Advanced Hadees Search




വിവിധ ഹദീസ് വിഷയങ്ങള്‍ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഭക്ഷണത്തിനു മുമ്പും പിമ്പും റസൂല്‍ (സ്വ)ഉരുവിട്ടിരുന്നത്

മലയാളം ഹദീസുകള്‍


134. ആയിഷ(റ)ല്‍ നിന്ന്: റസൂല്‍ (സ്വ)പറഞ്ഞു: നിങ്ങളാരെങ്കിലും ഭക്ഷണം കഴിക്കുമ്പോള്‍ അല്ലാഹുവിനെ സ്മരിക്കുന്നത് മറന്നു പോയാല്‍ بسم لله أوله و آخره (ആദ്യവും അന്ത്യവും അല്ലാഹുവിന്റെ് നാമത്തില്‍ )എന്ന് പറഞ്ഞു കൊള്ളട്ടെ.
 
135. ഉമറുബ്നു അബീ സലമയില്‍ നിന്ന്: റസൂല്‍ (സ്വ)ഭക്ഷണത്തിനു അരികെയിരിക്കാന്‍ അവിടുത്തെ അടുത്ത് പ്രവേശിച്ചു അപ്പോള്‍ അവിടുന്ന് പറഞ്ഞു, കുഞ്ഞ് മോനെ ഇങ്ങോട്ട് വാ, ബിസ്മി ചൊല്ലുക, വലതു കൈ കൊണ്ട്‌ തിന്നുക, നിന്റെ് യരികില്‍ നിന്ന് കഴിച്ചു കൊള്ളുക 59.

59. നിവെദകനായ ഉമര്‍ നബി (സ്വ)യുടെ പത്നി ഉമ്മുസലമയുടെ പുത്രനാണ്. അദ്ദേഹത്തിന്റെ പിതാവ് അബ്ദുല്ലാഹിബ്നു അബ്ദില്‍ അസദ് എത്യോപ്യയിലേക്ക് പാലായനം ചെയ്ത കാലത്ത് അവിടെ വെച്ചാണ് ഉമര്‍ പിരനത്. ഉമ്മു സലമയെ നബി(സ്വ)പിന്നീട് കല്യാണം കഴിച്ചു ഉമര്‍ തന്റെ ശൈശവത്തിലുള്ള ഒരു സംഭവം അനുസ്മരിക്കുകയാണ് ഇവിടെ. അദ്ദേഹം ഹിജ്റ 83ല്‍ മദീനയില്‍ മരിച്ചു.
 
136. അബു ഉമാമയില്‍ നിന്ന്; റസൂല്‍ (സ്വ)യുടെ മുന്നില്‍ നിന്ന് ഭക്ഷണത്തളിക എടുത്തു കഴിഞ്ഞാല്‍ അവിടുന്ന് ഇങ്ങനെ പ്രാര്‍ ത്തിക്കുമായിരുന്നു.
الحمد لله حمدا كثيرا طيبا مباركا فيه غير مودع ولا مستغنى عنه ربنا പരിശുദ്ധവും അനുഗ്രഹീതവുമായ സ്തുതിയിലഖിലവും അല്ലാഹുവിനാകുന്നു. അനുസ്യൂതമായ സ്തുതിയും, ആരും ഈ സ്തുതിയര്പ്പിക്കെണ്ടാത്തവരല്ല.
 
137. ആയിഷ(റ)യില്‍ നിന്ന്;നബി (സ്വ)ഒരിക്കല്‍ അവിടുത്തെ അനുചരരില്‍ ആറുപേരുടെ കൂടെയിരുന്നു ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ ഒരു അഅറാബി (ഗ്രാമീണനായ അറബി)കയറി വന്നു. അദ്ദേഹം രണ്ടുരുള കഴിച്ചു അപ്പോള്‍ റസൂല്‍ (സ്വ)പറഞ്ഞു അവന്‍ അല്ലാഹുവിന്റെു നാമം ഉരുവിട്ടാല്‍ നിങ്ങള്ക്കു ഇത് തികയുക തന്നെ ചെയ്യും.60

60. ഈ ഹദീസില്‍ നിന്ന് ബിസ്മി ചെല്ലുന്നത് അനുഗ്രഹത്തിന് കാരണമാകുമെന്നും, മറിച്ചായാല്‍ അനുഗ്രഹം തടയപ്പെടാന്‍ ഇടയാകുമെന്നും സിദ്ധിക്കുന്നു.
 
138. അനസ്(റ)വില്‍ നിന്ന്;റസൂല്‍ (സ്വ)പറഞ്ഞു;ഭക്ഷണം കഴിച്ചു അല്ലാഹുവിനെ സ്തുതിക്കുകയോ പാനം ചെയ്തു അല്ലാഹുവിനെ സ്തുതിക്കുകയോ ചെയുന്ന ദാസനെ അല്ലാഹു തീര്ച്ചായായും ഇഷ്ട്ടപ്പെടുന്നു.