1) സഹ്ല്(റ) പറയുന്നു: നബി(സ)യുടെയടുക്കല്‍ ഒരാള്‍ ഒരു കോപ്പ പാനീയം കൊണ്ടുവന്നു. അവിടുന്ന് അതു കുടിച്ചു. നബി(സ)യുടെ വലതുഭാഗത്തു ഏറ്റവും പ്രായം കുറഞ്ഞ ഒരു ചെറുപ്പക്കാരനും ഇടതുഭാഗത്തു പ്രായം ചെന്ന ആളുകളുമുണ്ടായിരുന്നു. നബി(സ) ചോദിച്ചു. യുവാവേ, ആദ്യം പ്രായം ചെന്നവര്‍ക്ക് കൊടുക്കുവാന്‍ നീ സമ്മതിക്കുമോ? പ്രവാചകരേ! അങ്ങയുടെ അവശിഷ്ടത്തില്‍ എനിക്കുള്ള അവകാശം മറ്റാര്‍ക്കും കൊടുക്കുവാന്‍ ഞാന്‍ ഒരുക്കമില്ല. ആ യുവാവ് പ്രത്യുത്തരം നല്‍കി. നബി(സ) അയാള്‍ക്ക് തന്നെ ആദ്യം കൊടുത്തു. (ബുഖാരി. 3. 40. 541) |
|
2) അനസ്(റ) നിവേദനം: അദ്ദേഹം നബി(സ)ക്ക് വേണ്ടി തന്റെ വീട്ടില്‍ വളര്‍ത്തുന്ന ഒരാടിനെ കറന്നു. നബി(സ) അനസിന്റെ തന്നെയായിരുന്നു. ആ പാലില്‍ വീട്ടിലെ കിണറ്റിലെ വെള്ളം ചേര്‍ത്തു. ശേഷം ആ കോപ്പ നബി(സ) ക്കു കൊടുത്തു. അവിടുന്ന് അതില്‍ നിന്ന് കുടിച്ചു. നബി(സ) കോപ്പ തന്റെ വായില്‍ നിന്ന് എടുക്കുമ്പോള്‍ അവിടുത്തെ ഇടതുവശത്ത് അബൂബക്കറും വലതുവശത്തു ഒരു ഗ്രാമീണനുമാണുണ്ടായിരുന്നത്. അതു ഗ്രാമീണന് നല്‍കുമോ എന്ന് ഭയന്ന് ഉമര്‍(റ) അത് അങ്ങയുടെ അടുത്തിരിക്കുന്ന അബൂബക്കറിന് കൊടുക്കണം എന്ന് നബി (യ) യോടപേക്ഷിച്ചു. എന്നാല്‍ നബി(സ) അരുളി: വലതുഭാഗത്തിരിക്കുന്നവര്‍ക്ക് മുന്‍ഗണന നല്‍കണം. (ബുഖാരി. 3. 40. 542) |
|
3) അബ്ദുല്ല ബിന്‍ മസൂദ്(റ) നിവേദനം: നബി(സ) അരുളി: അന്യായമായി ഒരു മുസ്ളിമിന്റെ ധനം തട്ടിയെടുക്കാന്‍ സത്യം ചെയ്താല്‍ പരലോകത്ത് കുപിതനായ നിലയിലായിരിക്കും. അല്ലാഹുവിനെ അവന്‍ കണ്ടുമുട്ടുക. അല്ലാഹു ഇത് സംബന്ധിച്ചാണ് ഇപ്രകാരം അവതരിപ്പിച്ചത്. (അല്ലാഹുവിനോട് ചെയ്തിട്ടുളള പ്രതിജ്ഞയേയും തങ്ങളുടെ സത്യങ്ങളെയും നിസ്സാര വിലക്ക് വില്‍ക്കുന്നവര്‍ക്ക് പരലോകത്ത് നന്മയുടെ യാതൊരംശവുമില്ല) (3:77) അപ്പോള്‍ അശ്അസ് അവിടെ വന്നിട്ട് ചോദിച്ചു: ഇബ്നുമസ് ഊദ് നിങ്ങളോട് എന്താണ് പറയുന്നത്? എന്റെ കാര്യത്തിലാണീ വാക്യം അവതരിപ്പിച്ചത്. എന്റെ പിതൃവ്യപുത്രന്റെ ഭൂമിയില്‍ എനിക്കൊരു കിണറുണ്ടായിരുന്നു. (അതിന്റെ ഉടമാവകാശത്തെപ്പറ്റി തര്‍ക്കമായി) നബി(സ) ചോദിച്ചു: നിനക്ക് സാക്ഷികളാരെങ്കിലുമുണ്ടോ? ഇല്ലെന്ന് ഞാന്‍ ഉണര്‍ത്തി. എങ്കില്‍ അവന്‍ സത്യം ചെയ്യുന്ന പക്ഷം അത് സ്വീകരിക്കണം. നബി(സ) പ്രത്യുത്തരം നല്‍കി. ഞാന്‍ പറഞ്ഞു: മറ്റവന്‍ (കളള) സത്യം ചെയ്യാന്‍ മടിക്കുകയില്ല. അപ്പോഴാണ് നബി(സ) ഇബ്നു മസ്ഈദ് ഉദ്ധരിച്ച ഹദീസ് അരുളിയത്. നബി(സ)യുടെ വാക്കിനെ ശരി വെച്ചുകൊണ്ട് അല്ലാഹു മേല്‍ പറഞ്ഞ വാക്യം അവതരിപ്പിച്ചു. (ബുഖാരി. 3. 40. 546) |
|
4) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: മൂന്ന് വിഭാഗം മനുഷ്യന്മാര്‍ ഉണ്ട്. അന്ത്യദിനത്തില്‍ അല്ലാഹു അവരുടെ നേരെ നോക്കുകയോ പരിശുദ്ധപ്പെടുത്തുകയോ ചെയ്യുകയില്ല. അവര്‍ക്ക് കഠിനമായ ശിക്ഷയുണ്ട്. വഴിയരികില്‍ മിച്ചമുളള വെളളമുണ്ടായിട്ട് അത് യാത്രക്കാരന് കൊടുക്കാതെ തടഞ്ഞുവെക്കുന്ന മനുഷ്യന്‍. ഭൌതിക നേട്ടം മാത്രം ലക്ഷ്യം വെച്ച് ഇമാമിനോട് അനുസരണ പ്രതിജ്ഞ ചെയ്ത മനുഷ്യന്‍ ഇമാം അവന് വല്ല കാര്യലാഭവും നേടിക്കൊടുത്താല്‍ അവന്‍ സംതൃപ്തനാകും ഇല്ലെങ്കിലോ വെറുപ്പും. തന്റെ ചരക്ക് അസറിന് ശേഷം അങ്ങാടിയിലിറക്കി അല്ലാഹുവാണ് സത്യം. ഞാനീ ചരക്ക് ഇന്ന നിലവാരത്തില്‍ വാങ്ങിയതാണ് എന്ന് ഒരാള്‍ സത്യം ചെയ്തു. ഇതുകേട്ട് വിശ്വസിച്ച് മറ്റൊരാള്‍ ചരക്ക് വാങ്ങി. ആ മനുഷ്യനും. അനന്തരം നബി ഇപ്രകാരം ഓതി(നിശ്ചയം തന്റെ പ്രതിജ്ഞയേയും അല്ലാഹുവിനോട് ചെയ്ത കരാറുകളും വിലക്ക് വാങ്ങുന്നവര്‍). (ബുഖാരി. 3. 40. 547) |
|
5) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: ഒരിക്കല്‍ ഒരു മനുഷ്യന്‍ നടന്നു പോകുമ്പോള്‍ അയാള്‍ക്ക് അതി കഠിനമായി ദാഹം അനുഭവപ്പെട്ടു. അദ്ദേഹം വഴിവക്കിലുള്ള കിണറ്റിലിറങ്ങി വെള്ളം കുടിച്ച് ശേഷം കിണറ്റില്‍ നിന്ന് കയറിപ്പോയതോ ഒരു നായ നാവു നീട്ടി ദാഹം സഹിക്ക വയ്യാതെ മണ്ണ് തിന്നുന്നു!. ആ മനുഷ്യന്‍ ആത്മഗതം ചെയ്തു. ഞാനനുഭവിച്ചു കൊണ്ടിരുന്ന വിഷമം ഇതാ ഈ നായയും അനുഭവിച്ചുകൊണ്ടിരുന്നു. അദ്ദേഹം കിണറ്റിലിറങ്ങി ഷൂസില്‍ വെള്ളം നിറച്ചു വായകൊണ്ട് കടിച്ച് പിടിച്ച് കരക്ക് കയറി. അതു ആ നായയെ കുടിപ്പിച്ചു. അക്കാരണത്താല്‍ അല്ലാഹു അയാളോടു നന്ദി കാണിക്കുകയും അയാളുടെ പാപങ്ങളില്‍ നിന്ന് പൊറുത്തു കൊടുക്കുകയും ചെയ്തു. അനുചരന്മാര്‍ ചോദിച്ചു: പ്രവാചകരേ! നാല്‍ക്കാലികള്‍ക്ക് വല്ല ഉപകാരവും ചെയ്താല്‍ ഞങ്ങള്‍ക്ക് പ്രതിഫലം ലഭിക്കുമോ! നബി(സ) അരുളി: ജീവനുള്ള ഏതു ജന്തുവിനു ഉപകാരം ചെയ്താലും പ്രതിഫലം ലഭിക്കുന്നതാണ്. (ബുഖാരി. 3. 40. 551) |
|
6) അസ്മാഅ്(റ) പറയുന്നു: നബി(സ) ഒരു ഗ്രഹണനമസ്കാരം നിര്‍വ്വഹിച്ചു. ശേഷം പ്രസംഗിച്ചുകൊണ്ട് പറഞ്ഞു. നരകം എന്നിലേക്ക് അടുപ്പിക്കപ്പെട്ടു. എന്റെ രക്ഷിതാവേ! ഞാന്‍ അവരുടെ കൂടെയാണോ എന്ന് ഞാന്‍ പറഞ്ഞു പോകുന്നതുവരെ. അപ്പോള്‍ നരകത്തില്‍ ഒരു സ്ത്രീയെ ഞാന്‍ കണ്ടു. ഒരു പൂച്ച അവളെ മാന്തിക്കൊണ്ടിരിക്കുന്നു. ഞാന്‍ ചോദിച്ചു. എന്താണ് ആ സ്ത്രീയുടെ പ്രശ്നം. അവര്‍(മലക്കുകള്‍)പറഞ്ഞു. അവള്‍ അതിനെ കെട്ടിയിട്ടു. വിശപ്പ് കാരണം അത് ചാകുന്നതുവരെ. (ബുഖാരി. 3. 40. 552) |
|
7) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: എന്റെ ആത്മാവിനെ നിയന്ത്രിച്ചു കൊണ്ടിരിക്കുന്നവനെക്കൊണ്ട് സത്യം. സ്വന്തം ജലാശയത്തില്‍ നിന്ന് അന്യരുടെ ഒട്ടകങ്ങളെ ആട്ടിയകറ്റും പോലെ ചില ആളുകളെ പരലോകത്തു എന്റെ ജലാശയത്തില്‍ നിന്ന് ഞാന്‍ ആട്ടിയകറ്റും. (ബുഖാരി. 3. 40. 555) |
|
8) ഇബ്നുഅബ്ബാസ്(റ) നിവേദനം: ഇസ്മായീലിന്റെ മാതാവിന്ന് അല്ലാഹു നന്മ ചെയ്യട്ടെ. അവര്‍ സംസമിനെ ഉപേക്ഷിച്ചിട്ടിരുന്നുവെങ്കില്‍ അതൊരു വിശാലമായ തടാകമാവുമായിരുന്നു. അങ്ങനെ ജുര്‍ഹും ഗോത്രത്തിലെ ചില ആളുകള്‍ അതിലെ വന്നു. അവര്‍ പറഞ്ഞു: ഇവിടെ താവളമടിക്കുവാന്‍ നിങ്ങള്‍ അനുവാദം തരുമോ? അവര്‍(മാതാവ്)പറഞ്ഞു: അതെ, എന്നാല്‍ ജലത്തില്‍ നിങ്ങള്‍ക്ക് അവകാശമുണ്ടായിരിക്കുകയില്ല. അവരത് അംഗീകരിച്ചു വെന്ന് നബി(സ) അരുളി: (ബുഖാരി. 3. 40. 556) |
|
9) അനസ്(റ) നിവേദനം: നബി(സ) ബഹ്റൈനിലെ ഭൂമി അന്‍സാരികള്‍ക്ക് പതിച്ചുകൊടുക്കുവാന്‍ ഉദ്ദേശിച്ചു. അവര്‍ പറഞ്ഞു: പ്രവാചകരേ! നിങ്ങള്‍ അപ്രകാരം ചെയ്യുകയാണെങ്കില്‍ ഖുറൈശികളിലെ ഞങ്ങളുടെ സഹോദരങ്ങള്‍ക്കും അതുപോലെ എഴുതികൊടുക്കുക. എന്നാല്‍ അതിനുള്ള ഭൂമി നബി(സ)യുടെ അടുത്തു ഉണ്ടായിരുന്നില്ല. (ബുഖാരി. 3. 40. 564) |
|