1) അബ്ദുറഹ്മാന്‍(റ) പറയുന്നു. റമളാനിലെ ഒരു രാത്രിയില്‍ ഉമര്‍(റ)ന്റെ കൂടെ പള്ളിയിലേക്ക് ഞാന്‍ പുറപ്പെട്ടു. അപ്പോള്‍ ജനങ്ങള്‍ വിവിധ ഇമാമുകളുടെ കീഴില്‍ നമസ്കരിക്കുന്നതു കണ്ടു. ഉമര്‍(റ) പറഞ്ഞു. ഇവരെല്ലാം തന്നെ ഒരു ഇമാമിന്റെ കീഴില്‍ യോജിപ്പിക്കുന്നത് ഏറ്റവും ഉത്തമമായി ഞാന്‍ കാണുന്നു. അങ്ങനെ തീരുമാനം അദ്ദേഹം എടുക്കുകയും അവരെയെല്ലാം തന്നെ ഉബയ്യബ്നു കഅ്ബിന്റെ കീഴില്‍ ഏകോപിപ്പിക്കുകയും ചെയ്തു. ശേഷം മറ്റൊരു രാത്രി ഞാന്‍ അദ്ദേഹത്തിന്റെ കൂടെ പുറപ്പെട്ടു. ജനങ്ങള്‍ എല്ലാംതന്നെ അതാ! ഒരു ഇമാമിന്റെ കീഴില്‍ നമസ്കരിക്കുന്നു. ഉമര്‍(റ) പറഞ്ഞു: ഇതു നല്ലൊരു പരിഷ്കരണം തന്നെ. എങ്കിലും ഇപ്പോള്‍ ഉറങ്ങുന്നവനാണ് ഇപ്പോള്‍ നമസ്കരിക്കുന്നവരേക്കാളും ഉത്തമന്മാര്‍. ജനങ്ങള്‍ രാത്രിയുടെ ആദ്യംനമസ്കരിക്കാറുണ്ട്. (ബുഖാരി. 3. 32. 227) |