Advanced Hadees Search
റസൂല്‍ (സ്വ)കഴിച്ചിരുന്ന പഴം
മലയാളം ഹദീസുകള്‍
141. അബ്ദുല്ലാഹിബ്നു ജഅഫരില്‍ നിന്ന്; നബി (സ്വ)പഴുത്ത ഈത്തപ്പഴത്തിന്റെ കൂടെ കക്കിരി (വെള്ളരി) കഴിക്കാറുണ്ടായിരുന്നു. |
142. ആയിഷ(റ) യില്‍ നിന്ന്, നബി(സ്വ)പഴുത്ത ഈത്തപ്പഴത്തിന്റെ കൂടെ വത്തക്ക കഴിക്കാറുണ്ടായിരുന്നു. |
143. അനസ്(റ)വില്‍ നിന്ന്; റസൂല്‍(സ്വ)പഴുത്ത ഈത്തപ്പഴവും വത്തക്കയും ചേര്ത്ത്ക കഴിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.62 |
62. ഇവ തമ്മില്‍ സംയോജിപ്പിച്ച് കഴിക്കുന്നതിന്റെ ഉദ്ദേശ്യം ഒന്നിന്റെ ഉഷ്ണം മറ്റേതിന്റെ ശീതം കൊണ്ട് ശമിപ്പിക്കാനും മറിച്ചും ആകാവുന്നതാണ്. ഈ ആശയം സൂചിപ്പിക്കുന്ന ഒരു റിപ്പോര്ത്റ്റ് അബൂദാവൂദ് രേഖപ്പെടുത്തിയിട്ടുണ്ട്.(സാദുല്‍ മആദ് 4 /287 ല്‍ നോക്കുക)വിവ. |
144. അബു ഹുറൈറയില്‍ നിന്ന്; ജനങ്ങള്‍ കൃഷിയില്‍ ആദ്യത്തെ ഫലം പ്രത്യക്ഷപ്പെട്ടു കഴിഞ്ഞാല്‍ അത് റസൂല്‍(സ്വ)യുടെ അടുത്ത് കൊണ്ട് വരും അപ്പോള്‍ അത് സ്വീകരിച്ചുകൊണ്ട് അവിടുന്ന് ഇങ്ങനെ പ്രാര്ഥിടക്കും,അല്ലാഹുവേ, ഞങ്ങളുടെ ഫലങ്ങളില്‍ നീ ഞങ്ങള്ക്ക് ബര്കത്ത് ചൊരിയേണമേ, ഞങ്ങളുടെ മദീനയിലും നീ ബര്കത്ത് ചൊരിയേണമേ, ഞങ്ങളുടെ ഭക്ഷ്യ വസ്തുക്കളിലും നീ ബര്കത്ത് ചൊരിയേണമേ, അല്ലാഹുവേ ഇബ്രാഹീം നിന്റെ ദാസനും നബിയുമാണ്, ഞാനും നിന്റെ ദാസനും നബിയുമാണ്. അദ്ദേഹം മക്കക്കു വേണ്ടി പ്രാര്ത്തിച്ചു. അദ്ദേഹം മക്കക്കുവേണ്ടി പ്രാര്ഥിചതുപോലെ അത്രയും കൂടി ഞാന്‍ മദീനക്ക് വേണ്ടിയും പ്രാര്ഥി്ക്കുന്നു. അദ്ദേഹം പറയുന്നു; പിന്നീട് അവിടുന്ന് അടുത്ത് കാണുന്ന കുട്ടിയെ വിളിച്ച് ആ പഴം നല്കുകയും ചെയ്യും 64. |
64. ചെറിയ കുട്ടികള്ക്ക്ക നല്കുളന്നത്,അവര്ക്കാണല്ലോ അത് ലഭിക്കുമ്പോള്‍ സന്തോഷമുണ്ടാകുക അല്ലെങ്കില്‍ ആദ്യത്തെ ഫലവും കൊച്ചു കുട്ടികളും തമ്മിലുള്ള താരതമ്യവും ആവാം. |