Advanced Hadees Search
റസൂല്‍ (സ്വ) യുടെ പ്രായം
മലയാളം ഹദീസുകള്‍
270. ഇബ്നു അബ്ബാസ് (റ) ല്‍ നിന്ന്, നബി(സ) മക്കയില്‍ ദിവ്യസന്ദേശം സ്വീകരിച്ചുകൊണ്ട് പതിമൂന്നു വര്ഷവും മദീനയില്‍ പത്തു വര്ഷവും കഴിച്ചു കൂട്ടി. അറുപത്തിമൂന്നാം വയസ്സില്‍ അവിടുന്ന് മരണമടഞ്ഞു. |
271. ജരീരില്‍ നിന്ന്, മുആവിയ പ്രസംഗിക്കുന്നതായി ഞാന്‍ കേട്ടു: റസൂല്‍(സ) മരണമടഞ്ഞത് അറുപത്തിമൂന്നാം വയസ്സിലാകുന്നു. അബൂബക്കറും ഉമറും അങ്ങനെ തന്നെ. എനിക്കും അറുപത്തിമൂന്ന് വയസ്സായി160. |
160. മുആവിയ പ്രവാചക നിയോഗത്തിന്റെ അഞ്ചു വര്ഷം മുമ്പാണ് ജനിച്ചത്. പിന്നീട് എണ്പതോളം വര്ഷം ജീവിക്കുകയും ചെയ്തു. അഥവാ അദ്ദേഹം പ്രതീക്ഷിച്ചത് പോലെയായില്ല (ഖസ്ത്വല്ലാനി). |
272. ആയിഷ (റ) യില്‍ നിന്ന്: നബി(സ) മരണമടഞ്ഞത് അറുപത്തിമൂന്നാം വയസ്സിലാകുന്നു. |
273. ഇബ്നു അബ്ബാസ്(റ) ല്‍ നിന്ന്: റസൂല്‍(സ) മരിച്ചത് അറുപത്തിഅഞ്ചാം വയസ്സിലാകുന്നു161. |
161. ഈ റിപ്പോര്ട്ട് ശാദ്ദ് ആയിട്ടാണ് പന്ധിതര്‍ എണ്ണുന്നത്. പ്രബലമായ റിപ്പോര്ട്ടകള്ക്ക് എതിരായി വരുന്ന ഒറ്റപെട്ട റിപ്പോര്ട്ടാണ്ശാദ്ദ്. ഇബ്നു അബ്ബാസില്‍ നിന്ന് തന്നെ അറുപത്തിമൂന്നാം വയസ്സിലാണ് നബി മരിച്ചെതെന്ന റിപ്പോര്ട്ട് ഈ അധ്യായത്തിന്റെ പ്രാരംബത്തില്‍ ഉദ്ധരിച്ചിരിക്കുന്നു. ഹദീസ് നിദാനശാസ്ത്രമനുസരിച്ച് മേല്‍ റിപ്പോര്ട്ട് പ്രാമാണികമല്ല. |