Advanced Hadees Search
റസൂല്‍ (സ്വ)യുടെ ഉറക്കം
മലയാളം ഹദീസുകള്‍
180. ബറാഅബ്നു ആസിബില്‍ നിന്ന്:നബി(സ്വ)കിടക്കാന്‍ തയ്യാറായാല്‍ വലതു കൈപത്തി വലതു കവിളിനു താഴെ വെച്ച് ഇങ്ങനെ പ്രാര്ഥിക്കും.رب قني عذابك يوم تبعث عبادك എന്റെ നാഥാ! നിന്റെ ദാസന്മാരെ പുനരുജ്ജീവിപ്പിക്കുന്ന നാളില്‍ എന്നെ നിന്റ നരകശിക്ഷയില്‍ നിന്നും കാത്തു രക്ഷിക്കെണെ. |
181. ഹുദൈഫയില്‍ നിന്ന്: നബി (സ്വ)വിരിപ്പിലേക്ക് തല ചായ്ക്കുമ്പോള്‍ ഇങ്ങനെ പറയുമായിരുന്നു. اللهم بسمك أموت وأ حيا ‘അല്ലാഹുവേ, നിന്റെ നാമത്തില്‍ മരിക്കുകയും ജീവിക്കുകയും ചെയ്യുന്നു. ഉണര്ന്നാല്‍ الحمد لله لذي احيانا بعدما أماتنا وإ ليه نشور മരിപ്പിച്ചതിനു ശേഷം നങ്ങളെ ജീവിപ്പിച്ച അല്ലാഹുവിനാണ് സര്‍വസ്തുതിയും അവന്കലെക്കാണ് മടക്കം. |
182. ആയിഷ (റ)ല്‍ നിന്ന്: റസൂല്‍ (സ്വ)എല്ലാ രാത്രികളിലും വിരിപ്പിലേക്ക് കിടക്കാന്‍ തല ചായ്ക്കുമ്പോള്‍ ഒരുങ്ങുമ്പോള്‍ അവിടത്തെ ഇരു കൈപത്തികളും ചേര്ത്തു വെച്ചു “ഖുല്ഹുഅവല്ലാഹു അഹദ് ,ഖുല്‍ അഊദു ബിറബ്ബില്‍ ഫലഖ്, ഖുല്‍ അഊദുബിറബ്ബിന്നാസ് എന്നീ സൂറത്തുകള്‍ പാരായണം ചെയ്തു അതില്‍ ഊതുകയും പിന്നീട് തലയുടെയും മുഖത്തിന്റെയും ഭാഗത്ത് നിന്ന് തുടങ്ങി ശരീരത്തിന്റെ മുന്ഭാടഗത്തും എത്താവുന്ന മറ്റു ഭാഗങ്ങളിലും തടവുകയും ചെയ്യുമായിരുന്നു. ഇങ്ങനെ മൂന്ന് തവണ ചെയ്യാറുണ്ട്. |
183. അനസ് (റ) വില്‍ നിന്ന്;റസൂല്‍ (സ്വ)അവിടുത്തെ വിരിപ്പിലേക്ക് തല ചായ്ക്കുമ്പോള്‍ ഇങ്ങനെ പ്രാര്ത്തി ക്കാരുണ്ടാ യിരുന്നു,الحمد لله الدي أطعمنا و سقا نا و كفانا و اوانا فكم ممن لا كافي له ولا مو وي ഞങ്ങള്ക്ക്യ ഭക്ഷണമൂട്ടുകയും പാനജലം നല്കുപകയും എല്ലാം മതിവരോളം നല്കുകയും അഭയമേകുകയും ചെയ്ത അല്ലാഹുവിനത്രെ സര്വസ്തുതിയും വേണ്ടുവോളം ലഭിക്കാത്തവരും അഭയമില്ലാത്തവരുമായി എത്ര ആളുകള്‍! |
184. അബൂഖതാദ (റ)വില്‍ നിന്ന്: നബി(സ്വ) രാത്രിയില്‍ വിശ്രമിക്കുകയാനെങ്കില്‍ വലതു പര്ശ്വതിന്‍ മേലായി കിടക്കും. സബ് ഹിന്റെ തൊട്ടുമുമ്പായി വിശ്രമിക്കുമ്പോള്‍ മുഴം കൈ നാട്ടി തല കൈപത്തിയില്‍ വെച്ച് കിടക്കും.110 |
110. കൈപത്തിയില്‍ തല വെച്ചുകൊണ്ട് ചെരിഞ്ഞു കിടക്കുന്നത് സുബ്ഹ് നമസ്കാരത്തെ പ്രതീക്ഷിച്ചുകൊണ്ടാണ്. |