹ്ല് പറയുന്നു. അദ്ദേഹത്തിന് ആ ഉടുത്തമുണ്ടല്ലാതെ മേല്‍ മുണ്ടുകൂടി ഉണ്ടായിരുന്നില്ല. നബി(സ) അരുളി: നിങ്ങള്‍ മുണ്ടുകൊണ്ട് എന്തൊക്കെ ചെയ്യും: നിങ്ങള്‍ അതു ധരിച്ചാല്‍ അവള്‍ക്ക് ഉപയോഗിക്കുവാന്‍ കഴിയുകയില്ല. അവള്‍ ധരിച്ചാല്‍ നിങ്ങള്‍ക്കും ഉപയോഗിക്കുവാന്‍ കഴിയുകയില്ല. ആ മനുഷ്യന്‍ അവിടെത്തന്നെയിരിപ്പായി. കുറെ കഴിഞ്ഞപ്പോള്‍ അവിടെ നിന്നെഴുന്നേറ്റു. അവിടുന്ന് അദ്ദേഹത്തെവിളിച്ചുചോദിച്ചു. നിങ്ങള്‍ ഖുര്‍ആന്‍ വല്ല ഭാഗവും പഠിച്ചിട്ടുണ്ടോ? പഠിച്ചിട്ടുണ്ട്. ഇന്നസൂറ: ഇന്ന സൂറ. ചില സൂറകള്‍ അദ്ദേഹം എണ്ണിപ്പറഞ്ഞു. നബി(സ) അരുളി: നിങ്ങള്‍ പഠിച്ചുവെച്ച ഖുര്‍ആനെ മഹ്റായി പരിഗണിച്ച് അവളെ നിങ്ങള്‍ക്ക് ഞാനിതാ വിവാഹം ചെയ്തു തന്നിരിക്കുന്നു. നീ അതു നിന്റെ മനസ്സില്‍ നിന്ന് അവള്‍ക്ക് ഓതിക്കൊടുക്കുക. (ബുഖാരി. 7. 62. 24)