ലഹരി, ഹദീസുകള്‍

77) ആയിശ(റ) നിവേദനം: തിരുമേനി(സ) അരുളി: ലഹരിയുണ്ടാക്കുന്ന എല്ലാപാനീയവും നിഷിദ്ധമാണ്. (ബുഖാരി. 1. 4. 243)
 
1) ആയിശ(റ) നിവേദനം: തേന്‍കൊണ്ട് തയ്യാര്‍ ചെയ്ത ബീറിനെ സംബന്ധിച്ച് നബി(സ)യോട് ചോദിക്കപ്പെട്ടു. അവിടുന്ന് അരുളി. ലഹരിയുണ്ടാക്കുന്ന എല്ലാ പാനീയവും നിഷിദ്ധമാണ്. (ബുഖാരി. 7. 69. 491)
 
24) ജാബിര്‍(റ) പറഞ്ഞു: ദൈവദൂതന്‍(സ) പറഞ്ഞു: ഏതു സാധനത്തിന്റെ വലിയ പരിമാണം ലഹരിയുണ്ടാക്കുന്നുവോ അതിന്റെ ലഘുപരിമാണംപോലും വിലക്കപ്പെട്ടിരിക്കുന്നു. (അബൂദാവൂദ്)