Advanced Hadees Search




വിവിധ ഹദീസ് വിഷയങ്ങള്‍ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

റസൂല്‍ (സ്വ)യുടെ അരക്കച്ച

മലയാളം ഹദീസുകള്‍


84. അബൂബുര്ട തന്റെ പിതാവില്‍ നിന്ന്,(36) ആയിഷ (റ) കഷ്ണം വെച്ച് തുന്നിയ ഒരു വസ്ത്രവും പരുക്കന്‍ അരയുടുപ്പും ഞങ്ങളുടെ അടുക്കല്‍ കൊണ്ടുവന്നു കൊണ്ട് പറഞ്ഞു, ഈ രണ്ടു വസ്ത്രങ്ങലണിഞ്ഞവരായിരിക്കെയാണ് റസൂല്‍(സ) യുടെ ആത്മാവ് പിടിക്കപെട്ടത്‌.

36. നിവേദകന്‍ അബൂബുര്ടയുടെ പിതാവ് പ്രശസ്ത സഹാബി അബൂമൂസല്‍ അശ്അരിയാണ്. അശ്അസിന്റെ പിതൃസഹോദരിയുടെ പേര് രഹൂം എന്നും അവരുടെ പിതൃസഹോദരന്റെ പേര് ഉബൈടുബ്നു ഖാലിദ്‌ അല്‍ മുഹാരിബി എന്നുമാണ്.
 
85. അശ്അസുബ്നു സുലൈം പറയുന്നു, എന്റെ പിതൃസഹോദരി അവരുടെ പിതൃസഹോദരനില്‍ നിന്ന് കേട്ടതായി പറയുന്നു; ഞാന്‍ മദീനയിലൂടെ നടന്നു പോകുമ്പോള്‍ ഒരാള്‍ എന്റെ പിന്നില്‍ നിന്ന് വിളിച്ചു പറഞ്ഞു;നിന്റെ തുണി നിലത്തുനിന്നു അല്പം കയറ്റിയുടുക്കുക. അതാണ്‌ സൂക്ഷ്മത. ഞാന്‍ തിരിഞ്ഞു നോക്കില്‍ അപ്പോള്‍ അത് റസൂല്‍(സ) യായിരുന്നു. ഞാന്‍ പറഞ്ഞു; റസൂലുല്ലാഹ്, ഇത് കറുപ്പും വെള്ളയും വരകളുള്ള ഒരു പുതപ്പുമാത്രമാണല്ലോ. അപ്പോള്‍ അവിടുന്ന് പറഞ്ഞു; നിനക്ക് എന്നില്‍ ഒരു മാതൃകയില്ലേ? അപ്പോള്‍ ഞാന്‍ നോക്കുമ്പോള്‍ അവിടുത്തെ അരയുടുപ്പ് കണങ്കാലിന് പകുതിവരെ മാത്രമേ ഇറങ്ങിനില്ക്കുന്നുല്ലുവായിരുന്നു.
 
86. സലമാതുബ്നു അകവയില്‍ നിന്ന്, ഉസ്മാനുബ്നു അഫ്ഫാന്‍ കാല്തണ്ടയുടെ പകുതിവരെ താഴ്ത്തിയെ അരയുടുപ്പ് അണിയാരുള്ളൂ.
അദ്ദേഹം പറയുമായിരുന്നു: ഇങ്ങനെയായിരുന്നു എന്റെ സ്നേഹിതന്‍ നബി(സ) യുടെ അരകച്ച.37

37. ഈ റിപ്പോര്ടിന്റെ സനദ് ദുര്ബഅലമാണ്. പക്ഷെ , ഇതിന്റെ രണ്ടാം ഖണ്ഡം മറ്റു ഉപോല്ബെലകമായ റിപ്പോടുകലാല്‍ സ്വീകാര്യമാണ്.
 
87. ഹുടയ്ഫതുല്‍ യമാനില്‍ നിന്ന്, റസൂല്‍ (സ) എന്റെയോ അവിടുതെയോ കാലിന്റെ മാംസ പേശിയില്‍ പിടിച്ചുകൊണ്ടു പറഞ്ഞു; ഇതാണ് അരയുടുപ്പ് ഇറങ്ങി നില്ക്കാനുള്ള സ്ഥാനം. വിസമ്മ തമാനെങ്കില്‍ താഴോട്ടാകാം. അതിനും സമ്മതമില്ലെങ്കില്‍ നേരിയാ ണികള്‍ മറച്ചുകൊണ്ട്‌ വസ്ത്രം ധരിക്കാവതല്ല.