Category Archives: പ്രവാചക വിമര്‍ശനം

വിവാഹങ്ങള്‍

ഇസ്ലാം പ്രകൃതിമതമാണ്. ലൈംഗികത പാപമല്ല, പുണ്യമാണെന്നാണ് അതിന്റെ അധ്യാപനം. ഇണയിലൂടെയുള്ള ലൈംഗിക സംപൂര്‍ത്തീകരണത്തിന് ദൈവം പ്രതിഫലം നല്‍കുമെന്ന് പഠിപ്പിച്ച മതദര്‍ശനമാണത്. അനിവാര്യമായ സാഹചര്യങ്ങളില്‍ ഇസ്ലാം ബഹുഭാര്യത്വം അനുവദിക്കുന്നു. വിശുദ്ധ ജീവിതം നയിക്കണമെങ്കില്‍ ഒന്നിലധികം ഇണകളെ സ്വീകരിക്കുക അനിവാര്യമായിത്തീരുന്ന വ്യക്തിപരവും സാമൂഹികവുമായ നിരവധി സാഹചര്യങ്ങളുണ്ട്. പ്രസ്തുത സാഹചര്യങ്ങളെ അവഗണിക്കുന്നതിനുപകരം പരിഗണിക്കുകയും ആ രംഗത്ത് കൃത്യമായ ചട്ടക്കൂടുകള്‍ നടപ്പാക്കുകയുമാണ് … Continue reading

Posted in പ്രവാചക വിമര്‍ശനം, വിവാഹങ്ങള്‍ | Leave a comment

ബനൂഖുറൈദ ഗോത്രക്കാരോട് പ്രവാചകന്‍ പ്രതികാരത്തോടെ സമീപിച്ചിരുന്നോ ?

യുദ്ധത്തിനു ശേഷമുള്ള പ്രവാചകന്റെ നടപടികള്‍ ഒരു ഇസ്ലാമിക രാഷ്ട്രത്തിന്റെ നേതൃത്വം എങ്ങനെയാണ് വര്‍ത്തിക്കേണ്ടതെന്ന് വ്യക്തമാക്കുന്നവയാണ്. അവിടെ കാരുണ്യവും നീതിയും സമ്മേളിക്കുന്നത് നമുക്ക് കാണാനാവും. കാരുണ്യത്തിന്റെ പേരില്‍ ഇസ്ലാമിക രാഷ്ട്രം ഏതുതരം കുറ്റവാളികളെയും വെറുതെ വിടുമെന്ന തെറ്റിദ്ധാരണയുണ്ടായിക്കൂടാ. ആവശ്യമാകുന്ന അവസരങ്ങളില്‍ നിഷ്കൃഷ്ടമായ നിയമനടപടികള്‍ക്ക് കുറ്റവാളികളെ വിധേയരാക്കേണ്ടതുണ്ട്. കുറ്റവാളികളോട് കാരുണ്യം മാത്രമേ മുസ്ലിം നേതൃത്വത്തില്‍ നിന്ന് ഉണ്ടാവുകയുള്ളൂ എന്ന് … Continue reading

Posted in പ്രവാചക വിമര്‍ശനം, ബനൂഖുറൈദ | Leave a comment

യുദ്ധത്തിനുവേണ്ടി നിലകൊള്ളുന്ന ആദര്‍ശമാണ് ഇസ്ലാമെന്നും മുഹമ്മദ് (സ്വ) യുദ്ധക്കൊതിയനാണെന്നുമുള്ള ആരോപണങ്ങള്‍ക്ക് മറുപടി എന്താണ്?

മദീനയില്‍ ഇസ്ലാമികസമൂഹം വളര്‍ന്നുവെന്നറിഞ്ഞ മക്കാമുശ്രിക്കുകള്‍ക്ക് കലികയറി. തങ്ങളുടെ പിതാക്കളില്‍നിന്ന് ലഭിച്ച വിശ്വാസാചാരങ്ങളുടെ സംരക്ഷണത്തിനായി പുതിയ മതത്തെ ഉന്മലൂനം ചെയ്യാനവര്‍ തീരുമാനിച്ചു. മദീനയിലെ ജൂതന്മാരുമായി ഉപജാപത്തിലേര്‍പ്പെട്ടും ഗൂഢാലോചനകള്‍ നടത്തിയും മുസ്ലിംസമൂഹത്തെ നശിപ്പിക്കുവാന്‍ അവര്‍ പരിശ്രമിച്ചു. നിലനില്‍പിനുവേണ്ടി വാളെടുക്കുകയല്ലാതെ മറ്റൊരു മാര്‍ഗവും മുസ്ലിം സമൂഹത്തിന്റെ മുമ്പിലുണ്ടായിരുന്നില്ല. അങ്ങനെ അന്തിമപ്രവാചകന്റെ കാലഘട്ടത്തിലെ ആദ്യത്തെ യുദ്ധമുണ്ടായി. സര്‍വവിധ സന്നാഹങ്ങളുമായി വന്ന ആയിരത്തില്‍പരം … Continue reading

Posted in പ്രവാചക വിമര്‍ശനം, യുദ്ധക്കൊതി, വിമര്‍ശനം | Leave a comment

മുഹമ്മദി(സ)ന് വെളിപാടുകള്‍ വന്നിരിക്കാം. എന്നാല്‍ അവ പൈശാചിക വെളിപാടുകള്‍ ആയിക്കൂടെ?

ക്രൈസ്തവ വിമര്‍ശകരാണ് മുഹമ്മദ് നബിക്ക് ലഭിച്ച വെളിപാടുകള്‍ പിശാചില്‍നിന്നാണെന്ന ആരോപണം ഉന്നയിക്കുന്നത്. മുഹമ്മദി(സ)ന്  ലഭിച്ച വെളിപാടുകള്‍ പിശാചുബാധയുടെ ഫലമായുണ്ടായതാണെന്ന് വരുത്തിത്തീര്‍ക്കാനാണ് സി.ഡി. ഫാണ്ടര്‍, ക്ളേയ്ര്‍ ടിസ്ഡാല്‍, ജോഷ്മാക്ഡവല്‍, ജോണ്‍ജില്‍ ക്രിസ്റ്റ്, ജി. നെഹ്ല്‍സ് തുടങ്ങിയ ക്രൈസ്തവ ഗ്രന്ഥകാരന്മാരെല്ലാം ശ്രമിച്ചിരിക്കുന്നത്. യേശുക്രിസ്തുവിന്റെ ക്രൂശീകര ണത്തെയും അതുമൂലമുള്ള പാപപരിഹാരത്തെയും നിഷേധിച്ചു കൊണ്ട് മനുഷ്യരാശിയെ പാപത്തിന്റെ ഗര്‍ത്തത്തില്‍തന്നെ തളച്ചിടുവാനുള്ള പിശാചിന്റെ … Continue reading

Posted in ക്രൈസ്തവത - ചോദ്യോത്തരങ്ങള്‍, ഖുര്‍ആനിന്റെ രചന, ഖുര്‍ആന്‍ വിമര്‍ശനം, പൈശാചിക വെളിപാടുകള്‍, പ്രവാചക വിമര്‍ശനം | Leave a comment

മുഹമ്മദി(സ)ന് ഉന്മാദരോഗമായിരുന്നുവെന്നും വെളിപാടുകള്‍ വരുന്നതുപോലെയുള്ള തോന്നല്‍ പ്രസ്തുത രോഗത്തിന്റെ ലക്ഷണമാണെന്നും വന്നു കൂടെ? സമകാലികരാല്‍ അദ്ദേഹം ഭ്രാന്തനെന്ന് അധിക്ഷേപിക്കപ്പെടുകയും ചെയ്തിട്ടുണ്ടല്ലോ?

യുക്തിവാദികളായ വിമര്‍ശകന്മാര്‍ പ്രധാനമായും ഉന്നയിക്കുന്ന ആരോ പണമാണ് മുഹമ്മദ്(സ) നബിക്ക് ഉന്മാദരോഗ (Schizophrenia) മായിരുന്നുവെന്നത്. ദൈവത്തിന്റെ അസ്തിത്വം അംഗീകരിക്കാത്തവരെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് വെളിപാടുകളുടെ സത്യതയെക്കുറിച്ച് എത്രതന്നെ പറഞ്ഞാലും ഉള്‍ക്കൊള്ളാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ  നിരീശ്വരവാദികളോടുള്ള ചര്‍ച്ച തുടങ്ങേണ്ടത് ദൈവാസ്തിത്വത്തെക്കുറിച്ച് സംസാരിച്ചുകൊണ്ടാണ്്. പടച്ചതമ്പുരാന്റെ അസ്തിത്വംതന്നെ അംഗീകരിക്കാത്തവരെ അവനില്‍നിന്നുള്ള വെളിപാടുകള്‍ സത്യസന്ധമാണെന്ന് സമ്മതിപ്പിക്കുന്ന തെങ്ങനെ? ചോദ്യത്തിന്റെ രണ്ടാം ഭാഗമാണ് ആദ്യമായി … Continue reading

Posted in ഉന്‍മാദരോഗം, ഖുര്‍ആനിന്റെ രചന, ഖുര്‍ആന്‍ വിമര്‍ശനം, പ്രവാചക വിമര്‍ശനം, യുക്തിവാദം - ചോദ്യോത്തരങ്ങള്‍ | Leave a comment

അധാര്‍മികതയില്‍ മുങ്ങിക്കുളിച്ചിരുന്ന സമൂഹത്തെ ധാര്‍മികതയിലേക്ക് നയിക്കുവാന്‍ വേണ്ടി മുഹമ്മദ്(സ) രചിച്ച കൃതിയാണ് ഖുര്‍ആന്‍ എന്നു പറഞ്ഞാല്‍ അതു നിഷേധിക്കുവാന്‍ കഴിയുമോ?

ജനങ്ങളെ ധാര്‍മികതയിലേക്ക് നയിക്കുന്ന ഗ്രന്ഥമാണ് ഖുര്‍ആന്‍. മദ്യ ത്തിലും മദിരാക്ഷിയിലും യുദ്ധങ്ങളിലും സായൂജ്യമടഞ്ഞിരുന്ന ഒരു സമൂഹ ത്തെ കേവലം 23 വര്‍ഷക്കാലം കൊണ്ട് ധാര്‍മികതയുടെ പ്രയോക്താക്കളും പ്രചാരകരുമാക്കിയ ഗ്രന്ഥമെന്ന ഖ്യാതി ഖുര്‍ആനിനു മാത്രം അവകാശപ്പെ ട്ടതാണ്. എന്നാല്‍ ധാര്‍മിക നവോത്ഥാനത്തിനുവേണ്ടി മുഹമ്മദ്(സ) രചി ച്ചുകൊണ്ട് ദൈവത്തില്‍ ആരോപിച്ച ഗ്രന്ഥമാണ് ഖുര്‍ആന്‍ എന്ന വാദ ഗതി അടിസ്ഥാന … Continue reading

Posted in ഖുര്‍ആനിന്റെ രചന, ഖുര്‍ആന്‍ വിമര്‍ശനം, പ്രവാചക വിമര്‍ശനം | Leave a comment

അസംഘടിതരായിരുന്ന അറബികളെ സംഘടിപ്പിക്കുകയും ഉന്നതിയിലേക്ക് നയിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ മുഹമ്മദ്(സ) നിര്‍മിച്ചെടുത്ത ഗ്രന്ഥമാണ് ഖുര്‍ആനെന്ന് കരുതിക്കൂടെ?

അറബികളെ ഐക്യപ്പെടുത്തുകയും പുരോഗതിയിലേക്ക് നയിക്കുകയു മായിരുന്നു ഖുര്‍ആനിന്റെ പിന്നിലുള്ള ലക്ഷ്യമെങ്കില്‍ അതിലെ പ്രതിപാദന ങ്ങളില്‍നിന്ന് ഇക്കാര്യം വ്യക്തമാവുമായിരുന്നു. എന്നാല്‍, ഖുര്‍ആന്‍ ഒരാവര്‍ത്തി വായിച്ച ഒരാള്‍ക്ക് അതില്‍ അറബി ദേശീയതയുടെ  ഉയിര്‍ത്തെഴുന്നേല്‍പ്പ് ഒരു വിഷയമായി വരുന്നേയില്ലെന്ന വസ്തുത വ്യക്തമാവുന്നതാണ്. അറബികളുടെ നവോത്ഥാനമായിരുന്നു ഖുര്‍ആന്‍ രചനക്കുപിന്നിലുള്ള ഉദ്ദേശ്യമെന്ന വാദം താഴെ പറയുന്ന വസ്തുതകള്‍ക്കുമുന്നില്‍ അടിസ്ഥാന രഹിതമായിത്തീരുന്നു. ഒന്ന്: അറബികളുടെ … Continue reading

Posted in ഖുര്‍ആനിന്റെ രചന, ഖുര്‍ആന്‍ വിമര്‍ശനം, പ്രവാചക വിമര്‍ശനം | Leave a comment

അധികാരമായിരുന്നു മുഹമ്മദ്(സ) ലക്ഷ്യമാക്കിയിരുന്നതെന്ന് കരുതുന്നതിലെന്താണ് തെറ്റ്?

അധികാരമോഹമെന്നാല്‍ എന്താണ്? രാജ്യത്തിന്റെ അധികാരം കൈ ക്കലാക്കി സുഖസമൃദ്ധമായ ജീവിതം നയിക്കാനുള്ള ആഗ്രഹം. പതിമൂന്ന് വര്‍ഷത്തെ കഷ്ടപ്പാടുകള്‍ക്കും പീഡനങ്ങള്‍ക്കും ശേഷം പലായനം ചെയ്തു മദീനയിലെത്തിയ പ്രവാചകന് അധികാരം ലഭിച്ചുവെന്നത് നേരാണ്. എന്നാല്‍, അദ്ദേഹത്തിന് അധികാരം സുഖലോലുപതയ്ക്കുള്ള മാര്‍ഗമായി രുന്നില്ല. ഭരണാധികാരിയായിരിക്കുമ്പോഴും ഈത്തപ്പനപ്പായയില്‍ അന്തിയുറങ്ങുകയും വസ്ത്രങ്ങള്‍ സ്വയം അലക്കുകയും പാദരക്ഷകള്‍ തുന്നുകയും ആടിനെ കറക്കുകയും ചെയ്യുന്ന മനുഷ്യനെ … Continue reading

Posted in അധികാരമോഹം, ഖുര്‍ആനിന്റെ രചന, ഖുര്‍ആന്‍ വിമര്‍ശനം, പ്രവാചക വിമര്‍ശനം | Leave a comment

താന്‍ ദൈവദൂതനാണെന്ന് വരുത്തിത്തീര്‍ത്തിട്ട് ലഭിക്കുന്ന ഭൌതിക നേട്ടങ്ങളായിക്കൂടെ ഖുര്‍ആനിന്റെ രചനക്കു പിന്നില്‍ മുഹമ്മദി (സ)ന്റെ ലക്ഷ്യം?

അനാഥനായി വളര്‍ന്ന മുഹമ്മദ്(സ) ചെറുപ്പത്തില്‍ ഒരുപാട് കഷ്ടപ്പാടുകള്‍ അനുഭവിച്ചിരിക്കാം. എന്നാല്‍, തന്റെ 25-ാം വയസ്സില്‍ നാല്‍പതുകാരിയായ കച്ചവടക്കാരി ഖദീജ(റ)യെ വിവാഹം ചെയ്തതിനുശേഷം  അദ്ദേ ഹത്തിന്റെ ജീവിതനിലവാരം സ്വാഭാവികമായും മെച്ചപ്പെട്ടതായി മാറിയിരിക്കണം. അത്യാവശ്യം നല്ല സാമ്പത്തിക ശേഷിയുണ്ടായിരുന്ന ഖദീജ(റ)യുടെ ഭര്‍ത്താവായിരുന്ന  അദ്ദേഹം സാമ്പത്തിക ക്ളേശങ്ങള്‍ അനുഭവിച്ചിരിക്കാനുള്ള സാധ്യത വിരളമാണ്. ഖദീജയുമായുള്ള മുഹമ്മദി(സ)ന്റെ വിവാഹം നടന്നത് പ്രവാചകത്വം ലഭിക്കുന്നതിന് … Continue reading

Posted in ഖുര്‍ആനിന്റെ രചന, ഖുര്‍ആന്‍ വിമര്‍ശനം, പ്രവാചക വിമര്‍ശനം, സ്വാര്‍ഥത | Leave a comment