Advanced Hadees Search




വിവിധ ഹദീസ് വിഷയങ്ങള്‍ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

റസൂല്‍ (സ്വ) യുടെ സ്വഭാവം

മലയാളം ഹദീസുകള്‍


251. അമ്രുബ്നു ആസ്വില്നിന്ന്: റസൂല്‍(സ) ജനങ്ങളില്‍ ഏറ്റവും ദുഷ്ടരായ ആളുകളോട് പോലും സംസാരിക്കുമ്പോള്‍ അവരെ ഇണക്കിയെടുക്കുവാന്‍ വേണ്ടി അവര്ക്ക്ഭിമുഖമായി ഇരിക്കുമായിരുന്നു. അവിടുന്നു സംസാരത്തില്‍ എന്റെ നേരെയും തിരിഞ്ഞിരിക്കും. ജനങ്ങളില്‍ ഏറ്റവും നല്ലവന്‍ ഞാനാണെന്ന് തോന്നുമാറ്. ഒരിക്കല്‍ ഞാന്‍ ചോദിച്ചു: റസൂല് ല്ലാഹ്! ഞാനാണോ അബൂബക്കരാണോ നല്ലവന്‍ ? അവിടുന്നു പറഞ്ഞു: അബൂബക്കര്‍. അപ്പോള്‍ ഞാന്‍ ചോദിച്ചു: റസൂല് ല്ലഹ് ഞാനാണോ ഉമറാണോ നല്ലവന്‍ ? അവിടുന്നു പറഞ്ഞു: ഉമര്‍. അപ്പോള്‍ ഞാന്‍ ചോദിച്ചു: ഞാനാണോ ഉസ്മാനാണോ നല്ലവന്‍ ? അവിടുന്നു പറഞ്ഞു: ഉസ്മാന്‍ . അങ്ങനെ ഞാന്‍ വീണ്ടും രസൂലുല്ലയോട് ചോദിച്ചപ്പോള്‍ അവിടുന്നു എന്നെയും അംഗീകരിച്ചു. അവസാനം എനിക്ക് തോന്നി അവിടുത്തോട്‌ ചോദിക്കേണ്ടതില്ലയിരുന്നുവെന്നു.
 
252. അനസ് (റ) വില്‍ നിന്ന്: ഞാന്‍ റസൂല്‍(സ) ക്ക് പത്ത് വര്ഷം‍ സേവനമനുഷ്ടിച്ചിട്ടുണ്ട്. ഒരിക്കല്‍ പോലും അവിടുന്നെന്നോട് ”ഛെ” എന്ന് പറഞ്ഞിട്ടില്ല. ഞാന്‍ ചെയ്ത ഏതെങ്കിലും കാര്യത്തെപറ്റി എന്തിനു ചെയ്തുവെന്നും ഞാന്‍ ഒഴിവാക്കിയ ഒന്നിനെ പറ്റി എന്തിനു ഒഴിവാക്കിയെന്നും അവിടുന്നു ചോദിച്ചിട്ടില്ല. റസൂല്‍(സ) മനുഷ്യരില്‍ ഏറ്റവും സ്വഭാവ ഗുണ മുള്ളയാളായിരുന്നു. റസൂല്‍(സ) യുടെ കൈപ്പത്തിയെക്കള്‍ മൃദുലമായ പട്ടോ പട്ടും രോമവും ചേര്ത്ത വസ്ത്രമോ ഒന്നും ഞാന്‍ സ്പര്ശിച്ചിട്ടില്ല. നബി(സ) യുടെ വിയര്പ്പിനെക്കള്‍ സുഗന്ധമുള്ള അത്തറോ കസ്തൂരിയോ ഞാന്‍ വാസനിച്ചിട്ടില്ല.
 
253. ആയിശ(റ) യില്‍ നിന്ന്: റസൂല്‍(സ) അസഭ്യം പുലമ്പുകയോ കാണിക്കുകയോ ചെയ്തിരുന്നില്ല. അങ്ങടികളില്‍ ബഹളംവെക്കുകയോ തിന്മ കൊണ്ട് പ്രതികാരം ചെയ്യുകയോ ചെയ്തിരുന്നില്ല. മറിച്ച്‌ വിട്ടുവീഴ്ചയും വിശാലമനസ്കതയും കാണിക്കുന്നയാളായിരുന്നു.
 
254. ആയിശ(റ) യില്‍ നിന്ന്: അല്ലാഹുവിന്റെ മാര്ഗനത്തില്‍ യുദ്ധത്തില്‍ ഏര്പ്പെുടുമ്പോളല്ലാതെ റസൂല്‍ തന്റെ കൈകൊണ്ടു ഒന്നിനെയും ഒരിക്കലും അടിച്ചിട്ടില്ല. ഭ്രുത്യരെയും ഭാര്യയെയും അടിച്ചിട്ടില്ല.
 
255. ആയിശ(റ) യില്‍ നിന്ന്: റസൂല്‍(സ) ഏതെങ്കിലും അക്രമത്തിനു പ്രതികാരം ചെയ്യുന്നത്‌ ഞാനൊരിക്കലും കണ്ടിട്ടില്ല. അല്ലാഹുവിന്റെ പവിത്രതകള്‍ ഏതെങ്കിലും ലംഘിക്കപ്പെടുമ്പോളല്ലാതെ. അല്ലാഹുവിന്റെ പവിത്രതകള്‍ വല്ലതും ലംഘിക്കപ്പെട്ടാല്‍ അതില്‍ കഠിനമായി കോപിക്കുന്നയാള്‍ അവിടുന്നകുമായിരുന്നു. രണ്ട് കാര്യങ്ങള്ക്കിടയില്‍ തെരഞ്ഞെടുപ്പു സ്വാതന്ത്ര്യം നല്ക പ്പെട്ടാല്‍ അതില്‍ ഏറെ എളുപ്പമുള്ളതായിരുന്നു അവിടുന്നു തെരഞ്ഞെടുത്തിരുന്നത്. അതൊരു പപമാകാത്ത കാലത്തോളം.
 
256. ആയിശ(റ) യില്‍ നിന്ന്:ഞാന്‍ റസൂല്‍(സ) യുടെ അടുക്കലിരിക്കെ ഒരിക്കല്‍ ഒരാള്‍ വന്നു പ്രവേശനാനുമതി തേടി. അപ്പോള്‍ അവിടുന്നു പറഞ്ഞു: എത്ര മോശമാണിയാല്‍. എന്നിട്ടയാള്ക്കനുമതി നല്കു്കയും ചെയ്തു. അങ്ങനെ അയാള്‍ പ്രവേശിച്ചപ്പോള്‍ അയാളോട് മൃദുലമായി സംസാരിച്ചു. അയാള്‍ പുറത്തുപോയപ്പോള്‍ ഞാന്‍ ചോദിച്ചു: റസൂല്ല്ലഹ്! അങ്ങ് ഇങ്ങനെ പറയുകയും പിന്നീടയളോട് മൃദുലമായി സംസാരിക്കുകയും ചെയ്തുവല്ലോ? അപ്പോള്‍ അവിടുന്നു പറഞ്ഞു: ആയിശാ! മനുഷ്യരില്‍ ഏറ്റവും മോശം തന്റെ തിന്മ തടയാന്‍ വേണ്ടി ജനങ്ങള്‍ തന്നില്‍ നിന്നകന്നു പോകുന്നവനാണ്149.

149. ഇയാള്‍ തന്റെ ഗോത്രതലവനായിരുന്നു. വളരെ മോശം സ്വഭാവക്കാരനുമായിരുന്നു. ഇയാളോട് മൃദുലമായി പെരുമാറിയാല്‍ ഇയാള്‍ മുസ്ലിമാകാന്‍ സാധ്യതയുണ്ട്. കൂടെ അയാളുടെ ഗോത്രവും ഇസ്ലാമിലേക്ക് വരും. കാരണം, ഇയാള്‍ അവരുടെ അനുസരിക്കപ്പെടുന്ന നേതാവാണ്‌. അതുകൊണ്ടാണ് റസൂല്‍ ഇങ്ങനെ പെരുമാറിയത്.
 
257. ജാബിരുബ്നു അബ്ദില്ലയില്‍ നിന്ന്: റസൂല്‍(സ) യോട് എന്ത് ചോദിച്ചാലും അവിടുന്നു ഇല്ല എന്ന് പറയാറെയില്ല 150

150. എന്തെങ്കിലും സഹായമന്വേഷിച്ചു വരുന്നവരോട് ”ഇല്ല” എന്ന് കര്ക്കശമായി പറയാതെ സൌകര്യപ്പെട്ടാല്‍ നല്കുോകയും കൈവശമില്ലെങ്കില്‍ നല്ലവാക്കു പറഞ്ഞു തിരിച്ചയക്കുകയും ചെയ്യുമെന്നര്തം.
 
258. ഇബ്നു അബ്ബാസില്‍ നിന്ന്: റസൂല്‍ (സ) ജനങ്ങളില്‍ ഏറ്റവും ഔദാര്യവനായിരുന്നു. അവിടുന്നു റമദാനില്‍ ആ മാസം കഴിയുവോളം ഏറെ ഔദാര്യം ചെയ്തിരുന്നു. ജിബ്‌രീല്‍ അവിടുത്തെ അരികെ വരികയും ഖുര്ആ്ന്‍ അദ്ദേഹത്തിന്റെ മുമ്പാകെ ഓതിക്കൊടുക്കുകയും ചെയ്യും. ജിബ്‌രീല്‍ ആഗതനകുമ്പോള്‍ അവിടുന്നു സ്വച്ചന്ദം അടിച്ചു വീശുന്ന കാറ്റിനെക്കാള്‍ അധികം ഔദാര്യം ചെയ്തിരുന്നു.
 
259. അനസ്(റ)വില്‍ നിന്ന്: നബി(സ) നാളേക്ക് വേണ്ടി ഒന്നും കരുതിവെക്കാറില്ലയിരുന്നു.151.

151. ഇത് തിരുമേനിയുടെ തവക്കുലിന്റെ പൂര്ണ്ണതയാണ് കാണിക്കുന്നത്. എന്നാല്‍, ചിലപ്പോള്‍ അവിടുന്ന് തന്റെ വീട്ടുകാര്ക്ക് ഒരുവര്ഷംക തികയുവാന്‍ മാത്രമുള്ള ഭക്ഷ്യ വസ്തുക്കള്‍ കരുതിവെക്കാര്ണ്ടായിരുന്നു. (ബുഖാരി, മുസ്‌ലിം) അവിടുത്തെ ഭാര്യമാര്‍ അവിടുത്തോളം തന്നെ തവക്കുല്‍ കഴിയുന്നവരല്ലല്ലോ. കൂടാതെ കുടുംബ ബാധ്യതയുള്ളവര്ക്ക് ഈ രംഗത്ത്‌ അനുവര്തിക്കാവുന്ന ഒരു മാതൃകയുമാകുമല്ലോ.
 
260. ആയിശ(റ) യില്‍ നിന്ന്: നബി(സ) സമ്മാനം സ്വീകരിച്ച് അവര്ക്ക് പ്രത്യുപകാരം ചെയ്യുമായിരുന്നു.