മസ്ജിദുല്‍ ഖുബാ, ഹദീസുകള്‍

3) ഇബ്നു ഉമര്‍(റ) നിവേദനം: അദ്ദേഹം രണ്ടു ദിവസങ്ങളില്‍ മാത്രമെ ളുഹാ സമയത്ത് നമസ്കരിക്കാറുണ്ടായിരുന്നുള്ളൂ. മക്കായില്‍ പ്രവേശിക്കുന്ന ദിവസം. നിശ്ചയം. മക്കയില്‍ ളുഹാ സമയത്താണ് അദ്ദേഹം പ്രവേശിക്കാറുണ്ടായിരുന്നത്. എന്നിട്ട് അദ്ദേഹം തവാഫ് ചെയ്യും. ശേഷം മഖാമു ഇബ്രാഹീമിന്റെ പിന്നില്‍ നിന്ന് രണ്ടു റക്അത്തു സുന്നത്ത് നമസ്കരിക്കും. മസ്ജിദുഖുബായില്‍ ചെല്ലുന്ന ദിവസം അവിടെ എല്ലാ ശനിയാഴ്ചയും അദ്ദേഹം ചെല്ലാറുണ്ടായിരുന്നു - ആ പള്ളിയില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ സുന്നത്തു നമസ്കരിക്കാതെ പുറത്ത് വരുന്നതിനെ അദ്ദേഹം വെറുത്തിരുന്നു. നബി(സ) വാഹനത്തില്‍ കയറിയിട്ടും നടന്നുപോയും ആ പള്ളി സന്ദര്‍ശിക്കാറുണ്ടെന്ന് ഇബ്നു ഉമര്‍(റ) പറയാറുണ്ട്. നിവേദകന്‍ പറയുന്നു: ഇബ്നു ഉമര്‍(റ) പറയാറുണ്ട്. എന്റെ സ്നേഹിതന്മാര്‍ പ്രവര്‍ത്തിക്കുന്നത് കണ്ടതനുസരിച്ചാണ് ഞാന്‍ പ്രവര്‍ത്തിക്കുന്നത്. രാത്രിയോ പകലോ ഏത് നിമിഷത്തില്‍ നമസ്കരിക്കുന്ന ഒരാളെയും ഞാന്‍ തടയുകയില്ല. സൂര്യന്‍ ഉദിച്ചു വരുമ്പോഴും അസ്തമിച്ചുകൊണ്ടിരിക്കുമ്പോഴും നമസ്കരിക്കല്‍ ഒഴികെ. (അവനെ തടയുക തന്നെ വേണം) (ബുഖാരി. 2. 21. 283)