മനസ്സ് , ഹദീസുകള്‍

5) അബൂഹുറൈറ(റ) നിവേദനം: നബി(സ)അരുളി: ആദമിന്റെ സര്‍വ്വസന്താനങ്ങളുടെ മേലും വ്യഭിചാരത്തില്‍ നിന്നുളളവരു ഓഹരി അല്ലാഹു നിശ്ചയിച്ചിരിക്കുന്നു. അതവന്‍ കരസ്ഥമാക്കുക തന്നെ ചെയ്യും. അതില്‍ അസംഭവ്യതയില്ല. കണ്ണിന്റെ വ്യഭിചാരം (വികാരപരമായ) നോട്ടമാണ്. നാവിന്റെ വ്യഭിചാരം സംസാരമാണ്. മനസ്സ് അഭിലഷിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നു. ഗുഹ്യസ്ഥാനം അവയെ സത്യപ്പെടുത്തുകയും കളവാക്കുകയും ചെയ്യുന്നു. ഇബ്നുഅബ്ബാസ് (റ) പറയുന്നു: ചെറുപാപത്തിന് ഏറ്റവും ഉദാഹരണമായി ഞാന്‍ കാണുന്നത് അബൂഹൂറൈറ ( റ)യുടെ ഈ ഹദീസാണ്. (ബുഖാരി. 8. 74. 260)