Advanced Hadees Search
വിവിധ ഹദീസ് വിഷയങ്ങള്‍ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കവിതയെ കുറിച്ച് റസൂല്‍ (സ്വ)യുടെ വീക്ഷണം

മലയാളം ഹദീസുകള്‍


171. ആയിഷ(റ)വില്നിന്നു; റസൂല്‍ (സ്വ)കവിതയെന്തെങ്കിലും ഉദ്ധരിക്കാറുണ്ടോയെന്നു അവരോട് ചോദിക്കപ്പെട്ടപ്പോള്‍ അവര്‍ പറഞ്ഞു അവിടുന്ന് ഇബ്നുറവാഹയുടെയും77ത്വറഫയുടെയും കവിതകള്‍ ഉദ്ധരിക്കാറുണ്ടായിരുന്നു.”നിനക്ക് ലഭിച്ചിട്ടില്ലാത്ത വൃത്താന്തം അത് നിനക്ക് എത്തിച്ചു തരും”78.

77. അബ്ദുല്ലാഹിബ്നു റവാഹ ഖസ്റജ് ഗോത്രക്കാരന്‍. അന്സ്വാരുകളില്‍ പ്രധാനി, അഖബ ഉടമ്പടിയിലും ബദ്ര്‍ഉഹ്ദ് യുദ്ധങ്ങളിലും പങ്കെടുത്തു. മുഅത യുദ്ധത്തില്‍ ശഹീദായി. ഇസ്ലാമികാദര്ഷുത്തിലുള്ള ധാരാളം കവിതകള്‍ പാടിയിട്ടുണ്ട്. 78. ഇത് ത്വറഫയുടെ മുഅല്ലഖയില്‍ നിന്നുള്ളതാകുന്നു. ഇതിന്റെ ഒന്നാം പദം “നിനക്കറിയാതതൊക്കെ കാലം നിനക്ക് വ്യക്ത്തമാക്കിത്തരും” എന്നാണ്.
 
172. അബുഹുറൈറ നിന്ന്, റസൂല്‍ (സ്വ)പറഞ്ഞു; കവിവാക്യങ്ങളില്‍ ഏറ്റവും സത്യമായത്‌ ലബീദ് 79പറഞ്ഞതാകുന്നു. “അല്ലാഹുഅല്ലാത്ത എല്ലാം നശിക്കുന്നതാണ്”. അവിടുന്ന് പറഞ്ഞു; ഉമയ്യതുബ്നു അബീസ്വലത്‌ മുസ്ലിമാകാറായിരുന്നു 80.

79. ലബീദുബ്നു അബീരബീഅ ആമിര്‍ ഗോത്രക്കാരനാണ്. ഇവര്‍ നബിയെ സന്ദര്ശിക്കാന്‍ വന്നപ്പോള്‍ ഇദ്ദേഹവും ഉണ്ടായിരുന്നു കൂടെ ജാഹിലിയ്യതിലും ഇസ്ലാമിലും ഒരു മാന്യനായിരുന്നു, കൂഫയില്‍ താമസിക്കുകയും ഹിജ്റ 41ല്‍ തന്റെ 140 വയസ്സില്‍ മരിക്കുകയും ചെയ്തു, പ്രമുഖ അറബി സാഹിത്യകാരനും കവിയുമായ ഇദ്ദേഹം മുസ്ലിമായ ശേഷം കവിത പാടിയില്ല. അദ്ദേഹം പറഞ്ഞത് എനിക്ക് ഖുര്ആയന്‍ തന്നെ മതി എന്നാണ്. 80. ഥഖ്ഫീ ഗോത്രക്കാരനായ ഇദ്ദേഹം ഇസ്ലാമിന്റെമ ആവിര്ഭാവകാലത്ത് ജീവിച്ചുവെങ്കിലും മുസ്ലിമായില്ല. കവിതയില്‍ നല്ല തത്വങ്ങള്‍ അവതരിപ്പിക്കുമായിരുന്നു. ഇദ്ദേഹത്തിന്റെ കവിത വിശ്വസിച്ചിരിക്കുന്നു, മനസ്സ് അവിശ്വസിച്ചിരിക്കുന്നുവെന്ന്‌ റസൂല്‍(സ്വ) പറഞ്ഞതായി റിപ്പോര്ട്ട് ചെയ്യപ്പെടുന്നു.
 
173. ജുന്ദുബബ്നു സുഫ്യാനുല്‍ ബജലയില്‍ നിന്ന്, റസൂല്‍ (സ്വ)യുടെ വിരലില്‍ കല്ല്‌ തട്ടി മുറിവേറ്റു രക്തം ഒലിക്കുകയുണ്ടായി അപ്പോള്‍ അവിടുന്ന് പാടി “അല്ലാഹുവിന്റെസ മാര്ഗ്ഗ്ത്തില്‍ ത്യാഗങ്ങള്‍ അനുഭവിച്ച രക്തം പുരണ്ട ഒരു വിരലല്ലേ നീ”
 
174. ബര്റാഉബ്നു ആസിബില്‍ നിന്ന്, അദ്ദേഹത്തോട് ഒരാള്‍ ചോദിച്ചു ,അബൂഉമാറ നിങ്ങള്‍ റസൂല്‍(സ്വ)യുടെ കൂടെ ഓടിയോ ?അദ്ദേഹം അല്ലാഹുവാണേ അദ്ദേഹം റസൂല്‍(സ്വ) പിന്തിരിഞ്ഞോടിയിട്ടില്ല പ്രത്യുത വിശ്വാസം കുറഞ്ഞ ദുര്ബലരായ ആളുകളാണ് പിന്തിരിഞ്ഞോടിയത്. അവരെ ഹവാസിന്‍ ഗോത്രക്കാര്‍ അമ്പ് കൊണ്ട്‌ നേരിട്ടു. റസൂല്‍ (സ്വ)അപ്പോഴും അവിടുത്തെ കോവര്‍ കഴുതയുടെ പുറത്ത് തന്നെയുണ്ടായിരുന്നു. അബൂ സുഫ്യാനുബ്നു ഹാരിഥ്‌ ബ്നു അബ്ദുല്‍ മുത്വലിബ് അതിന്റെ് കടിഞ്ഞാന്‍ പിടിച്ചു നില്ക്കുന്നു81അപ്പോള്‍ റസൂല്‍ ഇങ്ങനെ പാടി.
ഞാന്‍ പ്രവാചകനാണ്‌ കള്ളമല്ലിത്, ഞാന്‍ അബ്ദുല്‍ മുത്വലിബിന്റെ പൌത്രനാണ്.

81. സംഭവം ഹനയ്ന്‍ യുദ്ധത്തിലാണ് നടക്കുന്നത്, യുദ്ധമുന്നണിയില്‍ ഉണ്ടായിരുന്ന ചിലര്‍, അമ്പയ്ത്ത് വിദ്യയില്‍ വിദഗ്തരായിരുന്ന ഹവാസിന്‍ ഗോത്രക്കാരുടെ അമ്പുകളെറ്റപ്പോള്‍ ഓടിയകന്നു. റസൂല്‍(സ്വ)തന്റെ വാഹനപ്പുരത്തു തന്നെ പിടിച്ചു നിന്നു, അവിടുത്തെ കോവര്‍ കഴുതയുടെ കടിഞ്ഞാന്‍ പിടിച്ചിരുന്ന അബൂസുഫ്‌യാന്‍ പിതൃസഹോദര പുത്രനും മുലകുടി ബന്ധത്തിലുള്ള സഹോദരനുമാണ്. മക്കാ വിജയത്തോടനുബന്ധിച്ചാണ് ഇദ്ദേഹം മുസ്ലിമായത്.(വിവ)
 
175. അനസ് (റ)വില്‍ നിന്ന്, നബി(സ്വ)നഷ്ട്ടപ്പെട്ട ഉംറ82നിര്വ്ഹിക്കാന്‍ മക്കയില്‍ പ്രവേശിച്ചപ്പോള്‍ ഇബ്നുറവാഹ അവിടുത്തെ മുന്നില്‍ നടന്നു ഇങ്ങനെ പാടി.
خلو بني الكفار عن سبيل اليوم نضرا بكم على تنزيله ضربا يزيل الهام عن مقبله و يذهل الخليل عن خليله 83

82. ഹദൈബിയ സന്ധിയുടെ അടിസ്ഥാനത്തില്‍ മുടങ്ങിയ ഉംറ യാണ് പിന്നീട് നിര്‍വഹിച്ചത്‌. 83. അര്‍ഥം, അവിശ്വാസികളെ! ദൈവദൂതന് വഴിമാറൂ വധിക്കും നിങ്ങളെ ഇന്ന് ഖുര്‍ആന്‍ അടിസ്ഥാനത്തില്‍ ഗളചേദം! സൗഹൃദം വിസ്മ്രുതമാവും വിധം
 
അപ്പോള്‍ ഉമര്‍ അദ്ദേഹത്തോട് ചോദിച്ചു:ഇബ്നു റവാഹ അല്ലാഹുവിന്റെ ദൂതരുടെ മുന്നിലും,’ഹറമിലും’ വെച്ചാണോ താങ്കള്‍ കവിത ആലപിക്കുന്നത്? അപ്പോള്‍ റസൂല്‍ പറഞ്ഞു “ഉമര്‍ അദ്ദേഹത്തെ വിട്ടേക്കൂ! അത് അമ്പെയ്യുന്നതിനേക്കാള്‍ വേഗത്തില്‍ അവരില്‍ ചെന്ന് പതിക്കും”.
 
176. ജാബിര്‍ ഇബ്നു സമൂറയില്‍ നിന്ന്, നബി(സ്വ)യുടെ കൂടെ ഞാന്‍ നൂറിലധികം തവണ ഇരുന്നിട്ടുണ്ട്. അവിടുത്തെ അനുചരന്മാര്‍ പരസ്പരം കവിത ആലപിക്കുകയും ജാഹിളിയ്യത്തിലെ കാര്യങ്ങള്‍ പരസ്പരം അനുസ്മരിക്കുകയും ചെയ്യാറുണ്ടായിരുന്നു. അവിടുന്ന് മൌനമവലമ്പിക്കും ചിലപ്പോള്‍ അവരുടെ കൂടെ പുഞ്ചിരിക്കും.
 
177. അംറുബ്നു ശരീദ് തന്റെ് പിതാവില്‍ നിന്ന്, ഞാന്‍ ഒരിക്കല്‍ നബി(സ്വ)യുടെ കൂടെ സഹായാത്രികാനായിരുന്നു. അങ്ങിനെ ഞാന്‍ അവിടുത്തേക്ക്‌ ഥഖ്ഫീ ഗോത്രക്കാരനായ ഉമയ്യത്തുബ്നു അബീസ്സ്വലതിന്റെ നൂറ് കവിതകള്‍ ചൊല്ലിക്കൊടുക്കുകയുണ്ടായി. ഓരോ വരി ചൊല്ലിക്കഴിയുമ്പോഴും നബി(സ്വ)എന്നോട് പറയും: ”ഇനിയും” അങ്ങനെ നൂരുകവിതകള്‍ തികഞ്ഞപ്പോള്‍ നബി(സ്വ)പറഞ്ഞു അദ്ദേഹം വിശ്വസിക്കാറായിട്ടുണ്ട്.
 
178. ആയിഷ(റ)വില്‍ നിന്ന്, റസൂല്‍ (സ്വ)ഹാസ്സനുബ്നുഥാബിതിന് പള്ളിയില്‍ പീഠം വച്ച് കൊടുക്കുമായിരുന്നു. എന്നിട്ടതിന്മേല്‍ കയറി നിന്ന് അദ്ദേഹം റസൂല്‍(സ്വ)യുടെ മഹത്വം വര്ണ്ണിക്കും.അല്ലെങ്കില്‍ നിവേദകന്‍ പറഞ്ഞത്, റസൂല്‍ (സ്വ)യെ പതിയോഗികളില്‍ നിന്ന് മുക്തനാക്കും എന്നാണ്. നിശ്ചയം അല്ലാഹുവിന്റെ് ദൂതരുടെ മഹത്വം വര്ണ്ണിക്കുകയോ അല്ലെങ്കില്‍ റസൂല്‍ (സ്വ)പറഞ്ഞത് ആരോപണങ്ങളില്‍ നിന്ന് സംരക്ഷിക്കുകയോ ചെയ്യുകയാല്‍ ഹസ്സനെ പരിശുദ്ധാത്മാവിനാല്‍ 84അല്ലാഹു ശക്തിപ്പെടുത്തുന്നതാണ്85

84. ജിബ്‌രീല്‍ എന്ന മലക്കാണ് ഉദ്ദേശ്യം. 85. ഖസ്റജ് ഗോത്രക്കാരനായ അന്സാരിയാണ് ഹസ്സന്‍ ബിന്‍ ഥാബിത് റസൂല്‍(സ്വ)കവികളില്‍ പ്രധാനി. അറുപത് വയസ്സ് ജാഹിളിയ്യത്തിലും അറുപത് വയസ്സ് ഇസ്ലാമിലും ജീവിച്ചു. ഹിജ്റ 54 ല്‍ മദീനയില്‍ വെച്ച് മരിച്ചു. മുശ്രിക്കുകള്‍ ഇസ്ലാമിനെയും, സ്വഹാബികളെയും, പരിഹസിക്കുകയോ, ചീത്തവിളിക്കുകയോ ചെയ്യുമ്പോള്‍ അതിനു മറുപടി പറയാന്‍ മൂന്ന് അന്സ്വാകരി കവികള്‍ തയ്യാറായിരുന്നു. ഹസ്സാന്‍, കഅബ്നു മാലിക്, അബ്ദുല്ലാഹിബ്നു റവാഹ(വിവ)