Advanced Hadees Search
റസൂല്‍ (സ്വ) യുടെ ചാരിയിരുത്തം
മലയാളം ഹദീസുകള്‍
90. ജാബിരുബ്നു സമുരയില്‍ നിന്ന്, റസൂല്‍(സ) അവിടുത്തെ ഇടതുഭാഗത്ത് ഒരു തലയണ വച്ച് അതിന്മേല്‍ ചരിയിരിക്കുന്നത് ഞാന്‍ കാണുകയുണ്ടായി. |
91. അബ്ദുരഹ്മാനുബ്നു അബീബകര: തന്റെ പിതാവില്‍ നിന്നുദ്ധരിക്കുന്നു.39റസൂല്‍ (സ) പറഞ്ഞു; പാപങ്ങളില്‍ ഏറ്റവും വലുത് ഞാന്‍ നിങ്ങള്ക്ക് അറിയിചിട്ടുതരെട്ടെയോ? അവര്‍ പറഞ്ഞു.അതെ, റസൂലുല്ലഹ്, അവിടുന്ന് പറഞ്ഞു: അല്ലാഹുവില്‍ പങ്കുചെര്ക്കല്‍, മാതാപിതാക്കളെ ധിക്കരിക്കല്‍. റസൂല്‍ (സ) ചരിയായിരുന്നു ഇരുന്നിരുന്നത്. അവിടുന്ന് എഴുന്നെട്ടിരുന്നുകൊണ്ട് പറഞ്ഞു;കള്ളസാക്ഷ്യവും. റസൂല്‍ (സ) അതു പറഞ്ഞു കൊണ്ടേയിരുന്നു. അവിടുന്ന് ഒന്നും ഇനി പറയാതിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചുപോയി. |
39. ഇദ്ദേഹം പ്രശസ്ത സ്വഹാബി അബൂബുക്ര നുഫൈഹുബ്നു ഹാരിസ് ആണ്. അബൂബക്ര എന്നപേരില്‍ പ്രശസ്തന്‍. |
92. അബൂജുഹൈഫയില്‍ നിന്ന്, റസൂല്‍ (സ) പറഞ്ഞു; ഞാന്‍ ചരിയിരുന്നുകൊണ്ട് ഭക്ഷണം കഴിക്കുകയില്ല. |