Advanced Hadees Search




വിവിധ ഹദീസ് വിഷയങ്ങള്‍ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

റസൂല്‍ (സ്വ)യുടെ ശരീരഘടന

മലയാളം ഹദീസുകള്‍


1. അനസ് (റ) വില്‍ നിന്നു നിവേദനം: റസൂല്‍ (സ്വ) നീണ്ടവരോ കുറിയവരോ ഏറെവെളുത്തവരോ തവിട്ടു നിറമുള്ളവരോ ആയിരുന്നില്ല. ചുരുങ്ങിചുരുണ്ടതോ നേര്ത്തുനീണ്ടതോ ആയ കേശത്തോടെ കൂടിയവരുമായിരുന്നില്ല. നാല്പുതാം വയസ്സിന്റെ് പ്രാരംഭത്തില്‍ അദ്ദേഹത്തെ അല്ലാഹു പ്രവാചകനായി നിയോഗിക്കുകയുണ്ടായി. അങ്ങനെ മക്കയില്‍ പത്തുവര്ഷ മദീനയില്‍ പത്തുവര്ഷ്വും കഴിച്ചുകൂട്ടി. (1) അവിടുത്തെ ശിരസ്സിലും താടിയിലുമായി ഇരുപത് മുടിപോലും നരച്ചിരുന്നില്ല.

1. മറ്റൊരു നിവേദനത്തില്‍ അവിടുന്ന് മക്കയില്‍ പതിമൂന്ന് വര്ഷവും മദീനയില്‍ പത്ത്‌ വര്ഷവും താമസിച്ചുവെന്നും അറുപത്തി മൂന്നാം വയസ്സില്‍ മൃതിയടഞ്ഞുവെന്നുമാണ്. ഈ നിവേദകന്‍ പത്തില്‍ കവിഞ്ഞത് ഒഴിവാക്കി എന്നെയുള്ളൂ.
 
2. അനസ് (റ)വില്‍ നിന്നു നിവേദനം: റസൂല്‍ (സ്വ) മിതഗാത്രനായിരുന്നു. നീണ്ടവരോ കുറിയവരോ ആയിരുന്നില്ല. അഴകാര്ന്ന ശരീരമുള്ളവരുമായിരുന്നു. അവിടുത്തെ കേശം ചുരുണ്ടതോ നീണ്ടതോ ആയിരുന്നില്ല. ഇളം ചുവപ്പു നിറമായിരുന്നു. നടക്കുമ്പോള്‍ മുന്നോട്ട് അല്പം ചായുമായിരുന്നു.(നാലാം നബര്‍ റിപ്പോര്ട്ടു കൂടി നോക്കുക)
 
അദ്ദേഹത്തില്‍ നിന്നുതന്നെയുള്ള മറ്റൊരു റിപ്പോര്ട്ടില്‍, ഇളം ചുവപ്പ് വസ്ത്രമണിഞ്ഞു ചുമലിലോളം മുറ്റിയ മുടിയോടുകൂടിയിരിക്കുമ്പോള്‍ റസൂല്‍ (സ്വ) യെക്കാള്‍ സൗന്ദര്യവാനായി ഞാനാരെയും കണ്ടിട്ടില്ല. അവിടുന്നു ഇരുചുമലുകളും വിശാലതയുള്ളവരായിരുന്നു. ഏറെ നീണ്ടവരോ അധികം കുറിയവരോ ആയിരുന്നില്ല.
 
4. അലിയ്യുബ്നു അബീത്വാലിബ്(റ) വില്‍ നിന്ന് നിവേദനം: റസൂല്‍ (സ്വ) നീണ്ടവരോ കുറിയവരോ ആയിരുന്നില്ല. കരുത്തുള്ള മുഷ്ടിയും പാദങ്ങളുമുള്ളവരും വലിയശിരസ്സും തടിച്ച സന്ധിയെല്ലുകളുമുള്ളവരും രോമാവ്യതമായ മാറോടു കൂടിയവരുമായിരുന്നു. നടക്കുമ്പോള്‍ ഉയരങ്ങളില്‍ നിന്നിറങ്ങി വരുന്നതുപോലെ മുന്നോട്ടു ചായുമായിരുന്നു. അദ്ദേഹത്തിനു മുമ്പോ പിമ്പോ അവിടുത്തെപ്പോലെ ആരെയും ഞാന്‍ കണ്ടിട്ടില്ല.
 
5. ജാബിറ്ബ്നു സമുറ:യില്‍ നിന്ന്: റസൂല്‍ (സ്വ) വലിയവായുള്ള ചെമപ്പു കലര്ന്ന് വെളുത്ത നേത്രങ്ങളുള്ള മെലിഞ്ഞമടമ്പോടു കൂടിയ ആളായിരുന്നു. നിവേദകരില്‍ ഒരാളായ ശുഅബ: മറ്റൊരാളായ സമ്മാക്കിനോടു ചോദിച്ചു: എന്താണ് വലിയവായുള്ള എന്നതു കൊണ്ടുദ്ദേശിക്കുന്നത്? അദ്ദേഹം: പ്രൌഡമായ വായുള്ളവന്‍. ഞാന്‍: ചെമപ്പു കലര്ന്ന വെളുത്തനേത്രങ്ങള്‍ കൊണ്ടോ? അദ്ദേഹം: വിശാലനേത്രം. ഞാന്‍: എന്താണ് മെലിഞ്ഞമടബ്‌? അദ്ദേഹം, കാല്‍ മടമ്പില്‍ മാംസം കുറഞ്ഞവന്‍.
 
6. ജാബിറുബ്നുസമുറയില്‍ നിന്ന്: പൂര്ണ്ണചന്ദ്രന്‍ പ്രകാശിച്ചുനില്ക്കുമന്ന രാവില്‍ ചെമന്ന വസ്ത്രങ്ങളുമണിഞ്ഞു. (2) ഞാന്‍ റസൂല്‍ (സ്വ)യെ കാണുകയുണ്ടായി. അപ്പോള്‍ ഞാന്‍ അദ്ദേഹത്തെയും പൂര്‍ണ്ണചന്ദ്രനെയും മാറിമാറി വീക്ഷിച്ചു. അവിടുന്നായിരുന്നു എനിക്ക് പൂര്ണ്ണ ചന്ദ്രനെക്കാള് സൗന്ദര്യമുള്ളതായി തോന്നിയത്.

2. حالات حمراء എന്നാല്‍ യമനില്‍ നിര്മ്മിച്ച ചെമപ്പും കറുപ്പും വരകളുള്ള വസ്ത്രങ്ങളാണ്. തനി ചെമപ്പല്ല.حالات കൊണ്ടുദ്ദേശിക്കുന്നത് ശിരോ വസ്ത്രവും അരക്കച്ചയുമാണ്. കടും ചെമപ്പു വസ്ത്രമണിയുന്നത്‌ നബി(സ്വ)വിരോധിച്ചിട്ടുണ്ട്. ബുഖാരി നോക്കുക (വിവ)
 
8. അബൂഹുറയ്റ (റ)വില്‍ നിന്ന്: റസൂല്‍ (സ്വ) വെളുത്ത ആളായിരുന്നു. വെള്ളിയില്‍ നിന്ന് കടഞ്ഞടുത്ത പോലെ. മുടി ചീകിയൊതുക്കുമായിരുന്നു.
 
9. ജാബിറുബ്നു അബ്ദില്ലയില്‍ നിന്ന്: റസൂല്‍ (സ്വ) പറഞ്ഞു: പ്രവാചകന്മാര്‍ എന്റെ് മുമ്പില്‍ പ്രദര്ശിപ്പിക്കപ്പെട്ടു. അതില്‍ മൂസാ (അ) ശനൂആ ഗോത്രത്തില്‍ പെട്ട ഒരുപുരുഷനെപ്പോലെ തോന്നിച്ചു. (3) മര്യ്മിന്റെ് പുത്രന്‍ ഈസാ (അ)നെയും ഞാന്‍ കണ്ടു. അദ്ദേഹമാകട്ടെ ഉര്‍വതുബ്നു മസ്ഊദിനോട്‌ സദൃശ്യമുള്ളയാളായിരുന്നു.(4)ഇബ്രാഹീം (അ)നെയും ഞാന്‍ കണ്ടു അദ്ദേഹം നിങ്ങളുടെ സ്നേഹിതനോട്‌ (തന്നെപ്പറ്റി തന്നെ) ഏറെ സദൃശ്യമുള്ളവനായിരുന്നു. ജിബ്‌രീല്‍ (അ)നെയും ഞാന്‍ കണ്ടു. അതാകട്ടെ, ദിഹ്യ്യയോടായിരുന്നു ഏറെ സാദര്ശ്യം. (5)

3. ഈ സംഭവം ഇസ്റാഅ, മിഅറാജ് യാത്രയിലാണ്. ശനൂഅ: യമനിലെ ഒരു ഗോത്രമാണ്. അതിലെ പുരുഷന്മാര്‍ ഏറെ ശോഷിച്ചവരോ തടിച്ചവരോ ആയിരുന്നില്ല. 4. ഇദ്ദേഹം ഥഖ് ഫ്‌ ഗോത്രക്കാരനാണ്. ഹുദൈബിയാസന്ധി ദിവസം ഖുറൈശികള്‍ നബി (സ്വ)യുടെ അടുക്കലേക്കു നിയോഗിച്ചത് ഇദ്ധേഹത്തെ ആയിരുന്നു. ഹിജ്റ ഒമ്പതാം വര്ഷം മുസ്ലിമായി. സുഖ് രുഫ് അദ്ധ്യായം 31ല്‍ സൂചിപ്പിക്കുന്ന വ്യക്തികളില്‍ ഒന്ന് ഇദ്ദേഹമാണ്. 5. പ്രശസ്തനായ ഒരു സഹാബി വര്യന്‍. കല്ബ് ഗോത്രക്കാരന്‍. ബദ്റിനുനബി(സ്വ)യുടെ കൂടെ യുദ്ധങ്ങളില്‍ പങ്കുവഹിച്ചു ഹിജ്റ 6 ല്‍ നടന്ന റിദ് വാന്‍ ഉടമ്പടിയില്‍ പങ്കെടുത്തു ഇദ്ദേഹത്തിന്റെ രൂപത്തിലാണ് അധികവും റസൂല്‍(സ്വ)യുടെ അടുക്കല്‍ ജിബ്‌രീല്‍ വന്നിരുന്നത്. മുആവിയുടെ കാലത്ത് ശാമില്‍ മരിച്ചു.
 
10. സഈദുല്‍ ജുറയ്റിയില്‍ നിന്ന്: അബൂതുഫയ്ല്‍ പറയുന്നു: ഞാന്‍ നബിയെ കണ്ടിട്ടുണ്ട്. ഈ സമയത്ത് അദ്ദേഹത്തെ കണ്ട ആരും ഭൂമുഖത്ത് അവശേഷിക്കുന്നില്ല.(6) ഞാന്‍ ചോദിച്ചു: അദ്ദേഹത്തെ എനിക്കൊന്നു വര്ണ്ണിച്ചു തരണം. അദ്ദേഹം: അവിടുന്ന് വെളുത്ത അഴകുള്ള വടിവൊത്ത ശരീരമുള്ളവനായിരുന്നു.

6. ഈ സഹാബിയുടെ പേര് ആമിറുബ്നു വാഥില എന്നാണ്. അവസാനം മരണമടഞ്ഞ സ്വഹാബി താനാണെന്ന് സൂചിപ്പിക്കുന്നു. മരണം ഹിജ്റ 110ല്‍