Advanced Hadees Search
റസൂല് (സ്വ) യുടെ മേല്‍ ജോഡി
മലയാളം ഹദീസുകള്‍
50. അബ്ദുല്ലാഹിബ്ന് ബുറൈദ തന്റെ പിതാവില്‍ നിന്, നജ്ജാശി ചക്രവര്ത്തി നബി(സ്വ) ക്ക് തനി കറുപ്പ് വര്ണ്ണ്ത്തിലുള്ള രണ്ടു മേല്ജോടികള്‍ സമ്മാനമായി നല്കുകയുണ്ടായി. അവിടുന്ന് അത് ധരിക്കുകയും വുദു എടുക്കുമ്പോള്‍ അതിന്മേല്‍ തടവുകയും ചെയ്യുമായിരുന്നു.(24) |
24. എത്യോപ്യയിലെ രാജാക്കന്മാരുടെ സ്ഥാനപേരാണ് നജ്ജാശി എന്നത്. ഇദ്ധേഹത്തിന്റെ യദാര്ത്ഥ പേര് "അസ്വഹമത് "എന്നാണ്. നബി(സ്വ) കത്ത് മുഖേന ഇസ്ലാമിലേക്ക് ക്ഷണിച്ച രാജാക്കന്മാരില്‍ ഒരാളായിരുന്നു ഇദ്ദേഹം. ഇദ്ദേഹം ഭൂരിപക്ഷാഭിപ്രയമാനുസരിച്ചു ആറാം വര്ഷം ഇസ്ലാം ആശ്ലേഷിച്ചു. ഇസ്ലാമിന്റെ പ്രാരംഭഘട്ടത്തില്‍ മുസ്ലികള്‍ എത്യോപയിലേക്ക് പലായനം ചെയ്തപ്പോള്‍ അവരെ അദ്ദേഹം നല്ലനിലക്ക് സ്വീകരിക്കുകയുണ്ടായി. ഹി:2 ല്‍ മരണമടഞ്ഞ ഇദേഹത്തി നുവേണ്ടിയായിരുന്നു നബി (സ്വ) അസാന്നിധ്യത്തിലുള്ള മയ്യിത്ത് നമസ്കാരം നിര്‍വഹിച്ചത്. |
51.മുഗീറത്തുബ്നു ശുഹൈബ പറഞ്ഞതായി ശുഐബയില്‍ നിന്ന് അബൂ ഇസ്ഹാഖ് ഉദ്ധരിക്കുന്നു: "ദിഹിയ്യ " (25) നബി (സ്വ) ക്ക് രണ്ടു മേല്ജോടികള്‍ സമ്മാനമായി നല്കി. അവിടുന്നത് ധരിക്കുകയും ചെയ്തു. |
25. അഞ്ചാം നമ്പര്‍ അടികുറിപ്പ് നോക്കുക. |