Advanced Hadees Search
റസൂല്‍ (സ്വ)യുടെ പാനീയം
മലയാളം ഹദീസുകള്‍
145. ആയിഷ(റ)യില്‍ നിന്ന്, മധുരമുള്ള ശീതള പാനീയമായിരുന്നു റസൂല്‍(സ്വ)ഏറെ ഇഷ്ട്ടപ്പെട്ടിരുന്നത്. |
146. ഇബ്നു അബ്ബാസ് (റ)വില്‍ നിന്ന്, ഞാനും ഖാലിദുബ്നു വലീദും റസൂല്‍(സ്വ)യുടെ കൂടെ ഒരിക്കല്‍ മൈമൂനയുടെ വീട്ടില്‍ പ്രവേശിച്ചു. അവര്‍ ഞങ്ങള്ക്ക് ഒരു പാത്രത്തില്‍ ഒരല്പം പാല്‍ കൊണ്ട് വന്നു ഞാന്‍ റസൂല്‍(സ്വ)യുടെ വലതു ഭാഗത്തും ഖാലിദ് അവിടുത്തെ ഇടത് ഭാഗത്തും ആയിരിക്കെ അവിടുന്ന് ആ പാല്‍ കുടിച്ചു എന്നിട്ട് എന്നോട് ചോദിച്ചു ഇനിയുള്ള പാനം നിനക്ക് അവകാശ പ്പെട്ടതാണ്. 65നീ ഉദ്ദേശിക്കുന്നുവെങ്കില്‍ ഖാലിദിനെ നിനക്കതിനു വേണ്ടി തെരഞ്ഞെടുക്കാം ഞാന്‍ പറഞ്ഞു അങ്ങയുടെ ബാക്കി കുടിക്കുന്നതില്‍ ഞാന്‍ ആരെയും തെരഞ്ഞെടുക്കുകയില്ല. അനന്തരം റസൂല്‍(സ്വ)പറഞ്ഞു, ആരെയെങ്കിലും അല്ലാഹു ഭക്ഷനമുട്ടിയാല്‍ അവന്‍ ഇങ്ങനെ പറയട്ടെ, اللهم بار ك لنا فيه و أطعمنا خيرا منه അല്ലാഹുവേ ഞങ്ങള്ക്കിതില്‍ അനുഗ്രഹം ചൊരിയുകയും കൂടുതല്‍ നല്ലത് ഇനിയും ഞങ്ങള്ക്ക് നീ നല്കുകയും ചെയ്യേണമേ. ആരെങ്കിലും പാല്‍ കുടിപ്പിച്ചാല്‍ അവന്‍ പറയട്ടെ, اللهم بار ك لنا فيه و زد نا منه അല്ലാഹുവേ ഞങ്ങള്ക്ക് ഇതില്‍ അനുഗ്രഹം ചൊരിയുകയും, വര്ദ്ധിപ്പിച്ചു തരികയും ചെയ്യേണമേ, എന്നിട്ട് റസൂല്‍(സ്വ)പറഞ്ഞു, അന്നപാനങ്ങള്ക്കു പകരം നില്ക്കാന്‍ പാലല്ലാതെ മറ്റൊന്നുമല്ല. |
65. ഭക്ഷണം വിതരണം ചെയ്യുമ്പോള്‍ വലതുഭാഗത്ത് നിന്ന് തുടങ്ങുന്നതാണ് സുന്നത്ത് എന്ന് ഈ വചനം പഠിപ്പിക്കുന്നു അനസ്(റ)വില്‍ നിന്നുള്ള ഒരു റിപ്പോര്ട്ടിനല്‍ “ഇതാകുന്നു സുന്നത്ത്”എന്ന് അദ്ദേഹം മൂന്ന് തവണ ആവര്ത്തിച്ചതായി വന്നിട്ടുണ്ട്. പ്രമുഖരായാലും അല്ലെങ്കിലും വലതു പക്ഷത്തുല്ലവര്ക്കാണ് മുന്ഗണന കൊടുക്കേണ്ടത് എന്ന് വേറെ റിപ്പോര്ട്ടുകളിലും വന്നിട്ടുണ്ട്. റസൂല്‍(സ്വ)യുടെ വലതു ഭാഗത്ത് ഒരു അഅറാബിയും ഇടത് ഭാഗത്ത് അബുദര്ദാഉം നിന്നപ്പോള്‍ നബി (സ്വ)അഅറാബിയെയാണ് ആദ്യം പരിഗണിച്ചത്. വലതു ഭാഗം വലതുഭാഗം എന്നവിടുന്ന്‍ എന്നവിടുന്നു പറയുകയും ചെയ്തു. |