Advanced Hadees Search




വിവിധ ഹദീസ് വിഷയങ്ങള്‍ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

നരച്ചമുടിയില്‍ റസൂല്‍ (സ്വ) യുടെ ചായം പൂശല്‍

മലയാളം ഹദീസുകള്‍


32. അബൂ രിംത:യില്‍ നിന്ന്, ഞാന്‍ എന്റെ ഒരു മകനെയും കൊണ്ട് നബി(സ്വ)യുടെ അടുക്കല്‍ ചെന്നു. അവിടുന്ന് ചോദിച്ചു: ഇത് നിന്റെ മകനാണോ? ഞാന്‍ പറഞ്ഞു. അതെ ;അവനെ ഞാന്‍ ഇവിടെ കൊണ്ട് വന്നതാണ്. അവിടുന്ന് പറഞ്ഞു. അവന് നിന്റെ മേല് കുറ്റം ചെയ്യതിരിക്കട്ടെ.(16)അദ്ദേഹം പറഞ്ഞു:ഞാന്‍ നബി (സ്വ)യുടെ നരയുടെ ചെമപ്പ് കണ്ടു.

16. ജാഹിലിയ്യത്തിലെ ഒരു സമ്പ്രദായം ദുര്ബലപെടുതുകയാണ് നബി (സ്വ) ഇവിടെ ചെയ്യുന്നത്. ഒരാളുടെ കുറ്റത്തിന് അയാളുടെ അടുത്തബന്ധുവിനെ പിടികൂടുകയായിരുന്നു അവര്‍ ചെയ്തിരുന്നത്. ഇതേ സംഭവം അബൂ ദാവൂദ് റിപ്പോടി ചെയ്തതില്‍ "ഭാരം ചുമക്കുന്ന ഒരാളും മറ്റൊരാളുടെ ഭാരം ചുമക്കുകയില്ല" എന്ന സൂക്തം ഉദ്ധരിക്കുകയും ചെയ്തതായി പറയുന്നു.
 
അബൂ ഈസ (തിര്മിദി)പറയുന്നു: ഈ വിഷയത്തില് ഉദ്ധരിക്കപെട്ട ഏറ്റവും ശരിയും വ്യക്തവുമായ റിപ്പോര്ട്ട് ഇതാണ്. കാരണം ശരിയായ റിപ്പോര്ടുകളിലുള്ളത് അവിടുത്തെ നര കഠിനമായിരുന്നില്ല എന്നാണ്‌.
 
33. ഉസ്മാനുബ്നു മൌഹിബില്‍ നിന്ന്, റസൂല്‍ (സ്വ)യുടെ മുടി ചായം പൂശിയിരുന്നോയെന്നു അബൂഹുറൈറയോട് ഒരാള്‍ ചോദിക്കുകയുണ്ടായി. അപ്പോള്‍ അദ്ദേഹം പറഞ്ഞു: അതെ
 
അബൂ ഈസ (തിര്മിഹദി)പറയുന്നു: ഉസ്മാനുബ്നു മൌഹിബില്‍ നിന്ന് ഉമ്മുസലാമ പറഞ്ഞതായി അബൂഉവന ഈ ഹദീസ് റിപ്പോര്ട്ട് ചെയുന്നുണ്ട്.(17)

17. ഉസ്മാനുബ്നു മൌഹിബ് ഉമ്മുസലമയുടെ അടുക്കല്‍ ചെന്നപ്പോള്‍ നബി (സ്വ) യുടെ ചായം പൂശിയ ഒരു എഴാമുടി കാണിച്ചുകൊടുത്തതായി ഇബ്നുമാജ ഉദ്ധരിക്കുന്നുണ്ട്. ബുഖരിയിലും ഇതുണ്ട്.
 
34. അനസ്(റ) വില്‍ നിന്ന്, റസൂല്‍(സ്വ)യുടെ മുടി ചായം പൂശിയതായി ഞാന്‍ കാണുകയുണ്ടായി.
 
35. അബ്ദുല്ലാഹിബ്നു മുഹമ്മദുബ്നു ഉഖൈലില്‍ നിന്ന്, റസൂല്‍ (സ്വ)യുടെ ചായം പൂശിയ മുടി അനസ് (റ)വിന്റെ പക്കല്‍ ഞാന്‍ കാണുകയുണ്ടായി.(18)

18.നബി(സ്വ) യുടെ മുടി ചായം പൂശിയതായും അല്ലാതെയുമുള്ള റിപ്പോര്ടുകള്‍ വന്നിട്ടുണ്ട്. ഇമാം നവവി ചൂണ്ടിക്കാട്ടിയതുപോലെ, ചില സമയങ്ങളില്‍ ചായം പൂശുകയും അധിക സമയങ്ങളിലും ചായം പൂശാതിരിക്കുകയുമാവാം അവിടുന്ന് ചെയ്തിരുന്നത്. ഓരോരുത്തരും തങ്ങള്‍ കണ്ട രൂപം നിവേദനം ചെയ്തുവെന്ന് മാത്രം.