Advanced Hadees Search
റസൂല്‍ (സ്വ) യുടെ പാദരക്ഷ
മലയാളം ഹദീസുകള്‍
52. ഖതാദയില്‍ നിന്ന്, ഞാന്‍ അനസുബ്നു മാലികിനോട് ചോദിച്ചു; നബി (സ്വ)യുടെ ചെരുപ്പ് എങ്ങനെയായിരുന്നു? അദ്ദേഹം പറഞ്ഞു. അവ രണ്ടിനും രണ്ടുവാരുകള്‍ വീതമുണ്ടായിരുന്നു. |
53 . ഇബ്നുഅബ്ബാസ് (റ) വില്‍ നിന്ന്, റസൂല്‍(സ്വ) യുടെ ചെരുപ്പിന് രണ്ടു വാറുകലുണ്ടായിരുന്നു. മുന്ഭാ്ഗത്ത് നിന്ന് രണ്ടായി പിളര്ന്നതയിരുന്നു അത്. |
54. ഈസബ്നു ത്വഹ്മാനില്‍ല്‍ നിന്ന്, അനസുബ്നു മാലിക് രോമങ്ങള്‍ നീക്കിയ തോലുകൊണ്ടുള്ള രണ്ടുചെരുപ്പുകള് ഞങ്ങള്ക്ക്ന പുറത്തെടുത്തു തരികയുണ്ടായി. അതിനു രണ്ടുവാരുകലുണ്ടായിരുന്നു. അനസില്‍ നിന്ന് പിന്നീടു ഥാബിത് എന്നോട് റിപ്പോര്ട്ട് ചെയ്തത്, അത് രണ്ടും നബി (സ്വ) യുടെ രണ്ടു ചെരുപ്പുകലായിരുന്നു എന്നാണ്. |
55. ഉബൈദ്ബ്നു ജുരയ്ജില്‍ നിന്ന്, അദ്ദേഹം ഇബ്നൂ ഉമറിനോട് ചോദിച്ചു: താങ്കള്‍ ശുദ്ധീകരിച്ച തോല്‍ചെരുപ്പു ഉപയോഗിക്കുന്നതായി ഞാന്‍ കാണുന്നല്ലോ? അദ്ദേഹം പറഞ്ഞു; റസൂല്‍(സ്വ) രോമമൊഴിവക്കിയ തോല്‍ ചെരുപ്പ് ധരിക്കുന്നതായി ഞാന്‍ കണ്ടിട്ടുണ്ട്. അത് ധരിച്ചുകൊണ്ട് വുദു എടുക്കുകയും ചെയ്യുമായിരുന്നു. അതിനാല്‍ ഞാനും അത് ധരിക്കാന്‍ ഇഷ്ട്ടപെടുന്നു. |
56. അബൂഹുരൈറയില്‍ നിന്ന്, റസൂല്‍(സ്വ) യുടെ ചെരുപ്പിന് രണ്ടു വാരുകലുണ്ടായിരുന്നു. |
57. അമ്രുബ്നു ഹുറയ്തു പറയുന്നു: റസൂല്‍(സ്വ) കഷണം വെച്ച് തുന്നിയ രണ്ടു ചെരുപ്പുകലണിഞ്ഞു നമസ്കരിക്കുന്നത് ഞാന്‍ കാണുകയുണ്ടായി.(26) |
26. ഇതില്‍നിന്നും മറ്റു ചില റിപ്പോര്ട്ടുകളില്‍ നിന്നും ചെരുപ്പണിഞ്ഞു നമസ്കരിക്കാമെന്ന് മനസ്സിലാകുന്നു. |
58. അബൂ ഹുറൈറയില്‍ നിന്ന്, റസൂല്‍(സ്വ) പറഞ്ഞു: നിങ്ങളാരും തന്നെ ഒരു ചെരുപ്പ് മാത്രം അണിഞ്ഞു നടക്കരുത്, ഒന്നുകില്‍ രണ്ടും ഒരുമിച്ചു അണിയുക അല്ലെങ്കില്‍ രണ്ടും അഴിച്ചു ഒഴിവാക്കുക. |
59. ജാബിരില്‍ നിന്ന്, ഒരാള് ഇടതുകൈകൊണ്ട് ഭക്ഷിക്കുന്നതും ഒരു ചെരുപ്പ് മാത്രം അണിഞ്ഞു നടക്കുന്നതും നബി(സ്വ) വിരോധിച്ചിരിക്കുന്നു. (27) |
27. ഇതുരണ്ടും പിശാചിന്റെ സ്വഭാവമാണെന്ന് മറ്റുചില റിപ്പോര്ടുകളിലുണ്ട്. (വിവ:) |
60. അബൂ ഹുറൈറയില്‍ നിന്ന്, നബി(സ്വ) പറഞ്ഞു: നിങ്ങളിലൊരാള് ചെരുപ്പണി യുമ്പോള് വല്തുകൊണ്ട് ആരംഭിക്കുകയും അഴിക്കുമ്പോള് ഇടതുകൊണ്ട് ആരംഭിക്കുകയും ചെയ്യട്ടെ. അതായതു, ആദ്യം അണിയുന്നത് അവസാനം അഴിക്കുന്നതാവട്ടെ. |
61.ആയിഷ (റ) യില്‍ നിന്ന്, മുടി ചീകുന്നതിലും ചെരുപണിയുന്നതിലും ശുചീകരണതിലും കഴിയാവുന്നിടത്തോളം വലതുകൊണ്ടാരംഭിക്കാന്‍ റസൂല്‍(സ്വ) ഇഷ്ട്ടപെട്ടിരുന്നു |