Advanced Hadees Search




വിവിധ ഹദീസ് വിഷയങ്ങള്‍ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഹമ്മദ്‌ നബി (സ) യുടെ മുടി

മലയാളം ഹദീസുകള്‍


صحيح : അനസുബ്നു മലികില്‍ നിന്ന്: റസുല്‍ (സ) യുടെ കേശം അവിടുത്തെ ചെവികളുടെ പകുതി വരെയായിരുന്നു(10)

10. അനസ്(റ) വില്‍ നിന്നുതന്നെയുള്ള ഇബ്നുമാജയുടെ നിവേദനത്തില്‍, ചെവികള്ക്കും ചുമലുകള്ക്കും ഇടയിലായിരുന്നു എന്നാണുള്ളത്.
 
صحيح : ആയിശ (റ) യില്‍ നിന്ന് : ഞാനും റസുല്‍ (സ) യും ഒരേ പാത്രത്തില്‍ നിന്നും കുളിക്കാറുണ്ടായിരുന്നു. അവിടുത്തേക്ക്‌ ചെവിക്കുറ്റിയില്‍ നിന്ന് ഇറങ്ങിയതും ചുമലിലേക്ക് എത്താത്തതുമായ രൂപത്തില്‍ മുടിയുണ്ടായിരുന്നു.
 
صحيح : അബുത്വാലിബിന്റെ പുത്രി ഉമ്മു ഹാനിഅ പറയുന്നു: റസുല്‍ (സ) (മക്കവിജയ ദിവസം) മക്കയില്‍ പ്രവേശിക്കുമ്പോള്‍ അവിടുത്തെ മുടി നാലായി ചീകിയൊതിക്കിയിരുന്നു.
 
صحيح : ഇബ്നു അബ്ബാസ്‌ (റ) ല്‍ നിന്ന് : റസുല്‍ (സ) അവിടുത്തെ മുടി ആദ്യകാലത്ത് അഴിച്ചിട്ടിരുന്നു. മുശ് രിക്കുകള്‍ അവരുടെ മുടി തലയുടെ ഇരു വശത്തേക്കും ചിതറിയിടുകയും അഹല് കിതബുകാര്‍ അവരുടെ മുടി അഴിച്ചിടുകയും ചെയ്തിരുന്നു. പ്രത്യേക കല്പനകള്‍ ഒന്നും വന്നിട്ടില്ലാത്ത കാര്യങ്ങളില്‍ അവിടുന്ന് അഹല് കിതബുകാരോട് ചേര്‍ന്ന് നില്‍ക്കുന്നതാണ് ഇഷ്ടപെട്ടിരുന്നത്. പില്‍കാലത്ത് റസുല്‍ (സ) അവിടുത്തെ മുടി തലയുടെ ഇരു ഭാഗങ്ങളിലേക്കും ചീകിയൊതുക്കിയിടുകയാണുണ്ടായത് . (11)

11. ഇത് നബി(സ്വ) യുടെ മക്കാ വിജയനാളിലുള്ള പ്രവേശനമാണ്. മൊത്തം നാല് തവണ അവിടുന്ന് മദീനയിലേക്ക് ഹിജ്ര പോയശേഷം മക്കയില്‍ വന്നിട്ടുണ്ട്. നഷ്ട്ടപെട്ട ഉമ്ര വീട്ടാനും, ജഹ്രാനയില്‍ വന്നതും വിടവാങ്ങല്‍ ഹജ്ജിനുവേണ്ടി വന്നതുമാണ് മറ്റു മൂന്നു സന്ദര്ഭങ്ങള്‍ . ഈ സംഭവം നിവേദനം ചെയ്യുന്ന ഉമ്മുഹാനിഅ' അലി (റ) വിന്റെ സഹോദരിയാണ്. മക്കവിജയ ദിവസമാണ് വിശ്വാസിനിയായത്. മുആവിയയുടെ ഭരണക്കാലത്ത് മരിച്ചു