കച്ചവടം മനുഷ്യനും റബ്ബും തമ്മില്‍ , ഹദീസുകള്‍

19) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: ഒരു കച്ചവടക്കാരന്‍ ജനങ്ങള്‍ക്ക് കടം കൊടുക്കാറുണ്ടായിരുന്നു. അയാള്‍ ഞെരുക്കക്കാരനെ കണ്ടാല്‍ തന്റെ കാര്യസ്ഥന്മാരോടു പറയും. നിങ്ങള്‍ അയാള്‍ക്ക് വിട്ടുവീഴ്ച നല്‍കുവീന്‍. അല്ലാഹു എനിക്കും വിട്ടുവീഴ്ച നല്‍കിയേക്കാം. അപ്പോള്‍ അല്ലാഹു അദ്ദേഹത്തിന്ന് വിട്ടുവീഴ്ച നല്‍കി. (ബുഖാരി. 3. 34. 292)
 
20) ഹക്കീം(റ) നിവേദനം: നബി(സ) അരുളി: വാങ്ങുന്നവന്നും വില്‍ക്കുന്നവന്നും കച്ചവട സ്ഥലത്തു നിന്ന് വേര്‍പിരിയും വരേക്കും ആ കച്ചവടം ദുര്‍ബ്ബലപ്പെടുത്താനവകാശമുണ്ട്. അവര്‍ രണ്ടു പേരും യാഥാര്‍ത്ഥ്യം തുറന്ന് പറയുകയും വസ്തുതകള്‍ വിശദീകരിക്കുകയും ചെയ്യുന്ന പക്ഷം അവരുടെ ഇടപാടില്‍ നന്മയുണ്ടാകും. ചരക്കിന്റെ കേടുപാടുകള്‍ മറച്ചുവെക്കുകയും കള്ളം പറയുകയും ചെയ്താലോ അവരുടെ കച്ചവടത്തിലെ ബര്‍ക്കത്തു നഷ്ടപ്പെടും. (ബുഖാരി. 3. 34. 293)
 
24) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: കച്ചവടക്കാരന്റെ സത്യം ചെയ്യല്‍ ചരക്കിന്നു ചിലവുണ്ടാക്കും. പക്ഷെ ബര്‍ക്കത്തു(നന്മ)നശിപ്പിക്കും. (ബുഖാരി. 3. 34. 300)
 
33) ഇബ്നുഉമര്‍(റ) നിവേദനം: നബി(സ) അരുളി: സദസ്സില്‍ നിന്ന് വേര്‍പിരിയുന്നതുവരെ കച്ചവടത്തില്‍ നിന്ന് പിന്‍മാറുവാന്‍ വില്‍പ്പനക്കാരനും വാങ്ങുന്നവനും സ്വാതന്ത്യ്രമുണ്ട്. അല്ലെങ്കില്‍ വില്‍പ്പന സമയത്ത് തന്നെ പിന്‍മാറാന്‍ സ്വാതന്ത്യമുണ്ടെന്ന് വ്യവസ്ഥ വെക്കുന്ന കച്ചവടത്തില്‍ നിന്നും ഇബ്നു ഉമര്‍(റ) തനിക്ക് തൃപ്തികരമായ എന്തെങ്കിലും വിലക്ക് വാങ്ങിയാല്‍ വില്‍പ്പനക്കാരനില്‍ നിന്നും വേഗത്തില്‍ വേര്‍പിരിയും. (ബുഖാരി. 3. 34. 320)
 
4) ഹൂദൈഫ(റ) നിവേദനം: നബി(സ) അരുളി: ഒരാള്‍ മരണപ്പെട്ടു. അപ്പോള്‍ നീ എന്താണ് പ്രഖ്യാപിച്ചതെന്ന് അയാള്‍ ചോദിക്കപ്പെട്ടു. അയാള്‍ പറഞ്ഞു: ഞാന്‍ ജനങ്ങളുമായി കച്ചവടം നടത്താറുണ്ട്. കഴിവുള്ളവന്ന് ഞാന്‍ വിട്ട് വീഴ്ച ചെയ്യും. ഞെരുക്കമുള്ളവനില്‍ നിന്ന് ലഘുവാക്കുകയും ചെയ്യും. അപ്പോള്‍ അയാള്‍ക്ക് മാപ്പ് ചെയ്യപ്പെടും. (ബുഖാരി. 3. 41. 576)
 
16) അബൂഹുറൈറ(റ) നിവേദനം: തിരുമേനി രണ്ടു തരം കച്ചവടത്തെ വിരോധിച്ചിരിക്കുന്നു. ഇന്നതിന്മേല്‍ തൊട്ടാല്‍ ആ തൊട്ട ആള്‍ക്കു ആ സാധനം കിട്ടുമെന്ന് വ്യവസ്ഥ ചെയ്യുന്ന കച്ചവടം, ഇന്ന സാധനം ഇന്നവിധത്തില്‍ എറിഞ്ഞാല്‍ ആ സാധനം ലഭിക്കുമെന്ന് വ്യവസ്ഥ ചെയ്യുന്ന കച്ചവടം, ഇപ്രകാരം തന്നെ നെഞ്ചും കൈകളുമെല്ലാം ഉള്ളിലാക്കി ഒരൊറ്റ വസ്ത്രം കൊണ്ടു മൂടിപ്പുതപ്പിക്കുക, കണങ്കാലുകള്‍ കുത്തിനിറുത്തിയിട്ട് ചന്തി നിലത്തൂന്നി ഗുഹ്യസ്ഥാനം മറക്കാതെ ഒരൊറ്റ വസ്ത്രവും കൊണ്ട് ശരീരം മൂടിപ്പുതച്ചിരിക്കുക എന്നീ വസ്ത്ര രീതിയും തിരുമേനി(സ) വിരോധിച്ചിരിക്കുന്നു. (ബുഖാരി. 1. 8. 364)
 
19) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: ഒരു കച്ചവടക്കാരന്‍ ജനങ്ങള്‍ക്ക് കടം കൊടുക്കാറുണ്ടായിരുന്നു. അയാള്‍ ഞെരുക്കക്കാരനെ കണ്ടാല്‍ തന്റെ കാര്യസ്ഥന്മാരോടു പറയും. നിങ്ങള്‍ അയാള്‍ക്ക് വിട്ടുവീഴ്ച നല്‍കുവീന്‍. അല്ലാഹു എനിക്കും വിട്ടുവീഴ്ച നല്‍കിയേക്കാം. അപ്പോള്‍ അല്ലാഹു അദ്ദേഹത്തിന്ന് വിട്ടുവീഴ്ച നല്‍കി. (ബുഖാരി. 3. 34. 292)
 
20) ഹക്കീം(റ) നിവേദനം: നബി(സ) അരുളി: വാങ്ങുന്നവന്നും വില്‍ക്കുന്നവന്നും കച്ചവട സ്ഥലത്തു നിന്ന് വേര്‍പിരിയും വരേക്കും ആ കച്ചവടം ദുര്‍ബ്ബലപ്പെടുത്താനവകാശമുണ്ട്. അവര്‍ രണ്ടു പേരും യാഥാര്‍ത്ഥ്യം തുറന്ന് പറയുകയും വസ്തുതകള്‍ വിശദീകരിക്കുകയും ചെയ്യുന്ന പക്ഷം അവരുടെ ഇടപാടില്‍ നന്മയുണ്ടാകും. ചരക്കിന്റെ കേടുപാടുകള്‍ മറച്ചുവെക്കുകയും കള്ളം പറയുകയും ചെയ്താലോ അവരുടെ കച്ചവടത്തിലെ ബര്‍ക്കത്തു നഷ്ടപ്പെടും. (ബുഖാരി. 3. 34. 293)
 
24) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: കച്ചവടക്കാരന്റെ സത്യം ചെയ്യല്‍ ചരക്കിന്നു ചിലവുണ്ടാക്കും. പക്ഷെ ബര്‍ക്കത്തു(നന്മ)നശിപ്പിക്കും. (ബുഖാരി. 3. 34. 300)
 
33) ഇബ്നുഉമര്‍(റ) നിവേദനം: നബി(സ) അരുളി: സദസ്സില്‍ നിന്ന് വേര്‍പിരിയുന്നതുവരെ കച്ചവടത്തില്‍ നിന്ന് പിന്‍മാറുവാന്‍ വില്‍പ്പനക്കാരനും വാങ്ങുന്നവനും സ്വാതന്ത്യ്രമുണ്ട്. അല്ലെങ്കില്‍ വില്‍പ്പന സമയത്ത് തന്നെ പിന്‍മാറാന്‍ സ്വാതന്ത്യമുണ്ടെന്ന് വ്യവസ്ഥ വെക്കുന്ന കച്ചവടത്തില്‍ നിന്നും ഇബ്നു ഉമര്‍(റ) തനിക്ക് തൃപ്തികരമായ എന്തെങ്കിലും വിലക്ക് വാങ്ങിയാല്‍ വില്‍പ്പനക്കാരനില്‍ നിന്നും വേഗത്തില്‍ വേര്‍പിരിയും. (ബുഖാരി. 3. 34. 320)
 
34) ഇബ്നുഉമര്‍(റ) പറയുന്നു: ഒരാള്‍ നബി(സ)യുടെ അടുത്തുവന്ന് ആളുകള്‍ കച്ചവടത്തില്‍ തന്നെ വഞ്ചിച്ചു കളയുന്നുവെന്ന് ആവലാതിപ്പെട്ടു. അപ്പോള്‍ നബി(സ) പറഞ്ഞു. നീ കച്ചവടം ചെയ്യുമ്പോള്‍ (വാങ്ങുന്നവനോട്) ചതിയൊന്നും ഉണ്ടാക്കരുത് എന്നു പറയുക. (ബുഖാരി. 3. 34. 328)
 
47) ഇബ്നുഉമര്‍(റ) നിവേദനം: നബി(സ) അരുളി: നിങ്ങളില്‍ ചിലര്‍ തന്റെ സ്നേഹിതന്റെ കച്ചവടത്തില്‍ കച്ചവടം ചെയ്യരുത്. (ബുഖാരി. 3. 34. 349)
 
50) ഇബ്നുഉമര്‍(റ) നിവേദനം: നിശ്ചയം നബി(സ) ഒരു മൃഗത്തിന്റെ ഗര്‍ഭത്തിലുള്ള കുട്ടിയെ വില്‍ക്കുന്നത് വിരോധിച്ചിരിക്കുന്നു. ഇതു അജ്ഞാന കാലത്തെ കച്ചവടമായിരുന്നു. ഒരു ഒട്ടകത്തെ അതു പ്രസവിച്ചുണ്ടാകുന്ന കുഞ്ഞു വീണ്ടും പ്രസവിക്കുമ്പോള്‍ വില തരാമെന്ന നിബന്ധനയോടെയായിരുന്നു അവര്‍ കച്ചവടം നടത്തിയിരുന്നത്. (ബുഖാരി. 3. 34. 353)
 
51) അബൂസഈദ്(റ) പറയുന്നു: നബി(സ) മുനാബദത്തു കച്ചവടം വിരോധിച്ചിരിക്കുന്നു. വസ്ത്രം മറിച്ചു നോക്കുന്നതിന് മുമ്പായി എറിഞ്ഞു കൊടുക്കലാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. മൂലാമസത്തു കച്ചവടവും നബി(സ) നിരോധിച്ചിരിക്കുന്നു. വസ്ത്രത്തിലേക്ക് നോക്കാതെ സ്പര്‍ശിച്ച് കൊണ്ട് മാത്രം നടത്തുന്ന കച്ചവടമാണിത്. (ബുഖാരി. 3. 34. 354)
 
58) ഇബ്നുഉമര്‍(റ) നിവേദനം: നബി(സ) അരുളി: മറ്റു ചിലര്‍ കച്ചവടം ചെയ്തുകഴിഞ്ഞ ചരക്ക് വീണ്ടും നിങ്ങള്‍ കച്ചവടം ചെയ്യരുത്. ചരക്ക് അങ്ങാടിയിലെത്തും മുമ്പ് ഇടക്ക് വെച്ച് കച്ചവടം നിങ്ങള്‍ ചെയ്യരുത്. (ബുഖാരി. 2165)
 
83) ഇബ്നുഅബ്ബാസ്(റ) നിവേദനം: ഈത്തപ്പനയില്‍ സ്ഥലം കച്ചവടം ചെയ്യുന്നതിനെ സംബന്ധിച്ച് അദ്ദേഹം ചോദിക്കപ്പെട്ടു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ഈത്തപ്പനമേല്‍ പഴം ഉണ്ടായി ഭക്ഷിക്കാനും തൂക്കുവാനും ആക്കുന്നതിന്റെ മുമ്പ് കച്ചവടം ചെയ്യുന്നത് നബി(സ) വിരോധിച്ചിട്ടുണ്ട്. (ബുഖാരി. 3. 35. 450)
 
84) അബ്ദുല്ല(റ) നിവേദനം: ഒട്ടകത്തിന്റെ ഗര്‍ഭത്തിലെ ശിശുവിനെ അവര്‍ കച്ചവടം ചെയ്തിരുന്നു. നബി(സ) അതിനെ വിരോധിച്ചു. (ബുഖാരി. 3. 35. 457)
 
4) ഹൂദൈഫ(റ) നിവേദനം: നബി(സ) അരുളി: ഒരാള്‍ മരണപ്പെട്ടു. അപ്പോള്‍ നീ എന്താണ് പ്രഖ്യാപിച്ചതെന്ന് അയാള്‍ ചോദിക്കപ്പെട്ടു. അയാള്‍ പറഞ്ഞു: ഞാന്‍ ജനങ്ങളുമായി കച്ചവടം നടത്താറുണ്ട്. കഴിവുള്ളവന്ന് ഞാന്‍ വിട്ട് വീഴ്ച ചെയ്യും. ഞെരുക്കമുള്ളവനില്‍ നിന്ന് ലഘുവാക്കുകയും ചെയ്യും. അപ്പോള്‍ അയാള്‍ക്ക് മാപ്പ് ചെയ്യപ്പെടും. (ബുഖാരി. 3. 41. 576)
 
93) ഖത്താദ(റ) വില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറയുന്നത് അദ്ദേഹം കേട്ടു: കച്ചവടത്തില്‍ ധാരാളം സത്യം ചെയ്യുന്നത് നിങ്ങള്‍ സൂക്ഷിക്കണം. അത് ചരക്കുകള്‍ ചിലവഴിക്കുമെങ്കിലും അഭിവൃദ്ധി നശിപ്പിക്കുന്നതാണ്. (മുസ്ലിം)