കപടന്മാര്‍ മനുഷ്യരെ തൃപ്തിപ്പെടുത്താനുള്ള വഴി നോക്കുന്നവര്‍ , ഹദീസുകള്‍

3) കഅ്ബ്(റ) നിവേദനം: സത്യവിശ്വാസിയുടെ ഉപമ പുതുതായി മുളച്ചുവന്ന ഒരു ചെടിയുടേതുപോലെയാണ്. കാറ്റു തട്ടുമ്പോള്‍ അതങ്ങോട്ടുമിങ്ങോട്ടും ആടിക്കൊണ്ടിരിക്കും. അമിതമായ കാറ്റില്ലാതിരിക്കുമ്പോഴോ നിവര്‍ന്നു നില്‍ക്കും. അങ്ങിനെ പ്രതികൂലാവസ്ഥകളെ നേരിടും. എന്നാല്‍ കപടവിശ്വാസിയുടെ ഉപമ 'ഉറുസത്ത്' ചെടിയുടേതാണ്. അത് ചായുകയും ചരിയുകയും ചെയ്യാതെ ഉറച്ച് നിവര്‍ന്ന് തന്നെ നില്‍ക്കും. അവസാനം അല്ലാഹു ഉദ്ദേശിക്കുമ്പോള്‍ അതിനെ കടപുഴക്കി എറിഞ്ഞുകളയും. (ബുഖാരി. 7. 70. 546)