Advanced Hadees Search
റസൂല്‍ (സ്വ) യുടെ പേരുകള്‍
മലയാളം ഹദീസുകള്‍
268. ജുബൈരുബ്നു മുത്ഇമില്‍ നിന്ന്: റസൂല്‍ (സ) പറഞ്ഞു: എനിക്ക് ധാരാളം നാമങ്ങളുണ്ട്. ഞാന്‍ മുഹമ്മദും അഹ്മദും ആണ്. ഞാന്‍الماحي) നീക്കുന്നവനാണ്. ഞാന്‍ മുഖേന അല്ലാഹു അവിശ്വാസം നീക്കുന്നതാണ്. ഞാന്‍ ( الحاشر) ഒരുമിച്ചു കൂട്ടുന്നവനാണ്. എന്റെ പിന്നില്‍ അന്ത്യനാളില്‍ ജനങ്ങളെ ഒരുമിച്ചു കൂട്ടുന്നതാണ്. ഞാന്‍ (العاقب) അന്ത്യനാണ്. എനിക്ക് ശേഷം മറ്റൊരു പ്രവാച്ചകനില്ലാത്ത അന്ത്യന്‍ 158. |
158. അവസാന വാചകം നിവേദകരില്‍ ഒരാളായ സുഹരിയുടെ വിശദീകരണമാണെന്ന പക്ഷവുമുണ്ട്. ആ ഭാഗം നിദാനശാസ്ത്രമനുസരിച്ച് مدرج എന്നറിയപ്പെടുന്നു. അഥവാ നബി(സ) യുടെ അഭിപ്രായത്തിന്റെ കൂടെ സ്വഹാബിയുടെ അഭിപ്രായം ചേര്‍ന്നുവന്നത്. |
269. ഹുദൈഫ(റ) വില്‍ നിന്ന്: മദീനയിലെ ഒരു വഴിയില്‍ വെച്ച് ഒരിക്കല്‍ ഞാന്‍ നബി(സ) യെ കണ്ടുമുട്ടി. അപ്പോള്‍ അവിടുന്ന് പറഞ്ഞു: ഞാന്‍ മുഹമ്മദും അഹ്മദും കാരുണ്യത്തിന്റെ പ്രവാചകനും പശ്ചാതപതിന്റെ പ്രവാചകനും പൂര്‍വ പ്രവാചകരെ പിന്തുടര്‍ന്ന് വന്നവനും ഒരുമിച്ചു കൂട്ടുന്നവനും യുദ്ധത്തിന്റെ പ്രവാച്ചകനുമാകുന്നു159. |
159. ഇതെല്ലാം നബി (സ) യുടെ വിശേഷഗുണങ്ങള്‍ പ്രകടിപ്പിക്കുന്ന നാമങ്ങളാകുന്നു (വിവ) |