104. ആയിഷ (റ) യില്‍ നിന്ന്, റസൂല്‍ (സ) മരിക്കുവോളം അവിടുത്തെ വീട്ടുക്കാര്‍ തുടര്ച്ചയായി രണ്ടു ദിവസം തൊലികളഞ്ഞ ഗോതമ്പ് റൊട്ടി വയറുനിറയെ തിന്നിട്ടില്ല. |
|
105. അബൂ ഉമാമ അല്‍ ബാഹിലിയില്‍ നിന്ന്, തൊലി നീക്കാത്ത ഗോതമ്പ് റൊട്ടിയെക്കാള്‍ കൂടുതലായി ഒന്നും തന്നെ റസൂല്‍ (സ) യുടെ വീട്ടുക്കാര്ക്ക് ലഭിക്കാരുണ്ടയിരുന്നില്ല. |
|
106. ഇബ്നു അബ്ബാസ്(റ) വില്‍ നിന്ന്, റസൂല്‍ (സ)യും അവിടുത്തെ വീട്ടുക്കാരും തുടര്ച്ച യായ രാത്രികളില്‍ ഭക്ഷണമൊന്നും ലഭിക്കാതെ വയറു ചുരുട്ടി കഴിച്ചുകൂട്ടുമായിരുന്നു. അവരുടെ മുഖ്യഭക്ഷണം തോലികലയാത്ത ഗോതമ്പ് റോട്ടിയായിരുന്നു. |
|
107. സഹലുബ്നു സആദില്‍ നിന്നും അബുഹാസിം ഉദ്ധരിക്കുന്നു. അദ്ദേഹത്തോട് ആരോ ചോദിച്ചു; റസൂല്‍ (സ) നേര്ത്തം വെളുത്ത ഗോതമ്പ് റൊട്ടി കഴിച്ചിട്ടുണ്ടോ? അപ്പോള്‍ സഹല് പറഞ്ഞു;റസൂല്‍ (സ) അല്ലഹിവ്നെ കണ്ടുമുട്ടുന്നതുവരെ വെളുത്ത നേര്ത്ത ഗോതമ്പ് കണ്ടിട്ടില്ല. വീണ്ടും ചോദിക്കപെട്ടു. റസൂല്‍ (സ) യുടെ കാലത്ത് നിങ്ങള്ക്ക് തരിപ്പയില്ലായിരുന്നോ? അദ്ദേഹം: ഞങ്ങള്ക്ക്ട തരിപ്പയില്ലയിരുന്നു. പിന്നെയും ചോദിക്കപെട്ടു: അപ്പോള്‍ നിങ്ങലെങ്ങനെയായിരുന്നു തൊലി ഗോതമ്പ് ഉപയോഗിച്ചിരുന്നത്? അദ്ദേഹം: ഞങ്ങള്‍ അത് ഊതിപറപ്പിക്കുകയും വെള്ളം ചേര്ത്ത് മാവാക്കുകയും ചെയ്യും. |
|
108. അനസ് (റ) വില്‍ ഇന്ന്, നബി(സ) തീന്മേശയിലോ തളികയിലോവെച്ചു ആഹാരം കഴിച്ചിട്ടില്ല. നേര്ത്ത റൊട്ടിയും അവിടുന്ന് കഴിച്ചിട്ടില്ല. അപ്പോള്‍ ഞാന്‍ ഖതാദയോട് ചോദിച്ചു; അപ്പോഴവര്‍ എന്തിന്മേലയിരുന്നു ഭക്ഷിച്ചിരുന്നത്? അദ്ദേഹം: ഈ സുപ്രയില്‍. |
|