Advanced Hadees Search
വിവിധ ഹദീസ് വിഷയങ്ങള്‍ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

റസൂല്‍ (സ്വ) യുടെ വിനയം

മലയാളം ഹദീസുകള്‍


242. ഉമറുബ്നു ഖത്വാബ്(റ) വില്‍ നിന്ന്: റസൂല്‍(സ) പറഞ്ഞു: മര്‍യമിന്റെ പുത്രന്‍ (ഈസ)യെ ക്രൈസ്തവര്‍ പുകഴ്ത്തിയത് പോലെ നിങ്ങളെന്നെ പുകഴ്ത്തരുത്‌. ഞാനൊരു അടിമ മാത്രമാണ്. അതുകൊണ്ട് നിങ്ങള്‍ ”അല്ലാഹുവിന്റെ ദാസന്‍, അവന്റെ ദൂതന്‍” എന്ന് പറഞ്ഞു കൊള്ളുക143.

143. ഇമാം തിര്മിദി ഈ ഹദീസ് ഈ അധ്യായത്തില്‍ ഉദ്ധരിച്ചു ചേര്ത്തരതിന്റെ ഉദേശ്യം കേവലം നിഷിദ്ധമായ പുകഴ്ത്തല്‍ തെറ്റാണെന്ന് പഠിപ്പിക്കാന്‍ വേണ്ടിയല്ല. പ്രത്യുത ശരിയെങ്കിലും നബി(സ)യെ പുകഴ്ത്തുന്നതില്‍ സൂക്ഷ്മത പുലര്ത്തേണമെന്ന് ഉണര്ത്താന്‍ വേണ്ടിയും കൂടിയാണ്. അനുവദനീയമായ പുകഴ്ത്തല്‍ പോലും ഗുരുതരമായ വീഴ്ചയിലേക്ക് എത്തിക്കുമെന്നതിനു സംഭവയഥാര്ത്യങ്ങള്‍ സാക്ഷിയാണ്. ഇമാം ബുസൂരിയുടെ ഖസീദതുല്‍ ബുര്ദയിലെ ”ഇഹവും പരവും പ്രവാചകരെ അങ്ങയുടെ ഔദാര്യത്തില്‍ പെട്ടതാണ്. ലൌഹുല്‍ മഹ്ഫൂദിലെയും ഖലമിന്റെയും അറിവ് താങ്കളുടെ അധീനതയിലാണ്‌” എന്നത് ഉദാഹരണം മാത്രം.
 
243. അനസ്(റ) വില്‍ നിന്ന്: ഒരിക്കല്‍ ഒരു സ്ത്രീ വന്നു കൊണ്ട് നബി(സ) യോട് പറഞ്ഞു: എനിക്ക് താങ്കളോട് ചില ആവശ്യങ്ങളെല്ലാം ഉണ്ട്. അവിടുന്ന് പറഞ്ഞു: മദീനയിലെ ഏതു തെരുവില്‍ നിങ്ങളിരുന്നാലും ഞാന്‍ നിങ്ങളുടെ കൂടെയിരിക്കാം144

144. ഇതൊരു അന്സ്വാരി വനിതയായിരുന്നെന്നും അവളുടെ കൂടെ അവളുടെ കുഞ്ഞുമുണ്ടായിരുന്നുവെന്ന്‌ ബുഖാരിയിലും, റസൂല്‍(സ) അവരുടെ കൂടെ അവര്‍ പറഞ്ഞു തീരുന്നതു വരെ ഒഴിഞ്ഞ വഴിയോരത്ത് കൂടെ കുറെ മുന്നോട്ട് പോയി എന്ന് മുസ്ലിമിലും ഉണ്ട്.
 
244. അനസ്(റ) വില്‍ നിന്ന്: നബി(സ) തൊലികളയാത്ത ഗോതമ്പ്റൊട്ടിയും രുചിഭേദം വന്ന വെണ്ണയും കഴിക്കാന്‍ ക്ഷണിക്കപ്പെട്ടാലും അവിടുന്ന് ക്ഷണം സ്വീകരിക്കുമായിരുന്നു. അവിടുത്തെ അങ്കി ഒരു ജൂതന്റെ പക്കല്‍ പണയത്തിലായിരുന്നു. മരിക്കുവോളം അത് തിരിച്ചു വാങ്ങാന്‍ ആവശ്യമായത് അവിടുത്തെ കൈവശം ഉണ്ടായിരുന്നില്ല.145

145. ദാതുല്ഫുോദൂല്‍ എന്ന് പേരുള്ള ഇരുമ്പിന്റെ അങ്കിയായിരുന്നു ഇത്. ഔസ് ഗോത്രത്തിലെ ബനൂ ദഫ്ര്‍ വംശജനായിരുന്ന അബൂശ്ശാഹം എന്ന ജൂതാന്റെയടുക്കല്‍ മുപ്പതു സ്വാഅ’ ഗോതമ്പിനു വേണ്ടിയായിരുന്നു പണയപ്പെടുത്തിയിരുന്നത്. ഇബ്നുഹിബ്ബാന്റെ റിപ്പോര്ട്ടേനുസരിച്ച് ഒരു വര്ഷമായിരുന്നു അവധി. അവധിയെത്തുന്നതിനു മുമ്പ് തന്നെ അവിടുന്ന് വഫാതാകുകയാനുണ്ടായത്. പിന്നീട് തിരുമേനിയുടെ മറ്റെല്ലാ ഇടപാടുകളും പോലെ ഇതും അബൂബകര്‍(റ) വാണ് വീട്ടി അങ്കിതിരിച്ചു വാങ്ങിയത്. അവിശ്വസികളുമായി -അവരുടെ ഇടപാടുകളിലും സമ്പാദ്യങ്ങളിലും സൂക്ഷ്മത പുലര്തുന്നവരല്ല എന്ന് അറിഞ്ഞു കൊണ്ട് തന്നെ- ഇവ്വിധം ഇടപാടുകള്‍ നടത്താമെന്ന് ഇതില്‍ നിന്ന് വ്യക്തമാകുന്നു.
 
245. അനസ്(റ) വില്‍ നിന്ന്: റസൂല്‍(സ) ഒരു നുരുമ്ബിയ തുണി തന്റെ ഒട്ടകപ്പുറത്ത് വിരിച്ചു കൊണ്ടും നാലു ദിര്ഹം പോലും തികയാത്ത ഒരു പുതപ്പ് അണിഞ്ഞ് കൊണ്ടും ഹജ്ജിനു പുറപ്പെട്ടപ്പോള്‍ അവിടുന്ന് പ്രാര്ത്ഥിക്കുകയാണ്, അല്ലാഹുവേ, ഈ ഹജ്ജ് പ്രകടനത്തിനോ പ്രശസ്തിക്കോ വേണ്ടിയല്ലാത്ത ഹജ്ജാക്കി നീ മാറ്റേണമേ! മറ്റൊരു റിപ്പോര്ട്ടി ല്‍, ഞങ്ങള്‍ അതിന്റെ വിലയായി കണ്ടിരുന്നത്‌ നാലു ദിര്ഹം മാത്രമായിരുന്നു. അതണിഞ്ഞു തന്റെ വാഹനത്തിലേറിയപ്പോള്‍ അവിടുന്ന് പ്രാര്ത്ഥിച്ചു, പ്രകടനമോ പ്രശസ്തിയോ ഉദ്ദേശിക്കാത്ത ഹജ്ജിനു വേണ്ടി ഞാനിതാ നാഥാ നിന്റെ വിളിക്കുത്തരം നല്കി്യിരിക്കുന്നു.
 
246. അനസ്(റ) വില്‍ നിന്ന്: റസൂല്‍(സ) യെക്കാള്‍ പ്രിയപ്പെട്ടവരായി മറ്റാരെയും അവര്‍ കണ്ടിരുന്നില്ല. എന്നാല്‍ അവിടുത്തെ കാണുമ്പോള്‍ അവര്‍ എഴുന്നേറ്റു നില്ക്കുമയിരുന്നില്ല.146.

146. നബി(സ)യെക്കാള്‍ പ്രിയപ്പെട്ടവരായി സ്വഹബികള്ക്ക് ആരും തന്നെയുണ്ടായിരുന്നില്ല. സ്വന്തം ശരീരത്തെക്കളും ഏറ്റവും അടുത്ത ബന്ധുക്കളെക്കാളും കൂടുതല്‍ അവര്‍ തിരുമേനിയെ സ്നേഹിച്ചിരുന്നു. ഏറ്റവും അടുത്ത ബന്ധുക്കളെപ്പോലും അതിന്റെ പേരില്‍ അവിടുന്നു വധിക്കുകയുണ്ടായി. അബൂ ഉബൈദ പിതാവിനെയും മിസ്അബ് സഹോദരനെയും ഉമര്‍ അമ്മാവനെയും വധിച്ചു. ”തന്റെ മാതാപിതാക്കളെക്കാളും മക്കളെക്കാളും മുഴുവന്‍ ജനങ്ങളെക്കളും ഒരാള്ക്ക് താന്‍ പ്രിയങ്കരനാകുവോളം ഒരാള്‍ വിശ്വാസത്തില്‍ വിശ്വാസത്തില്‍ പൂര്ണ്ണാനാവുകയില്ല” എന്നും റിപ്പോര്ട്ടുള ചെയ്യപ്പെട്ടിരിക്കുന്നു. അല്ലാഹുവിന്റെ ദാസന്‍, ദൂതന്‍ എന്ന് പറയാനാണ് അവിടുന്നു നിര്ദേറശിക്കുന്നത്‌. ഇത് തിരുമേനിയുടെ വിനയത്തെ കൂടി വ്യക്തമാക്കുന്നു. ഇന്നു പലരും പ്രവാചക സ്നേഹത്തിന്റെ പേരില്‍ എഴുന്നെള്ളിക്കുന്ന കോപ്രായങ്ങളൊന്നും അവിടുന്നു ഇഷ്ടപ്പെടുന്നതല്ല. തിരുമേനിയെ പ്രകാശമായും നിഴല്‍ രഹിതനായും ഒന്നാമത്തെ സൃഷ്ടിയായും മറ്റും പരിചയപ്പെടുത്തുന്നത് നിഷിദ്ധമത്രേ. മനുഷ്യതീതമായ ഒരു അസ്തിത്വമായി പരിചയപ്പെടുത്തുന്നത് ശരിയായ വിലയിരുത്തലല്ല.
 
247. അനസ്(റ) വില്‍ നിന്ന്: റസൂല്‍(സ) പറഞ്ഞു: ഒരാടിന്റെ കുളമ്പ് സമ്മാനമായി നല്കപ്പെടുകയോ അതിനുവേണ്ടി ക്ഷണിക്കപ്പെടുകയോ ചെയ്താലും ഞാനത് സ്വീകരിക്കും.
 
248. ജാബിര്‍(റ) വില്‍ നിന്ന്: റസൂല്‍(സ) എന്നെ സന്ദര്ശി്ക്കാന്‍ വന്നത് കോവര്‍ കഴുതയുടെയോ തുര്ക്കി കുതിരയുടെയോ പുറത്തേറിയായിരുന്നില്ല147

147. റസൂലും അബൂബകരും എന്നെ സന്ദര്ശിയക്കാന്‍ വന്നത് നടന്നു കൊണ്ടായിരുന്നു എന്നാണ് ബുഖാരിയിലുള്ളത്. സ്വഹാബികളുടെ അടുക്കലേക്കു അവിടുന്നു പോയിരുന്നത് നടന്നായിരുന്നു. അതാണ് വിനയത്തിന്റെ ഭാവം.
 
249. യൂസുഫ്ബ്നു അബ്ദുല്ലഹിബ്നു സലാമില്‍ നിന്ന്148: റസൂല്‍(സ) എന്നെ യൂസുഫ് എന്ന് പേര്‍ വിളിക്കുകയും അവിടുത്തെ മടിയിലിരുത്തുകയും എന്നിട്ട് എന്റെ ശിരസ്സ്‌ തടവുകയും ചെയ്തു.

148. സ്വര്ഗം സന്തോര്ഷവര്ത്ത അറിയിക്കപ്പെട്ട പ്രമുഖ സ്വഹാബി അബ്ദുല്ലാഹിബ്നു സലാമിന്റെ പുത്രനാണ് കൊച്ചു സ്വഹാബിയായ യൂസുഫ്.
 
250. അംറതില്‍ നിന്ന്: റസൂല്‍(സ) വീട്ടില്‍ എന്താണ് ചെയ്യാറുള്ളതെന്നു ആയിശ(റ) യോട് ചോദിക്കപ്പെട്ടപ്പോള്‍ അവര്‍ പറഞ്ഞു: അവിടുന്ന് ഒരു സാധാരണ മനുഷ്യനായിരുന്നു. വസ്ത്രം കഴുകി വൃത്തിയാക്കും ആടിനെ കറക്കും സ്വന്തം കാര്യങ്ങള്‍ നിര്‍ വഹിക്കും.