Advanced Hadees Search
റസൂല്‍(സ്വ) പാനം ചെയ്തിരുന്ന രൂപം
മലയാളം ഹദീസുകള്‍
147. അംറബ്നു ശുഐബ് പിതാവില്‍ നിന്നും അദ്ദേഹം പ്രപിതാവില്‍ നിന്നുമായി ഉദ്ധരിക്കുന്നു,66റസൂല്‍ (സ്വ)നിന്നും ഇരുന്നും പാനം ചെയ്യുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.67 |
66. പ്രശസ്ത സ്വഹാബി അംറബ്നു ആസ്വിന്റെ പുത്രന്‍ അബ്ദുള്ളയുടെ പുത്രന്‍ മുഹമ്മദിന്റെ പുത്രനാണ് അംറബ്നു ശുഹൈബ്. പിതാമഹനെ കൊണ്ടുദ്ദേശിക്കുന്നത് പിതാവിന്റെ പിതാമഹനായ അബ്ദുല്ലയെയാണ്. ഇദ്ദേഹം സ്വഹാബിയാണ്.
67. നിന്ന് പാനം ചെയ്യുന്നതിനെ കുറിച്ച് പണ്ഡിതന്മാര്ക്കിഹടയില്‍ വ്യത്യസ്ഥ വീക്ഷണമാണുള്ളത്. നിന്നുകുടിക്കുന്നത് വിരോധിച്ചു കൊണ്ടുള്ള ഒന്നിലധികം റിപ്പോര്ട്ടുകള്‍ ഉള്ളതാണ് ഭിന്നിപ്പിനു നിദാനം. ചിലര്‍ നിന്ന് കുടിക്കുന്നത് നിഷിദ്ധമാണെന്നും,നിന്ന് കുടിച്ചവനെ വിലക്കിയതിന്റെ ഉദ്ദേശം നിഷിദ്ധം എന്ന നിലക്കല്ല കേവലം ഗുണദോഷിക്കല്‍ മാത്രമാണെന്ന് മറ്റുചിലരും രണ്ടും അനുവദനീയമാണ് എന്ന നിലക്ക് നിന്നുകുടിച്ചതാണെന്ന് മൂന്നാമതൊരു പക്ഷവുമുണ്ട്. പുറമേ മറ്റു ചില വീക്ഷണ വുമുണ്ട് (വിവ). |
148. ഇബ്നു അബ്ബാസ്(റ) വില്‍ നിന്ന്, ഞാന്‍ നബി(സ്വ) കുടിക്കാനായി സംസം നല്കിയപ്പോള്‍ അവിടുന്ന് നിന്ന് കുടിക്കുകയുണ്ടായി. |
149. നസ്സാലുബ്നു സബ്റയില്‍ നിന്ന്, അലി(റ) “റഹ്ബ”68യിലായിരിക്കെ ഒരു കോപ്പയില്‍ അല്പം വെള്ളം കൊണ്ടുവരപ്പെട്ടു. എന്നിട്ടതില്‍ നിന്നും ഒരു കോരല്‍ വെള്ളമെടുത്ത് ഇരു കൈകളും കഴുകുകയും കവില്കൊല്ലുകയും മൂക്കില്‍ വെള്ളം കയറ്റി ചീറ്റുകയും ചെയ്തു. മുഖവും മുഴംകൈകളും തലയും തടവുകയും ചെയ്തു. എന്നിട്ടതില്‍ നിന്ന് കുടിക്കുകയും ചെയ്തു. അനന്തരം അദ്ദേഹം പറഞ്ഞു, ഇതാണ് ആശുദ്ധിയില്ലാത്തവന്റെ വുളു69റസൂല്‍ (സ്വ)ഇങ്ങനെ ചെയ്തതായി ഞാന്‍ കണ്ടിട്ടുണ്ട്. |
68. റഹ്ബ എന്നത് കൂഫയില്ലുള്ള ഒരു സ്ഥലമാണ്. റഹ്ബ എന്നത് അകാരത്തിലാണെങ്കില്‍ വിശാലമായ സ്ഥലമെന്നാണര്തം പള്ളിയുടെ മുറ്റം എന്നുമാകാം.
69. ഇവിടെ വുളു എന്ന് പ്രയോഗിച്ചത് കേവലം ഭാഷാര്തത്തില്‍ ശുദ്ധീകരണം എന്ന നിലക്കാണ്. |
150. അനസ് (റ)വില്‍ നിന്ന്, നബി(സ്വ) വെള്ളം കുടിക്കുമ്പോള്‍ മൂന്ന് തവണ പാത്രത്തിന്റെ (പുറത്തേക്ക്)ശ്വസിക്കാരുണ്ടായിരുന്നു. അദ്ദേഹം പറയുന്നു; അതാണ് സൗകര്യവും ദാഹശമനത്തിനു നല്ലതും. മറ്റൊരു പരമ്പരയിലൂടെ വന്ന റിപ്പോര്ട്ടില്‍ ;അനസ് പാത്രത്തിനു (പുറത്തേക്ക്)മൂന്ന് തവണ ശ്വസിക്കുകയും നബി(സ്വ)അങ്ങനെ ചെയ്യാറുണ്ടായിരുന്നു എന്ന് വാദിക്കുകയും ചെയ്തിരുന്നുവെന്നാനുള്ളത്. |
151. കബ്ശയില്നിന്ന്70; നബി(സ്വ) എന്റെയടുക്കല്‍ വന്നപ്പോള്‍ കെട്ടിവെച്ചിരുന്ന തോല്‍ പാത്രത്തിലെ വെള്ളം നിന്ന് കൊണ്ട് കുടിക്കുകയുണ്ടായി, പിന്നീട് ഞാന്‍ ആ പാത്രത്തിന്റെ വായ്ഭാഗം മുറിച്ചെടുത്തു.71 |
70. പ്രസിദ്ധ സ്വഹാബി ഹസ്സാനുബ്നു ഥാബിതിന്റെ സഹോദരിയാണ് കബ്ഷ ബിന്ത് ഥാബിത്. ഇവരും സ്വഹാബിയാണ്.
71. ഇബ്നു മാജയുടെ നിവേദനത്തില്‍ നബി(സ്വ)വായ വെച്ച് കുടിച്ച ഭാഗത്തിന്റെ ബര്കത്തു പ്രതീക്ഷിച്ചുകൊണ്ടാണ് അങ്ങനെ ചെയ്തത് എന്ന് കൂടിയുണ്ട്.പ്രവാചക ശിഷ്യന്മാരില്‍ ചിലരില്‍ നിന്ന് ഇത്തരം റിപ്പോര്‍ടുകള്‍ ഉണ്ടായിട്ടുണ്ട്. അത് അവര്ക്ക് തിരുമേനിയോടുള്ള അങ്ങേയറ്റത്തെ സ്നേഹപ്രകടനത്തിന്റെ രൂപങ്ങളില്‍ ഒന്നായിരുന്നു. ത്വബ്രാനിയുടെ ഒരു റിപ്പോര്ട്ട് ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. നബി(സ്വ)ഒരിക്കല്‍ വുളു ചെയ്തു അപ്പോള്‍ സ്വഹാബികള്‍ ആ വെള്ളമെടുത്ത് ശരീരത്തില്‍ തേക്കാന്‍ തുടങ്ങി ഉടനെ നബി(സ്വ)അവരോട് ചോദിച്ചു എന്താണ് ഇതിന് നിങ്ങളെ പ്രേരിപ്പിച്ചത്? അവര്‍ പറഞ്ഞു: അല്ലാഹുവിനോടും അവന്റെഇ റസൂലിനോടുമുള്ള സ്നേഹം. അല്ലാഹുവിനോടും അവന്റെ റസൂലിനെയും സ്നേഹിക്കുന്നത്, അല്ലെങ്കില്‍ അല്ലാഹുവും,റ സൂലും തന്നെ സ്നേഹിക്കുന്നത് ഒരാള്ക്ക് സന്തോഷമുണ്ടാക്കുന്നുവെങ്കില്‍ അയാള്‍ വര്ത്തിമാനത്തില്‍ സത്യസന്ധത പുലര്ത്തുകയും, തന്റെ അയല്ക്കാരന് നന്മ ചെയ്യുകയും ചെയ്തു കൊള്ളട്ടെ” ഈ റിപ്പോര്ട്ട് പ്രബലമാണ് (സില്സിലതുല്‍ അഹാദീസി സ്വഹീഹ 2998)നബിയല്ലാത്തവരോട് ഇത്തരം ബാര്കത്തെടുക്കള്‍ അനുവദനീയമല്ല.(വിവ) |
152. അനസ്(റ)വില്‍ നിന്ന്;നബി(സ്വ) ഒരിക്കല്‍ ഉമ്മു സലംയുടെ അടുക്കല്‍ പ്രവേശിച്ചു72)എന്നിട്ട് തൂക്കിയിട്ടിരുന്ന തോല്‍ പത്രത്തിലെ വെള്ളം നിന്നുകൊണ്ട് കുടിച്ചു,ഉമ്മു സലൈം ആ തോല്‍ പാത്രത്തിന്റെ വായ് ഭാഗം മുറിച്ചെടുത്തു. |
72. ഉമ്മു സലൈം നിവെദകനായ അനസ് (റ)വിന്റെ മാതാവാണ്. |
153. സഅദുബ്നു അബീവഖാസിന്റെ പുത്രി ആയിഷ തന്റെ് പിതാവില്‍ നിന്ന്, നബി(സ്വ) നിന്ന് പാനം ചെയ്യാറുണ്ടായിരുന്നു. |