Advanced Hadees Search




വിവിധ ഹദീസ് വിഷയങ്ങള്‍ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

റസൂല്‍ (സ്വ)യുടെ വസ്ത്രം

മലയാളം ഹദീസുകള്‍


40. ഉമ്മുസലമ പറയുന്നു: റസൂല്‍‍ (സ്വ) ധരിക്കാന്‍ ഏറെ ഇഷ്ട്ടപെട്ടിരുന്ന വസ്ത്രം നീളക്കുപ്പായമായിരുന്നു.
 
41. മുആവിയതുബ്നു ഖുര്രറ തന്റെ പിതാവില് നിന്ന്, നബി(സ്വ) യുമായി അനുസരനക്കരാര് ചെയ്യാന് മുസയ്ന ഗോത്ര സംഘത്തോടൊപ്പം ഞാനും അവിടുത്തെ അരികെ ചെല്ലുകയുണ്ടായി. അവിടുന്ന് ധരിച്ച നീളക്കുപ്പയം തുറന്നിട്ടതയിരുന്നു. അഥവാ, അദ്ദേഹം പറഞ്ഞത്, കുപ്പായത്തിന്റെ കുടുക്ക് അഴിചിട്ടതായിരുന്നുവെന്നാണ്. അങ്ങനെ ഞാന് എന്റെ കൈ അവിടുത്തെ കുപ്പയമാരിലൂടെ കടത്തി പ്രവാചകത്വ മുദ്ര സ്പര്ശിച്ചു.
 
42. അനസുബ്നു മാലിക് (റ) വില്‍ നിന്ന്, നബി(സ്വ) രോഗിയായിരിക്കെ ഉസാമാതുബ്നു സൈദിനെ അവലംബിച്ചു ഒരിക്കല്‍ പുറത്തുവരികയുണ്ടായി. അപ്പോള്‍ അവിടുന്നു ഖത്വര്‍ പ്രദേശത്ത് നിര്മിച്ച ഒരു തരം വസ്ത്രം ചുമലിലനഞ്ഞിരുന്നു. എന്നിട്ട് ജനങ്ങള്ക്ക് ഇമാമായി നമസ്കരിക്കുകയും ചെയ്തു.
 
43. അബൂസഈദില് ഖുദ്രിയില്‍ നിന്ന്, റസൂല്‍‍ (സ്വ) ഒരു പുത്‌വസ്ത്രമനിഞ്ഞാല്‍ ആ വസ്തത്തിനു അവിടുന്ന് അതിന്റെ പേര് വിളിക്കുമായിരുന്നു. അതായത് തലപ്പാവ്, നീളകുപ്പയം, തട്ടം എന്നിങ്ങനെ. അനന്തരം അവിടുന്ന് ഇങ്ങനെ പ്രാര്തിക്കും അല്ലാഹുവേ, നീ വസ്ത്രം ധരിപ്പിച്ചത് കാരണം നിനക്കാകുന്നു സ്തുതി. ഇതിന്റെ നന്മയും ഇത് നിര്മിച്ചതിന്റെ ഗുണവും ലഭിക്കുവാന് നിന്നോട് ഞാന് ചോദിക്കുന്നു. ഇതിന്റെ തിന്മയും ഇത് നിര്മ്മിച്ചതിലുള്ള ദോഷവും എനിക്കെല്കാതിരിക്കുവാന് നിന്നില് ഞാന്‍ അഭയം തേടുന്നു.
 
44. അനസ്(റ)വില്‍ നിന്ന് റസൂല്‍‍(സ്വ) ധരിക്കാന്‍ ഏറെ ഇഷ്ട്ടപെട്ടിരുന്നത് യമനില്‍ നിര്മി്ച്ചിരുന്ന ഒരു തരം അലങ്കരിച്ച പരുത്തിവസ്ത്രമായിരുന്നു.
 
45. ഔരുബ്നു അബീജുഹയ്ഫ തന്റെ പിതാവില് നിന്ന് ഉദ്ധരിക്കുന്നു;നബി (സ്വ) ഒരു ഇളംചെമപ്പ് വസ്ത്രമണിഞ്ഞവനായിരിക്കെ ഞാന്‍ അദ്ദേഹത്തെ കാണുകയുണ്ടായി. അതിന്റെ ഇരുകരകളുടെയും തിളക്കതിലേക്ക് ഞാനിപ്പോഴും നോക്കുന്നതുപോലെ തോന്നുന്നു.
 
46. ഇബ്നു അബ്ബാസ്‌(റ) വില്‍ നിന്ന്: റസൂല്‍‍(സ്വ) പറഞ്ഞു: നിങ്ങള്‍ വെള്ള വസ്ത്രമുപയോഗിക്കുക. ജീവിക്കുന്നവര് അത് ധരിക്കട്ടെ, മരിച്ചവരെ അതില്‍ കഫന് ചെയ്യുക. കാരണം, അത് നിങ്ങളുടെ വസ്ത്രങ്ങളില് ഉത്തമമാകുന്നു.
 
47. സമുറതുബ്നു ജുന്‍ദുബില്‍ നിന്ന്;റസൂല്‍‍(സ്വ) പറഞ്ഞു: നിങ്ങള്‍ വെള്ളയണിയുക . കാരണമത് വൃത്തിയുള്ളതും നല്ലതുമാകുന്നു. മരിച്ചവരെ അതില്‍ പൊതിയുകയും ചെയ്യുക.
 
48. ആയിഷ (റ)യില്‍ നിന്ന്, ഒരു ദിവസം പ്രഭാതത്തില്‍ നബി(സ്വ) പുറപെടുമ്പോള്‍ അവിടുന്ന് കറത്തരോമം കൊണ്ടുള്ള വീതിയേറിയ വലിയ വസ്ത്രമായിരുന്നു ധരിച്ചിരുന്നത്.
 
49. മുഗീരതുബ്നു ശുഎബില് നിന്ന്, നബി(സ്വ) റോമില്‍ നിര്മിച്ച ഇടുങ്ങിയ കഫ്ഫുള്ള ജുബ്ബ ധരിച്ചിരുന്നു.